മാസപ്പിറവി

മാസപ്പിറവി

ഇസ്‌ലാമിക അനുഷ്ഠാനങ്ങളുടെ സമയം കണക്കാക്കുന്നത് ചന്ദ്രപ്പിറവി (മാസപ്പിറവി) അടിസ്ഥാനമാക്കിയാണ്. ശഅ്ബാന്‍ മാസം 29 ന് രാത്രി ചന്ദ്ര ദര്‍ശനം ഉണ്ടായാല്‍ പിറ്റേന്ന് റമദാന്‍ ഒന്ന് ആയി കണക്കാക്കുന്നു. റമദാന്‍ 29 ന് ചന്ദ്രപ്പിറവി ഉണ്ടായാല്‍ പിറ്റേന്ന് ശവ്വാല്‍ 1 ന് ചെറിയ പെരുന്നാള്‍ (ഈദുല്‍ ഫിതര്‍) ആഘോഷിക്കുന്നു. അതേ പോലെ തന്നെ ദുല്‍ ഹിജ്ജ മാസപ്പിറവി കണ്ടത് മുതല്‍ പത്താം ദിവസം വലിയ പെരുന്നാള്‍ (ഈദുല്‍ അള്ഹാ) ആഘോഷിക്കുന്നു. ഏതെങ്കിലും മാസം 29ന് ചന്ദ്രദര്‍ശനം ഉണ്ടായില്ലെങ്കില്‍ 30ന് ചന്ദ്രദര്‍ശനം ഉണ്ടായാലും ഇല്ലെങ്കിലും മാസം പൂര്‍ത്തിയായതായി കണക്കാക്കുന്നു.

ജ്യോതിശാസ്ത്രം അടിസ്ഥാനമാക്കിയുള്ള ചന്ദ്രകലണ്ടറിലെ മാസാരംഭവും ഇസ്‌ലാമികകലണ്ടറിലെ മാസപ്പിറവിയും തമ്മില്‍ വ്യത്യാസമുണ്ട്. ജ്യോതിശാസ്ത്രത്തില്‍ ചന്ദ്രമാസം ആരംഭിക്കുന്നത് ചന്ദ്രന്‍ കണ്‍ജങ്ഷനില്‍ (സൂര്യനും ചന്ദ്രനും ഭൂമിയും നേര്‍ രേഖയില്‍) ആകുമ്പോഴാണ്. എന്നാല്‍ കണ്‍ജങ്ഷന്‍ കഴിഞ്ഞ് പതിനഞ്ച് മുതല് പതിനെട്ട് വരെ മണിക്കൂറുകള്‍ കഴിഞ്ഞുമാത്രമേ സാധാരണഗതിയില്‍ ചന്ദ്രനെ നഗ്നനേത്രങ്ങള്‍കൊണ്ട് കാണാന്‍ സാധിക്കുകയുള്ളൂ. മാത്രമല്ല, പടിഞ്ഞാറന്‍ ആകാശം മേഘം മൂടിയതിനാലോ മറ്റോ ആകാശത്തില്‍ ഉണ്ടെങ്കിലും ചന്ദ്രനെ കാണാന്‍ സാധിക്കാതെ വരാം. ചന്ദ്രനെ കാണുക എന്നതിനാണ് പ്രാധാന്യം എന്നതിനാല്‍ ജ്യോതിശാസ്ത്രപരമായി മാസാരംഭമായാലും ഇത്തരം അവസരങ്ങളില്‍ നിലവിലുള്ള മാസത്തില്‍ 30 ദിനം തികയുമ്പോഴേ മാസപ്പിറവി കണക്കാക്കുകയുള്ളൂ. ഒന്നോ അധികമോ വിശ്വസ്തരായ വ്യക്തികള്‍ ചന്ദ്രനെ കണ്ടതായി പ്രാദേശിക ഇസ്‌ലാമിക നേതൃത്വത്തിന് ബോധ്യമായാലേ മാസപ്പിറവി അംഗീകരിക്കുകയുള്ളൂ.
എന്നാല്‍ ജ്യോതിശാസ്ത്രം അടിസ്ഥാനമാക്കിയുള്ള ചന്ദ്രമാസാരംഭത്തെക്കുറിച്ച പര്യാലോചനകള്‍ ഇന്ന് മുസ്‌ലിംലോകത്ത് സജീവമാണ്.

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured