ഞാനറിഞ്ഞ ഇസ്‌ലാം

ഇസ് ലാം പടിഞ്ഞാറിനെ അധാര്‍മികതയില്‍ നിന്ന് രക്ഷിക്കും : ജര്‍മെയ്ന്‍ ജാക്‌സണ്‍

(മൈക്കിള്‍ ജാക്‌സണിന്റെ സഹോദരന്‍ ജര്‍മെയ്ന്‍ ജാക്‌സന് തന്റെ ഇസ് ലാമാശ്ലേഷണത്തെ കുറിച്ച് വിവരിക്കുന്നു)

 ജര്‍മെയ്ന്‍ ജാക്‌സണ്‍ 1989 ല്‍ ബഹ്‌റൈന്‍ സന്ദര്‍ശിച്ചു മടങ്ങിയ ശേഷമാണ് ഇസ് ലാം സ്വീകരിക്കുന്നത്. മുഹമ്മദ് അബ്ദുല്‍ അസീസ് എന്നു പേര്‍ സ്വീകരിച്ച് അദ്ദേഹം ഇപ്പോള്‍ ലോസ് ആഞ്ചലസില്‍ ജീവിക്കുന്നു. ഇവിടെയാണ് അദ്ദേഹവും അദ്ദേഹത്തിന്റെ സഹോദരന്മാരും അവരുടെ സംഗീത കുറിപ്പുകള്‍ തയ്യാറാക്കിയിരുന്നത്.

അദ്ദേഹം പറയുന്നു. ‘1989 ല്‍ ഞാനും എന്റെ സഹോദരിയും കൂടി പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് ഒരു യാത്ര പോവുകയുണ്ടായി. ബഹ്‌റൈനില്‍ ഞങ്ങള്‍ക്ക് ഊഷ്മളമായ വരവേല്‍പ് ലഭിച്ചു. അവിടെ ഞാന്‍ ചില കുട്ടികളെ കണ്ടുമുട്ടുകയും അവരുമായി നര്‍മ്മ സംഭാഷണത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. അവരോട് ഞാന്‍ ചില ചോദ്യങ്ങള്‍ ആരാഞ്ഞു.

ഒരു പാട് ചോദ്യങ്ങളും സംശയങ്ങളുമായി അവര്‍ എന്റെ ചുറ്റും കൂടി. ഈ സംഭാഷണത്തിനിടക്ക് കുട്ടികള്‍ എന്റെ മതത്തെക്കുറിച്ച് ചോദിച്ചു. ഞാനവരോട് പറഞ്ഞു. ‘ഞാനൊരു ക്രിസ്ത്യാനിയാണ്’. ആ ചോദ്യം ഞാന്‍ അവരോടും ചോദിച്ചു. ‘നിങ്ങളുടെ മതമേതാണ്? ‘ ശാന്തിയുടെയും വിശുദ്ധിയുടെയും പ്രഭ അവരില്‍ പൊതിഞ്ഞ പോലെ എനിക്ക് തോന്നി. ഒറ്റ ശബദ്ത്തില്‍ അവര്‍ പറഞ്ഞു. ‘ഇസ് ലാം’. ഉത്സാഹത്തോടെയുള്ള അവരുടെ ആ മറുപടി എന്റെ ഉള്ളില്‍ ചലനങ്ങള്‍ ഉണ്ടാക്കാന്‍ പോന്നതായിരുന്നു. പിന്നെ അവര്‍ ഇസ് ലാമിനെ കുറിച്ച് പറയാന്‍ തുടങ്ങി. അത്രയും ചെറിയ പ്രായത്തില്‍ തന്നെ അവരുടെ മതത്തെക്കുറിച്ചുള്ള വിവരങ്ങള്‍ എനിക്ക് തന്നുകൊണ്ടിരുന്നു. അവരുടെ സംസാരത്തിലെ ശബ്ദവും അത് പറയാനുള്ള അവരുടെ താല്‍പര്യവും ഇസ് ലാമിന്റെ കാര്യത്തില്‍ അവര്‍ അഭിമാനം കൊള്ളുന്നവരാണെന്ന് എന്നെ ബോധ്യപ്പെടുത്തി. ഞാന്‍ ഇസ് ലാമിലേക്ക് തിരിയുന്നത് ഇങ്ങനെയാണ്.
സത്യത്തില്‍ ഈ കുട്ടികളുമായുള്ള ഈ ചെറിയ അഭിമുഖ സംഭാഷണമാണ്, ഇസ് ലാമിക പണ്ഡിതരുമായുള്ള നീണ്ട സംഭാഷണങ്ങളിലേക്കും സംവാദങ്ങളിലേക്കും എന്നെ കൊണ്ടെത്തിച്ചത്. എന്റെ ചിന്തയില്‍ വലിയ അലകളാണ് ആ സംഭാഷണങ്ങള്‍ സൃഷ്ടിച്ചത്. ഒന്നും സംഭവിച്ചിട്ടില്ല എന്ന് ഞാന്‍ സ്വയം ആശ്വാസം കൊള്ളാന്‍ ശ്രമിച്ചു. എന്റെ ഹൃദയം ഇസ് ലാമിനെ സ്വീകരിച്ചുകഴിഞ്ഞു എന്ന യാഥാര്‍ത്ഥ്യം എനിക്ക് അധിക നാള്‍ മറച്ചു വെക്കാന്‍ കഴിഞ്ഞില്ല. എന്റെ കുടുംബ സുഹൃത്തായ ഖന്‍ബര്‍ അലിയുമായി ഈ വിഷയം ഞാന്‍ ചര്‍ച്ച ചെയ്തു.
ഇസ് ലാം സ്വീകരിച്ച ശേഷം, ക്രിസ്തുവിന്റെ ജനനവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ എനിക്ക് വ്യക്തമായി. ആദ്യമായി മതം എനിക്ക് ബോധ്യപ്പെട്ടു. ഇസ് ലാമാശ്ലേഷിച്ച ഞാന്‍, അമേരിക്കയില്‍ തിരിച്ചെത്തിയപ്പോള്‍ അമേരിക്കന്‍ മീഡിയകള്‍ ഇസ് ലാമിന്നും മുസ് ലിംകള്‍ക്കുമെതിരെ നിന്ദ്യമായ കുപ്രചാരണങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടിരുന്നു. അത്തരം കുപ്രചാരണങ്ങള്‍ എന്റെ മനസ്സിന്റെ സ്വസ്ഥത കെടുത്തുന്നതായിരുന്നു. മുസ് ലിംകളെ കളങ്കപ്പെടുത്താന്‍ ‘ഹോളിവുഡ്’ സദാ ശ്രമിച്ചുകൊണ്ടിരുന്നു. മുസ് ലിംകള്‍ തീവ്രവാദികളായി ചിത്രീകരിക്കപ്പെട്ടു. ഖുര്‍ആനും ക്രിസ്തുവമായി പൊരുത്തപ്പെടുന്ന കുറെയേറെ കാര്യങ്ങളുണ്ട്. ഇസ് ലാം ഈസാ നബിയെ മഹാനായ പ്രവാചകനായി കാണുന്നു. എന്നിട്ടും അമേരിക്ക പോലൊരു രാജ്യം ഇസ് ലാമിനും മുസ് ലിംകള്‍ക്കുമെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉണ്ടായിരുന്നത് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി.ഇതെന്നെ വല്ലാതെ വേദനപ്പിച്ചു. അമേരിക്കന്‍ മീഡിയകള്‍ മുസ് ലിംകള്‍ക്കെതിരെ പടച്ചുവിടുന്ന കുപ്രചാരണങ്ങള്‍ക്കെതിരില്‍ മുസ് ലിംകളുടെ പ്രതിഛായ കളങ്കപ്പെടുത്തുന്നതിനെതിരെ പോരാടുമെന്ന് ഞാന്‍ പ്രതിജ്ഞയെടുത്തു. എന്റെ ഇസ് ലാമാശ്ലേഷണവുമായ ബന്ധപ്പെട്ട വാര്‍ത്ത അമേരിക്കന്‍ മീഡിയകള്‍ക്ക് ദഹികകാത്തതാണെന്ന് എനിക്ക് നേരത്തെ അറിയുമായിരുന്നില്ല. ആവിഷ്‌കാര സ്വാതന്ത്ര്യകുറിച്ച് അമേരിക്കന്‍ സമൂഹം ശബ്ദിച്ചു കൊണ്ടിരിക്കുന്നത് വെറും പുറം പൂച്ചാണെന്ന് എനിക്ക് മനസ്സിലായി. അമേരിക്കന്‍ സമൂഹത്തിന്റെ കാപട്യം തിരിച്ചറിയാന്‍ ഇതെന്നെ സഹായിച്ചു. എന്റെ മുന്നിലെ പല പ്രതിസന്ധികളെയും ഇസ് ലാം തട്ടിയകറ്റി. സത്യത്തില്‍ മുസ് ലിമായ ശേഷം, ഞാന്‍ എന്നെക്കുറിച്ച് കൂടുതല്‍ ചിന്തിക്കുകയായിരുന്നു. ഇതെന്റെ ഉള്ളില്‍ പരിവര്‍ത്തനത്തിന് നാന്ദി കുറിച്ചു. ഇസ് ലാം നിരോധിച്ച കാര്യങ്ങളില്‍ നിന്ന് ഞാന്‍ വിട്ടു നില്‍ക്കാന്‍ തുടങ്ങി. എന്റെ കുടുംബത്തില്‍ നിന്നും വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായി. ഭീഷണിക്കത്തുകള്‍, അജ്ഞാത സന്ദേശങ്ങള്‍ ഞങ്ങളുടെ കുടുംബത്തെ ഭയചകിതരാക്കി. ‘നിങ്ങള്‍ ഇസ് ലാം സ്വീകരിക്കുക വഴി നിങ്ങള്‍ അമേരിക്കന്‍ സമൂഹത്തെയും സംസകാരത്തെയുമാണ് അവമതിച്ചിരിക്കുന്നത്. മറ്റുള്ളവരോടൊപ്പം ജീവിക്കാനുള്ള അവകാശം നിങ്ങള്‍ സ്വയം തന്നെ ഹനിച്ചിരിക്കുന്നു’ തുടങ്ങിയ സന്ദേശങ്ങള്‍ അമേരിക്കയിലെ എന്റെ ജീവിതം ദുസ്സഹമാക്കി.
എന്നാല്‍, എന്റെ കുടുംബാംഗങ്ങള്‍ വിശാലമനസ്‌കരായിരുന്നു. ഞങ്ങള്‍ എല്ലാ മതങ്ങളെയും ആദരവോടെ കണ്ടു. അങ്ങനെയാണ് ഞങ്ങളുടെ അചഛനമ്മമാര്‍ ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത്.
അമേരിക്കയിലേക്കുള്ള മടക്കയാത്രയില്‍ ഞാന്‍ കുറെ പുസ്തകങ്ങള്‍ വാങ്ങി. മൈക്കിള്‍ ജാക്‌സണ്‍ ഈ പുസ്തകങ്ങളില്‍ ചിലത് വായിക്കാനായി എന്റെയടുക്കല്‍ നിന്നും വാങ്ങി. അമേരിക്കന്‍ മീഡിയകളുടെ സ്വധീനഫലമായി ഇസ് ലാം വിരുദ്ധ മനോഭാവമായിരുന്നു അദ്ദേഹത്തിന്. എന്നാല്‍ അദ്ദേഹം ഇസ് ലാമിന്റെ ശത്രുവായിരുന്നില്ല. എന്നാല്‍ മുസ് ലിം അനുകൂല നിലപാടും അദ്ദേഹത്തിനുണ്ടായിരുന്നില്ല. എന്നാല്‍ ഈ പുസ്തകങ്ങള്‍ വായിച്ച ശേഷം അദ്ദേഹം മുസ് ലിംകള്‍ക്കെതിരില്‍ ഒന്നും പറഞ്ഞിട്ടില്ല.
അമേരിക്കയിലേക്ക് തിരിക്കുമ്പോള്‍ എന്റെ മാതാവ് എന്റെ ഇ്‌സ ലാമാശ്ലേഷണത്തെകുറിച്ച് നേരത്തേതന്നെ കേട്ടിരുന്നു. അവര്‍ മതഭക്തയായ ഒരു സ്ത്രീയായിരുന്നു. അവര്‍ ഒറ്റ ചോദ്യം മാത്രമേ ചോദിച്ചുള്ളൂ. ‘വളരെ ആചോലിച്ചെടുത്ത തീരുമാനമാണോ നിന്റേത് അതല്ല ഒന്നുമാലോചിക്കാതെ പെട്ടെന്നെടുത്ത തീരുമാനമോ? ‘ഒരുപാട് ആലോചിച്ചെടുത്ത തീരുമാനമാണിത്’ ഞാന്‍ മറുപടി പറഞ്ഞു.
കുടുംബത്തിലെ മറ്റുള്ളവരെ പോലെ തന്നെ എന്റെ പെട്ടെന്നുള്ള മതംമാറ്റം എന്റെ സഹോദരിയായ പോപ്സ്റ്റാര്‍ ജാനെറ്റ് ജാക്‌സണെയും അത്ഭുതപ്പെടുത്തി. തുടക്കത്തില്‍ അവള്‍ വിഷണ്ണയായിരുന്നു. മുസ് ലിംകളെ കുറിച്ച് അവളുടെ മനസ്സില്‍ ആകെയുണ്ടായിരുന്ന ഒരു ചിത്രം, അവര്‍ ബഹുഭാര്യത്വം ആചരിക്കുന്നവരാണന്നതായിരുന്നു. നിലവിലെ അമേരിക്കന്‍ സാഹചര്യത്തില്‍, അത്തരമൊരു നിയമത്തിന്റെ സാധ്യത ഞാന്‍ വിശദീകരിച്ചപ്പോള്‍ അവള്‍ക്ക് തൃപതിയായി. അവിശ്വാസവും അധാര്‍മികതയും പടിഞ്ഞാറിന്റെ ജീവിത ശൈലിയുടെ ഭാഗമാണ്. ഇത്തരം വിനാശകരമായ പ്രവണതകളില്‍ നിന്ന് ഇസ് ലാം സമൂഹത്തെ രക്ഷിക്കുകയാണ് ചെയ്യുന്നത്.
ഇസ് ലാമകി ദൃഷ്ട്യാ ഒരാള്‍ ഒരു സ്ത്രീയെ ഇഷ്ടപ്പെട്ടാല്‍, അയാള്‍ക്ക് ഈ ഇഷ്ടത്തെ നിയമാസൃതമായ മാര്‍ഗത്തിലൂടെ മാത്രമേ പൂര്‍ത്തീകരിക്കുവാന്‍ കഴിയൂ. അല്ലെങ്കില്‍ അവന്‍ അവന്റെ ഏകപത്‌നിയില്‍ സംതൃപ്തനാകണം. ബഹുഭാര്യത്തിന് ഇസ് ലാം നിരവധി ഉപാധികള്‍ മുന്നോട്ടു വെക്കുന്നുണ്ട്. സാധാരണ ഒരു മുസ് ലിമിന് ഈ ഉപാധികള്‍ പൂര്‍ത്തീകരിക്കാനാവുമെന്ന് എനിക്ക് തോന്നുന്നില്ല. മുസ് ലിം ജനസംഖ്യയില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രം ആളുകള്‍ക്കേ ഒന്നില്‍ കൂടുതല്‍ ഭാര്യമാരുള്ളൂ.
മാനവ കുലത്തിന്റെ പൊതുവായ താല്‍പര്യം പരിഗണിച്ചുകൊണ്ട് ഭൂമിയില്‍ ഏറ്റവും സമാധാനപരവും സുന്ദരവുമായ ഒരു സമൂഹത്തെയാണ് ഇസ് ലാം വിഭാവനം ചെയ്യുന്നത്. ഉദാഹരണത്തിന് ഒരു സ്ത്രീയുടെ കാര്യമെടുക്കാം. അമേരിക്കന്‍ സ്ത്രീയുടെ വേഷവിധാനം അവളെ കാണുന്ന പുരുഷനില്‍ കാമം ഉണര്‍ത്തും വിധമാണ്. എന്നാല്‍ ഇസ് ലാമിക സമൂഹത്തില്‍ അത് ചിന്തിക്കാനെ പറ്റാത്തതാണ്. പോരാത്തതിന് അമേരിക്കന്‍ സമൂഹത്തില്‍ ധാര്‍മ്മികതയ്‌ക്കോ കുടുംബ ബന്ധങ്ങള്‍ക്കോ വലിയ പ്രാധാന്യമില്ല. ഇന്ന് സമൂഹത്തില്‍ എവിടെയെങ്കിലും മാനവികത നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് ഇസ് ലാമിക സമൂഹത്തില്‍ മാത്രമായിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഈയൊരു യാഥാര്‍ഥ്യം അംഗീകരിക്കാന്‍ ലോകത്ത് അല്‍പം സമയമെടുത്തിരിക്കും.
മുന്‍ ലോക ബോക്‌സിംഗ് ചാമ്പ്യന്‍ മുഹമ്മദലിയെ ഞാന്‍ പലവട്ടം കണ്ടിട്ടുണ്ട്. ഞങ്ങളുടെ കുടുംബ സുഹൃത്താണദ്ദേഹം. ഇസ് ലാമിനെ സംബന്ധിച്ച് ഉപകാരപ്രദമായ നിര്‍ദേശങ്ങള്‍ അദ്ദേഹം എനിക്ക് തന്നിട്ടുണ്ട്. എല്ലായിപ്പോഴും ഞാന്‍ വിശുദ്ധ ഖുര്‍ആനിലേക്ക് തിരിയുന്നത് കൊണ്ട് എനിക്ക് ഒരിക്കലും ഏകാന്തത അനുഭവപ്പെടാറില്ല. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ എനിക്ക് 7 ആണ്‍ മക്കളും രണ്ട് പെണ്‍കുട്ടികളുമുണ്ട്. അവരും എന്നെപോലെ മുസ് ലിംകളാണ്. എന്റെ ഭാര്യ ഇപ്പോഴും ഇസ് ലാമിനെ കുറിച്ച് പഠിച്ചു കൊണ്ടിരിക്കുകയാണ്.

അവലംബം: www.islamstory.com

Topics