ഹാംപ്ഷെയര്‍ (ഇംഗ്ലണ്ട്): ബ്രെക്സിറ്റ് പോളിന് ശേഷം ബ്രിട്ടീഷ് സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ഇസ് ലാംവിരുദ്ധ പ്രവണതകള്‍ മുന്നില്‍ക്കണ്ട് സൗത്ത് ആംപടണിലെ മുസ് ലിംകള്‍ ഈദിന്റെ പൊതുആഘോഷ പരിപാടികള്‍ ഒഴിവാക്കുന്നു. യൂറോപ്യന്‍ യൂണിയന് അംഗത്വം ഉപേക്ഷിച്ചതിന് ശേഷം പൊതുസമൂഹത്തിലെ അസ്ഥിരതയും വ്യാപകമാവുന്ന വംശീയ പ്രസ്താവനകളും കാരണം ആഘോഷപരിപാടികള്‍ തങ്ങള്‍ ഒഴിവാക്കുകയാണെന്ന് ബ്രിട്ടീഷ് ബംഗ്ലാദേഷ് കള്‍ച്ചറല്‍ അകാദമി ചെയര്മാന് ഷേര്‍ സത്താര്‍ ബിബിസിയോട് പറഞ്ഞു.
ഈദ് നമസ്കാരത്തിന് ശേഷം സൗത്ത്ആപ്ടണ് പാര്‍ക്കില്‍ നിശ്ചയിച്ചിരുന്ന പൊതുപരിപാടിയും ഉപേക്ഷിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. തീവ്ര വലതുപക്ഷ ഗ്രൂപ്പായ സൗത്ത് കോസ്റ്റ് റെസിസ്റ്റന്‍സ് ജൂലൈ രണ്ടിന് ‘അഭയാര്‍ഥികള്‍ക്ക് സ്വാഗതമില്ല’ എന്ന മുദ്രാവാക്യമുയര്‍ത്ത് പ്രകടനം നടത്താന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണിത്.
Add Comment