വാഷിങ്ടണ്‍: ഓര്‍ലാന്റോയിലെ നൈറ്റ് ക്ലബില്‍ നടന്ന വെടിവെപ്പില്‍ 50 പേര് കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ഭീകരതയെ പരാജയപ്പെടുത്താന്‍ മുസ്ലിംകളുടെ പങ്കാളിത്തം വേണമെന്നാവശ്യപ്പെട്ട് പ്രസിഡണ്ട് സ്ഥാനാര്‍ഥിത്വത്തിന് വേണ്ടി മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രമ്പ്. ഇന്നലെ മാഞ്ചസ്റ്ററില്‍ തന്റെ അനുയായികളെ അഭിസംബോധനചെയ്യവേ മുസ്ലിംവിരുദ്ധനെന്ന് മുദ്രകുത്തപ്പെടാതിരിക്കാന്‍ അതീവശ്രദ്ധയോടെയാണ് മുസ് ലിംസഹകരണത്തെ സംബന്ധിച്ച് ട്രമ്പ് സംസാരിച്ചത്.
എന്നാല്‍ ഭീകരാക്രമണത്തിന് വഴിതെളിച്ചത് ഒബാമയുടെ നിരുത്തരവാദപരമായ നയമാണെന്ന് ട്രമ്പ് കുറ്റപ്പെടുത്തി. ആക്രമണകാരിയെ എഫ്ബിഐ ചോദ്യംചെയ്തെങ്കിലും ഭരണകൂടം അവരെ കൂച്ചുവിലങ്ങിടുകയായിരുന്നുവെന്ന് അദ്ദേഹം ആരോപണമുന്നയിച്ചു.
Add Comment