വെസ്റ്റ് ബാങ്ക് : അധിനിവിഷ്ട വെസ്റ്റ് ബാങ്കിലേക്കുള്ള കുടിവെള്ളവിതരണം ഇസ്രയേല്‍ നിറുത്തലാക്കി. റമദാന് ദിനങ്ങള്‍ ആഗതമായിരിക്കെ ഇനിയുള്ള ദിവസങ്ങള്‍ എങ്ങനെ തള്ളിനീക്കുമെന്ന ആശങ്കയിലാണ് ആയിരക്കണക്കായ ഫലസ്തീന് കുടുംബങ്ങള്‍. ചില പ്രദേശങ്ങളില്‍ 40 ദിവസമായി വെള്ളം ലഭിച്ചിട്ടെന്ന് ഫലസ്തീന് ഹൈഡ്രോളജി ഗ്രൂപ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അയ്മന് റബി അറിയിച്ചു.
‘ജനീന്, നബ്ലുസ് മുന്‍സിപ്പാലിറ്റികളില്‍ മികറോത് എന്ന ഇസ്രയേലി ദേശീയകുടിവെള്ളവിതരണഏജന്സിയാണ് വിതരണം ചെയ്യുന്നത്. എന്നാല്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ അവര്‍ വിതരണം നിറുത്തിവെച്ചിരിക്കുകയാണ്. ആളുകള്‍ വെള്ളം പുറത്തുനിന്ന് വാങ്ങുകയാണ് ചെയ്യുന്നത്. ജനിന്‍ പട്ടണത്തില്‍ നാല്പതിനായിരം ആളുകളാണുള്ളത്. അവിടെ ശുദ്ധജലം നേര്‍പകുതിയായി വെട്ടിച്ചുരുക്കിയിരിക്കുകയാണ്. എന്തുദുരന്തം ഉണ്ടായാലും മികറോത് ആയിരിക്കും ഉത്തരവാദി.’ അയ്മന് വ്യക്തമാക്കി.
അനധികൃതകുടിയേറ്റക്കാരുള്പ്പെടെ ഇസ്രയേലികള്‍ക്ക് ആളോഹരി കുടിവെള്ളം ദിനേന 350 ലിറ്ററാണെങ്കില്‍ ഫലസ്തീനികള്‍ക്ക് 60 ലിറ്റര്മാത്രമാണ് നല്കിപ്പോരുന്നത്. അതാണിപ്പോള്‍ നിറുത്തിവെച്ചിരിക്കുന്നത്.
Add Comment