ന്യൂഡല്‍ഹി: യാതൊരു വിവേചനവുമില്ലാതെ സുരക്ഷാസൈനികര്‍ കാശ്മീരിലെ പ്രതിഷേധക്കാര്‍ക്കുനേരെ പെല്ലെറ്റുഗണ്ണുകള്‍ ഉപയോഗിക്കുന്നത് ഉടന്‍ അവസാനിപ്പിക്കണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ ഇന്ത്യാഘടകം ആവശ്യപ്പെട്ടു. പെല്ലെറ്റ് ആക്രമണത്തില്‍ പരിക്കേട്ട യുവാവ് കഴിഞ്ഞ ദിവസം മരിച്ചതിനെത്തുടര്‍ന്നാണ് ആംനസ്റ്റി പ്രതിഷേധവുമായി രംഗത്തുവന്നത്.
പെല്ലെറ്റ് ഗണ്ണുകളുടെ ഉപയോഗത്തെപ്പറ്റി പഠിച്ച് റിപ്പോര്‍ട്ടുനല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണസംഘത്തെ ചുമതലപ്പെടുത്തി ആഴ്ചകള്‍ക്കകമാണ് മനുഷ്യാവകാശസംഘടന അവ നിരോധിക്കണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നത്. സുരക്ഷാസേനയുമായി പ്രതിഷേധക്കാര്‍ ഏറ്റുമുട്ടുന്നതിനാല്‍ കാശ്മീരിന്റെ പലഭാഗങ്ങളിലും ഇപ്പോഴും കര്‍ഫ്യൂ തുടരുകയാണ്. അതേസമയം, പെല്ലെറ്റ് പ്രയോഗത്തില്‍ കാഴ്ചനഷ്ടപ്പെട്ട കാശ്മീരിയുവാക്കള് ഏറെയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Add Comment