പാരീസ്: എല്ലാവിധ ഉപഭോക്താക്കള്‍ക്കും അവരാഗ്രഹിക്കുന്ന ഉല്‍പന്നങ്ങള്‍ വില്‍ക്കണമെന്നും അല്ലാത്തപക്ഷം അടച്ചുപൂട്ടണമെന്നും ഹലാല്‍ സൂപ്പര്‍മാര്‍ക്കറ്റുടമയോട് അധികൃതര്‍. ഫ്രാന്‍സിലെ തലസ്ഥാനനഗരിയില്‍ ഹലാല്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന സൂപ്പര്‍മാര്‍ക്കറ്റില്‍ മദ്യവും പന്നിയിറച്ചിയും വില്‍ക്കണമെന്നാണ് കൊളോംബെസ് മേയര്‍ ആവശ്യപ്പെട്ടത്. മുസ്‌ലിംകളെ മാത്രം ഉദ്ദേശിച്ചുള്ളതോ മുസ്‌ലിംകളെ മാത്രം ഒഴിവാക്കുന്നതോ ആയ വാണിജ്യകേന്ദ്രങ്ങള്‍ അനുവദിക്കില്ലെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.
എന്നാല്‍ തനിക്ക് വ്യാപാരം നടത്താന്‍ ലീസിന് കെട്ടിടം തന്നവരുമായി ഉണ്ടാക്കിയ ഉടമ്പടിയില്‍ അത്തരം നിബന്ധനകളുണ്ടായിരുന്നില്ലെന്ന് സൂപ്പര്‍മാര്‍ക്കറ്റ് ഉടമ സുലൈമാന്‍ യാല്‍സിന്‍ പറയുന്നു:
‘ഇത് ബിസിനസാണ്. കൂടുതല്‍ കസ്റ്റമറെ ആകര്‍ഷിക്കാനാണ് എന്റെ ശ്രമം. എല്ലാവിഭാഗം കസ്റ്റമറെയും തൃപ്തിപ്പെടുത്താന്‍ എനിക്ക് കഴിയില്ല. ‘ അദ്ദേഹം വെളിപ്പെടുത്തി.
2019 ലാണ് ലീസ് കാലാവധി അവസാനിക്കുന്നത്. അതിനിടെ സൂപ്പര്‍മാര്‍ക്കറ്റിനെതിരെ ഹൗസിങ് അതോറിറ്റി സ്വമേധയാ കേസെടുക്കുകയായിരുന്നു.
Add Comment