‘ഹദീസ് നിഷേധപ്രവണത:ചരിത്രവും വര്‍ത്തമാനവും ‘ എന്ന തലക്കെട്ടില്‍ ആലുവ അസ്ഹറുല്‍ ഉലൂം കോളേജ് ഓഫ് ഇസ്‌ലാമിക് ആന്റ് ലിംഗ്വിസ്റ്റിക് സ്റ്റഡീസിലെ ഇസ്‌ലാമിക ഡിപാര്‍ട്ട്‌മെന്റ് വിഭാഗവും എസ്‌ഐഒ കോളേജ് ഘടകവും ചേര്‍ന്ന് സംഘടിപ്പിച്ച ‘തന്‍ഖീഹ് ‘ഹദീസ് ദ്വിദിനസമ്മേളനത്തിന് തുടക്കമായി. പ്രവാചകനായ ജീസസിന്റെ ചരിത്രപരതയെ നിഷേധിച്ച പ്രവണതകളുടെ തുടര്‍ച്ചയാണ് ഹദീസ് നിഷേധത്തിന്റെ പിന്നിലുള്ളതെന്ന് സമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിച്ച നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടറും പ്രഭാഷകനും ഗ്രന്ഥകാരനുമായ എം.എം. അക്ബര്‍ വ്യക്തമാക്കി. ചരിത്രവസ്തുതകളെ തള്ളിക്കളയാന്‍ അവലംബിക്കുന്ന പടിഞ്ഞാറന്‍ ശാസ്ത്രീയവസ്തുനിഷ്ഠ സമീപനത്തിന്റെ നിഷേധാത്മകസ്വഭാവമാണ് ഹദീസ് നിഷേധത്തിന് ഊര്‍ജം പകരുന്ന യാഥാര്‍ഥ്യമെന്ന് തിരിച്ചറിയേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹദീസ് നിഷേധത്തിന് ചരിത്രവംശീയരാഷ്ട്രീയസാംസ്‌കാരിക തലങ്ങളുണ്ടെന്ന് സമ്മേളനത്തില്‍ അധ്യക്ഷതവഹിച്ച കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് ആമുഖഭാഷണത്തില്‍ വ്യക്തമാക്കി. ചടങ്ങില്‍ അസ്ഹറുല്‍ ഉലൂം ചാരിറ്റബ്ള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം.എ. മൂസയും , ജമാഅത്തെ ഇസ്‌ലാമി എറണാകുളം ജില്ലാ പ്രസിഡന്റ് അബൂബക്കര്‍ ഫാറൂഖി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഹദീസ് ശാസ്ത്രത്തിന്റെ വിവിധതലക്കെട്ടുകളില്‍ ഡോ. മുഹമ്മദ് ഇനായത്തുല്ല അസദ് സുബ്ഹാനി, സ്വലാഹുദ്ദീന്‍ ഹുദവി, അബ്ദുല്‍ വാസിഅ് ധര്‍മഗിരി, ഇല്‍യാസ് മൗലവി സമ്മേളനത്തിന്റെ തുടര്‍ന്നുള്ള സെഷനുകളില്‍ വിഷയങ്ങളവതരിപ്പിക്കും. ചടങ്ങില്‍ ഇസ്‌ലാമിക് സ്റ്റഡീസ് തലവന്‍ താജുദ്ദീന്‍ സ്വാഗതവും എസ്.ഐ.ഒ കോളേജ് യൂണിയന്‍ പ്രസിഡന്റ് മുബാരിസ് നന്ദിയും പറഞ്ഞു.