Home / കർമശാസ്ത്രം / നോമ്പ്‌ / നോമ്പ്-ലേഖനങ്ങള്‍

നോമ്പ്-ലേഖനങ്ങള്‍

റമദാനിലെ 20 തെറ്റുധാരണകള്‍

വിശ്വാസിയായ മനുഷ്യന് ഏറ്റവും കൂടുതല്‍ ആത്മീയനിര്‍വൃതി നല്‍കുന്ന മാസമാണ് വിശുദ്ധഖുര്‍ആന്‍ അവതീര്‍ണമായ റമദാന്‍. അല്ലാഹു നല്‍കിയ മാര്‍ഗദര്‍ശനമായ ഖുര്‍ആനെ മുന്‍നിര്‍ത്തി നന്ദിപ്രകാശനമായാണ് വിശ്വാസി വ്രതം അനുഷ്ഠിക്കുന്നത്. എന്നാല്‍ വ്രതാനുഷ്ഠാനം ആരംഭിക്കുന്നതോടെ അതിന്റെ ചൈതന്യത്തിന് വിരുദ്ധമായി ചില തെറ്റുധാരണകള്‍ ചിലരില്‍ കടന്നുകൂടാറുണ്ട്. അതെക്കുറിച്ച ചെറുവിവരണമാണ് ചുവടെ: 1. നോമ്പുതുറവിഭവങ്ങളുടെ ആധിക്യം വ്രതാനുഷ്ഠാനത്തില്‍ പകല്‍വേളകളില്‍ അന്നപാനീയഭോഗങ്ങളുടെ വര്‍ജ്ജനം നിര്‍ബന്ധമാണല്ലോ. എന്നാല്‍ പ്രസ്തുത വര്‍ജനം അവസാനിക്കുന്ന മുറയ്ക്ക് അവ കൂടുതലായി അകത്താക്കാനുള്ള പ്രവണത ചിലരില്‍ …

Read More »

വ്രതം വെറുതെയല്ല

അനാഥയെ പടിക്കുപുറത്തേക്ക് ആട്ടിപ്പായിച്ചും അഗതികള്‍ക്ക് അന്നമുറപ്പുവരുത്താന്‍ ശ്രമിക്കാതെയും മതനിഷേധംകാട്ടുന്ന നമസ്‌കാരക്കാരന് കൊടിയ ശിക്ഷയെ കുറിച്ച് മുന്നറിയിപ്പുനല്‍കിയ മതമാണ് ഇസ്‌ലാം. വിശ്വാസിയെന്ന നിലക്ക് അനുവര്‍ത്തിക്കേണ്ട അടിസ്ഥാനകര്‍മങ്ങളുടെ ഉദ്ദേശ്യമാണ് ഈയൊരു മുന്നറിയിപ്പിലൂടെ മുസ്‌ലിംകള്‍ക്ക് അത് പകര്‍ന്നുകൊടുത്തത്. അതുപോലെ മറ്റ് അടിസ്ഥാനകര്‍മങ്ങളായ സകാത്തിന്റെയും ഹജ്ജിന്റെയും ഉദ്ദേശ്യലക്ഷ്യങ്ങളെ കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ മുത്തഖിയാക്കിത്തീര്‍ക്കുന്ന റമദാന്‍ നോമ്പിന്റെ സാരവും അവന് ബോധ്യമാവുകതന്നെ ചെയ്യും. നാം വാഹനങ്ങള്‍ക്ക് ഇന്ധനം അടിക്കാറുണ്ട്. ഇന്ധനം കത്തിച്ചുതീര്‍ക്കാനല്ല നാം വാഹനമുപയോഗിക്കുന്നത്. നമ്മെ ലക്ഷ്യസ്ഥാനത്ത് …

Read More »

ഖുര്‍ആനാണ് റമദാനിനെ മഹനീയമാക്കിയത്

നമുക്കനുവദനീയമായ സുപ്രധാനകാര്യങ്ങള്‍ പകലില്‍ വിലക്കപ്പെടുന്ന അവസരമാണ് റമദാന്‍. ആ വിലക്കുകള്‍ ഒത്തിരി പ്രയാസത്തോടെയാണ് നാം പാലിച്ചുപോരുന്നത്. തൊട്ടുമുമ്പുള്ള പതിനൊന്ന് മാസങ്ങളില്‍ നമ്മുടെ ആത്മാവിനുള്ള ഭക്ഷണത്തേക്കാള്‍ ശരീരത്തിനുള്ള പോഷണത്തിനാണ് പ്രാധാന്യം കല്‍പിച്ചിരുന്നത്. ഒരു വേള ആഘട്ടത്തില്‍ അല്ലാഹു വിലക്കിയവയില്‍നിന്ന് നമുക്ക് ഒഴിഞ്ഞുനില്‍ക്കാന്‍ സാധിച്ചില്ല. ചെയ്യണമെന്ന് കല്‍പിച്ചവ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. ഖുര്‍ആന്‍ പഠിക്കണമെന്നും അതെപ്പറ്റി ചിന്തിക്കണമെന്നും ആഹ്വാനമുണ്ടായിട്ടും അതില്‍ ശ്രദ്ധപതിപ്പിച്ചില്ല. അല്ലാഹുവോട് സഹായം ചോദിക്കാതെ അവനെ അവഗണിച്ച് താന്തോന്നിയായി നടന്നു. എന്നാല്‍ ശരീരപോഷണം …

Read More »

മുഹര്‍റത്തിലെ ഐഛിക നോമ്പുകള്‍

ഇസ് ലാമിക കലണ്ടറിലെ ആദ്യത്തെ മാസമായ മുഹര്‍റം നാല് പവിത്ര മാസങ്ങളിലൊന്നാണ്. ദുല്‍ഖഅ്ദ്, ദുല്‍ഹിജ്ജ, റജബ് എന്നിവയാണ് മറ്റു പവിത്രമാസങ്ങള്‍. ഈ മാസങ്ങളിലെ പുണ്യകര്‍മങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യമുണ്ട്. മുഹര്‍റം 10 ശ്രേഷ്ഠതയുള്ള ഒരു പുണ്യദിനമാണ്. ‘ആശൂറ’ എന്നാണതിന്റെ പേര്. ഈ ദിവസം നോമ്പനുഷ്ഠിക്കാന്‍ നബി(സ) നിര്‍ദേശിച്ചിട്ടുണ്ട്. റമദാന്‍ നോമ്പിനു ശേഷം ഏറ്റവും ശ്രേഷ്ഠമായത് അല്ലാഹുവിന്റെ മാസമായ മുഹര്‍റത്തിലെ നോമ്പാണെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. പിന്നിട്ട വര്‍ഷത്തെ പാപങ്ങള്‍ക്ക് അത് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും …

Read More »

രോഗികള്‍ക്ക് നോമ്പെടുക്കാം ?

ആത്മനിയന്ത്രണത്തിന്റെയും വൈരാഗത്തിന്റെയും മാസമാണ് റമദാന്‍. മനുഷ്യന്റെ ജഡികേച്ഛകളുടെ മേല്‍ എത്രമാത്രം നിയന്ത്രണം സാധ്യമാകുമെന്ന് അത് അവനെ ബോധ്യപ്പെടുത്തുന്നു. ഇന്ന് ഭൗതികപ്രമത്തതയില്‍ അഭിരമിക്കുന്ന ലോകര്‍ക്കിടയില്‍ സര്‍വസാധാരണമായി കാണുന്ന രോഗങ്ങളാണ് പ്രമേഹവും ഹൃദ്‌രോഗവും. അതിനാല്‍ ഇവയിലേതെങ്കിലും അസുഖങ്ങളുള്ളവര്‍ക്ക് പ്രതാനുഷ്ഠാനം സസാധ്യമാണോ എന്ന ചോദ്യം നിരന്തരം ഉയര്‍ന്നുവരാറുണ്ട്. നോമ്പ് ആരോഗ്യദായിയാണ് എന്ന് നബിതിരുമേനി പറഞ്ഞിട്ടുണ്ട്. ആധുനികവൈദ്യശാസ്ത്രത്തിന്റെ പിതാക്കന്‍മാരായ ഹിപ്പോക്രാറ്റിസ്, ഗാലന്‍, പാരസെല്‍സസ് തുടങ്ങിയവര്‍ അഞ്ച് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ‘നോമ്പ് ഒരു ഡോക്ടറാണ് ‘എന്ന് …

Read More »

റമദാനിലെ അനുഗ്രഹത്രയങ്ങള്‍

റമദാനിലെ അനുഗ്രഹം നേടിയെടുക്കാന്‍ ആഗ്രഹമില്ലാത്തവരാരെങ്കിലുമുണ്ടോ ? എന്നാല്‍ പ്രസ്തുത അനുഗ്രഹങ്ങള്‍ എന്താണെന്നും അവ എങ്ങനെ നേടിയെടുക്കാമെന്നും നാം തിരിച്ചറിയുമ്പോഴേ അത് സാധിക്കുകയുള്ളൂ. ഖുര്‍ആന്‍ അവതരിക്കുകയും നോമ്പ് നിര്‍ബന്ധമാക്കുകയും ചെയ്ത അനുഗൃഹീതമാസമാണ് റമദാന്‍ എന്ന് അല്ലാഹു നമ്മെ അറിയിക്കുന്നു. ‘ഖുര്‍ആന്‍ ഇറങ്ങിയ മാസമാണ് റമദാന്‍. അത് ജനങ്ങള്‍ക്കു നേര്‍വഴി കാണിക്കുന്നതാണ്. സത്യമാര്‍ഗം വിശദീകരിക്കുന്നതും സത്യാസത്യങ്ങളെ വേര്‍തിരിച്ചുകാണിക്കുന്നതുമാണ്. അതിനാല്‍ നിങ്ങളിലാരെങ്കിലും ആ മാസത്തിന് സാക്ഷികളാകുന്നുവെങ്കില്‍ ആ മാസത്തില്‍ വ്രതമനുഷ്ഠിക്കണം.'(അല്‍ ബഖറ 185) ഖുര്‍ആന്‍ …

Read More »