ജറൂസലം: കൗമാരക്കാരായ ഫലസ്തീനികള്‍ തങ്ങളുടെ നാട് അധിനിവേശം ചെയ്ത ഇസ്രയേലികള്‍ക്കെതിരെ വധശ്രമംനടത്തുന്നത് ഭീകരവൃത്തിയായി അംഗീകരിച്ചുകൊണ്ടുള്ള ബില്‍ നെസറ്റില്‍ പാസ്സാക്കി. ‘ദ യൂത്ത് ബില്‍ ‘ എന്ന നാമകരണംചെയ്തിട്ടുള്ള പുതിയ നിയമം അനുസരിച്ച് 14 വയസ്സിനുതാഴെയുള്ള കുട്ടികളും വധശ്രമം, കൊലപാതകം എന്നിവ നടത്തിയാല്‍ ഭീകരതയായി കണക്കാക്കി കുറ്റവിചാരണ ചെയ്യാന്‍ കഴിയും.
ഇസ്രയേലികള്‍ക്കെതിരെ അടുത്ത കാലത്തായി ഒറ്റപ്പെട്ട ആക്രമണങ്ങള്‍ വര്‍ധിച്ചതാണ് തങ്ങളെ അത്തരമൊരു നിയമനടപടിക്രമത്തിന് പ്രേരിപ്പിച്ചതെന്ന് നെതന്യാഹുവിന്റെ തീവ്രവലതുകക്ഷിയായ ലികുഡ് പാര്‍ട്ടി നിയമസഭാസാമാജികയായ അനത് ബെര്‍കോ വെളിപ്പെടുത്തി. ഫലസ്തീനി ബാലന്‍മാര്‍ കത്തി വീശിയാല്‍ യാതൊരു നിയമനടപടികളും ഭയക്കാതെ അവരെ വെടിവെച്ചിടാന്‍ ഇതുവഴി പട്ടാളത്തിന് സാധിക്കും.എന്നാല്‍ കുട്ടികള്‍ക്കെതിരെ നിയമം ചുട്ടെടുത്ത ശൈലിയെ ഇസ്രേയലി മനുഷ്യാവകാശ സംഘടനയായ ‘ബെയ്ത് സെലാം’ വിമര്‍ശിച്ചു.
‘കുട്ടികളെ ജയിലിലയക്കുന്നതിനുപകരം അധിനിവേശങ്ങളില്‍നിന്ന് മുക്തമായി സ്വാതന്ത്ര്യവും അന്തസ്സും പുലര്‍ത്തി സ്‌കൂളില്‍ പഠിക്കാന്‍ അന്തരീക്ഷം ഒരുക്കുകയായിരുന്നു സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. കുട്ടികളെ ജയിലിലടക്കുന്നതോടെ അവരുടെ ശോഭനഭാവി ഇരുളടഞ്ഞതായി ത്തീരും ‘ സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
Add Comment