ഞാനറിഞ്ഞ ഇസ്‌ലാം

സഭാധികാരങ്ങളില്‍ നിന്ന് ഇസ് ലാമിലേക്ക്

(പേര്‍ഷ്യന്‍ വംശജനും കത്തോലിക് ബിഷപ്പുമായിരുന്ന റവ:ഫാദര്‍ ബെഞ്ചമിന്‍ കെല്‍ദാനി ഇസ് ലാമിലേക്കെത്തിയതിനെക്കുറിച്ച് ഒരു കുറിപ്പ്)

 ഇസ് ലാം സ്വീകരണത്തിന് മുമ്പ് െ്രെകസ്തവ സഭയില്‍ ആര്‍ച്ച്ബിഷപ്പ് സ്ഥാനം വഹിച്ചിരുന്നയാളാണ് റവ:ഫാദര്‍ ബെഞ്ചമിന്‍ കെല്‍ദാനി എന്ന അബ്ദുല്‍ അഹദ് ദാവൂദ്. ജനനം കൊണ്ട് പേര്‍ഷ്യക്കാരന്‍.

ഇന്നത്തെ ഇറാനിലെ ഉറൂമ്യ പ്രവിശ്യയില്‍ 1867ല്‍ ജനിച്ചു. പ്രാഥമിക പഠനത്തിന് ശേഷം അന്നത്തെ ഉറുമ്യായുടെ കര്‍ദിനാളായിരുന്ന വോഗനിന്റെ നിര്‍ദ്ദേശത്തോടെ റോമിലെ പ്രോപഗണ്ടഫീഡ് കോളേജില്‍ നിന്ന് തത്ത്വശാസ്ത്രത്തിലും ക്രിസ്ത്യന്‍ ദൈവശാസ്ത്രത്തിലും പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് സ്വന്തം നാട്ടില്‍ തിരിച്ചെത്തി പത്രപ്രവര്‍ത്തനത്തിലും മറ്റു സാഹിത്യ പ്രവര്‍ത്തനങ്ങളിലും മുഴുകി.

ഇംഗ്ലീഷിലും ഫ്രഞ്ചിലും ഗ്രന്ഥരചന നടത്തി. അധികം താമസിയാതെ യുണേഷ്യ, ഖുദാബാദ് പ്രവിശ്യകളുടെ ബിഷപ്പായും ആര്‍ച്ച്ബിഷപ്പായും സേവനമനുഷ്ഠിച്ചു. കത്തോലിക്കരും അല്ലാത്തവരുമായ െ്രെകസ്തവ വൈദികരെ അഭിമുഖീകരിച്ച് 1900 ത്തില്‍ അദ്ദേഹം നടത്തിയ ‘പുതുയുഗം പുതിയ മനുഷ്യന്‍’ എന്ന പ്രഭാഷണം ലോക പ്രസിദ്ധമാണ്. ചൈന, അമേരിക്ക, ഇന്ത്യ എന്നിവിടങ്ങളിലും ചില ആംഗലേയ രാജ്യങ്ങളിലും സഭാ മിഷിനറി പ്രവവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെങ്കിലും കത്തോലിക്ക സഭയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സഭ വിട്ടു. െ്രെകസ്തവ വിശ്വാസത്തിന്റെ അടിസഥാനമായ ത്രിയേകത്വ സങ്കല്‍പത്തിലെ പൊരുത്തക്കേടുകളെ തുടര്‍ന്നായിരുന്നു അത്. തുടര്‍ന്ന് പേര്‍ഷ്യന്‍ നികുതി വകുപ്പില്‍ ഉദ്യോഗസ്ഥനായി. ഇക്കാലയളവിലാണ് അദ്ദേഹം പ്രമുഖ ഇസ് ലാമിക പണ്ഡിതന്‍ ജമാലുദ്ദീന്‍ അഫന്‍ദിയുമായി ബന്ധപ്പെടുന്നത്. തുടര്‍ന്ന് വിശദമായി ഇസ് ലാമിനെ പഠിച്ച അദ്ദേഹം അധികം താമസിയാതെ ഇസ് ലാം സ്വീകരിക്കുകയും ചെയ്തു. കത്തോലിക്കാസഭയിലെ പ്രമുഖ പണ്ഡിതകേസരിയും ഭരണരംഗത്ത് ഉന്നത സ്ഥാനങ്ങള്‍ അലങ്കരിച്ച വ്യക്തിത്വവുമായ അബ്ദുല്‍അഹദ്, സമ്പത്തും അധികാരവും എല്ലാമുണ്ടായിട്ടും അതെല്ലാം ഉപേക്ഷിച്ച് അല്ലാഹുവിന്റെ പാത സ്വീകരിക്കുകയായിരുന്നു.

Topics