ശാസ്ത്രം

സ്‌ത്രൈണ പ്രജനനശേഷിക്ക് പുരുഷഹോര്‍മോണുകള്‍ വേണം

പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണിന് സ്ത്രീകളുടെ ഗര്‍ഭധാരണപ്രക്രിയയില്‍ വലിയ പങ്കുണ്ടെന്ന് വാഷിങ്ടണ്‍ ഈയിടെ പുറത്തിറക്കിയ പഠനറിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ബീജസംയോഗത്തിനുള്ള അണ്ഡങ്ങളെ ഉല്‍പാദിപ്പിക്കുന്ന ഫോളികഌകളുടെ വികാസത്തിന് ആന്‍ഡ്രൊജന്‍ ആവശ്യമായി വരുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ പ്രസ്തുത നിരീക്ഷണം വാസ്തവമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
വ്യത്യസ്തജീവിവര്‍ഗങ്ങളില്‍ നടത്തിയ സെല്‍ പരീക്ഷണങ്ങളില്‍ റോചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ എന്‍ഡോക്രൈനോളജി വിഭാഗം പ്രൊഫസറും രചയിതാവുമായ സ്റ്റീഫന്‍.ആര്‍. ഹാംസ്, റിസര്‍ച് അസിസ്റ്റന്റും ഗവേഷകയെഴുത്തുകാരനുമായ അരിത്രോ സെന്‍ എന്നിവര്‍ ഫോളിക്ള്‍ വികാസത്തില്‍ പുരുഷഹോര്‍മോണുകള്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
ഒന്നാമതായി, ഫോളികഌകള്‍ പ്രഥമഘട്ടത്തില്‍ തന്നെ നശിച്ചുപോകുന്നതില്‍നിന്ന് പുരുഷഹോര്‍മോണായ ആന്‍ഡ്രൊജന്‍ തടയുന്നു. ഹോര്‍മോണ്‍ തന്‍മാത്രകണം ഫോളികഌലേക്ക് ചെന്ന് അതിനെ ആത്മവിനാശ(അപോപ്‌റ്റോസിസ്)ത്തില്‍നിന്ന് തടയുകയാണ് ചെയ്യുന്നത്. വേണ്ടത്ര പുരുഷഹോര്‍മോണില്ലാത്ത സ്ത്രീയില്‍ അണ്ഡമുല്‍പാദിപ്പിക്കേണ്ട ഫോളികഌകള്‍ നശിച്ചുപോകുകയാണ് ചെയ്യുക. രണ്ടാമതായി, അണ്ഡാശയഭിത്തികളെ ഫോളിക്ള്‍ വളര്‍ച്ചയ്ക്കുസഹായിക്കുന്ന ഹോര്‍മോണിനനുകൂലമായി പ്രതികരിപ്പിക്കുക എന്ന ദൗത്യം ആന്‍ഡ്രൊജനുണ്ട്. ഹോര്‍മോണ്‍ സ്വീകാരികളെ (തന്‍മാത്രകള്‍) അണ്ഡാശയഭിത്തിയില്‍ ഉത്പാദിപ്പിച്ചാണ് ഹോര്‍മോണിനനുകൂലമായ അന്തരീക്ഷം ഒരുക്കുന്നത്.
ഐവിഎഫ് ചികിത്സാരീതിയ്ക്ക് വിധേയമാകുന്ന സ്ത്രീകള്‍ക്ക് നല്‍കുന്ന മരുന്നുകളെപ്പോലെ ആന്‍ഡ്രൊജന്‍ എലികളില്‍കുത്തിവെച്ചാണ് പരീക്ഷണം നടത്തിയത്. അപ്രകാരം ചെയ്തപ്പോള്‍ വളര്‍ച്ച പൂര്‍ത്തിയായ , അണ്ഡംനിറഞ്ഞ ഫോളികഌകള്‍ അപ്രകാരംചെയ്യാത്ത എലികളെക്കാള്‍ കൂടുതലായി ഹോര്‍മോണ്‍ നല്‍കിയ എലികളില്‍ കണ്ടെത്തി. ‘നാഷണല്‍ അകാദമി ഓഫ് സയന്‍സസ്’ ല്‍ ഇതുമായി ബന്ധപ്പെട്ട പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അകാദമി ഓഫ് സയന്‍സ്‌

Topics