സെക്യുലറിസം

സെക്യുലറിസം(മതേതരത്വം)

മനുഷ്യജീവിതത്തിന്റെ വൈയക്തികപ്രവര്‍ത്തനമണ്ഡലങ്ങളില്‍ മാത്രം പരിമിതപ്പെടേണ്ട ഒന്നാണ് മത-ധാര്‍മിക സദാചാരനിയമങ്ങളെന്ന കാഴ്ചപ്പാടാണ് യഥാര്‍ഥത്തില്‍ സെക്യുലറിസം(മതേതരത്വം). സാധാരണയായി അത് പാശ്ചാത്യന്‍ വിവക്ഷ മാത്രമാണെന്ന നിലയില്‍ നമ്മുടെ നാട്ടില്‍ അവതരിപ്പിക്കാറുണ്ട്. അതിന് തെളിവായി പറയുന്നത്, എല്ലാ മതങ്ങള്‍ക്കും തുല്യപരിഗണന എന്ന വീക്ഷണമാണ് അതിന് ഇവിടെയുള്ളതെന്നാണ്. പക്ഷേ അത് സൂക്ഷ്മമായി പരിശോധിക്കപ്പെടേണ്ടതുണ്ട്.

രാഷ്ട്രം മതേതരമാണെന്ന് പറയുമ്പോള്‍ ഒരു മതവുമായും ഭരണകൂടത്തിന് ബന്ധമില്ലെന്നോ ഒരു മതത്തിന് വേണ്ടി ഭരണകൂടം നിലകൊള്ളില്ലെന്നോ മാത്രമാണതിന്റെ അര്‍ഥം. അതിനാല്‍ അത് വിശ്വാസസംഹിതയല്ല. കേവലം ദേശനയം മാത്രമാണ്. എല്ലാ മതവിശ്വാസികള്‍ക്കും തുല്യപൗരന്‍മാരായി ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് ഈ ‘സര്‍വധര്‍മസമഭാവം’ രാഷ്ട്രങ്ങള്‍ സ്വീകരിക്കുന്നത്. ഇതാണ് സെക്യുലറിസ്റ്റുകളുടെ വാദം.

ഇരുണ്ടകാലഘട്ടത്തിലെ യൂറോപ് ചര്‍ച്ചുമായുള്ള ഏറ്റുമുട്ടലിലൂടെ സ്വാതന്ത്ര്യം തേടിയെത്തിയത് സെക്യുലറിസത്തിലായിരുന്നു. ഉല്‍ക്കര്‍ഷേച്ഛയുള്ള ജനസമൂഹത്തിന് പുരോഗതിയാര്‍ജിക്കണമെങ്കില്‍ മതത്തെ ഉപേക്ഷിച്ചേ മതിയാകൂ എന്ന ആശയമാണ് യഥാര്‍ഥത്തില്‍ സെക്യുലറിസത്തിന്റെ തായ്‌വേര്.

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured