Global

മകള്‍ക്ക് ജിഹാദ് എന്നു പേരിട്ട ഇമാമിനെ ഇറ്റലി നാടുകടത്തി

റോം: ഇറ്റലിയില്‍ മകള്‍ക്ക് ജിഹാദ് എന്നു പേരിട്ട ഇമാമിനെ നാടുകടത്തി. മൊറോക്കന്‍ പണ്ഡിതനായ മുഹമ്മദ് മദദിനെതിരേയാണ് നടപടി. ദേശീയ സുരക്ഷാ സേനയാണ് ഇദ്ദേഹത്തെ നാടുകടത്തിയത്. വടക്ക് കിഴക്കന്‍ ടൗണിലെ നൊവന്റ വിസെന്റിനയില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്ത ഇമാമിനെ 15 വര്‍ഷത്തേക്ക് ഇറ്റലി വിലക്കുകയും ചെയ്തു. നൊവെന്റയിലെ മുസ് ലിം ഭൂരിപക്ഷ പ്രദേശത്തെ ഇസ് ലാമിക് സെന്ററിന് കീഴില്‍ പള്ളിഇമാമായിരുന്നു മദദ്.

Topics