Global

ന്യൂസിലന്‍ഡില്‍ മുസ്‌ലിം പള്ളികളിലുണ്ടായ വെടിവെപ്പില്‍ 50 പേര്‍ കൊല്ലപ്പെട്ടു

ക്രിസ്റ്റ്ചര്‍ച്ച് : ന്യൂസിലന്‍ഡില്‍ രണ്ട് മുസ്‌ലിം പള്ളിയിലുണ്ടായ വെടിവെപ്പില്‍ 50 പേര്‍ കൊല്ലപ്പെട്ടു. ക്രിസ്റ്റ് ചര്‍ച്ചിലെ ഹെഗ് ലി പാര്‍ക്കിന് സമീപം അല്‍നൂര്‍ മോസ്‌കിലും സൗത്ത് ഐലന്‍ഡ് സിറ്റിയിലെ പള്ളിയിലുമാണ് വെടിവെപ്പുണ്ടായത്. പ്രാര്‍ത്ഥന നടന്ന് കൊണ്ടിരിക്കെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പിന് ശേഷം കാറില്‍ രക്ഷപ്പെട്ട അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ബംഗ്ലാദേശ് ക്രിക്കറ്റ് ടീമംഗങ്ങള്‍ പള്ളിക്ക് സമീപമുണ്ടായിരുന്നു. ടീമംഗങ്ങള്‍ സുരക്ഷിതരാണെന്ന് മാനേജര്‍ അറിയിച്ചു. പ്രദേശത്തെ മുസ് ലിം പള്ളികളും സ്‌കൂളുകളും താല്‍ക്കാലികമായി അടക്കാന്‍ പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Topics