( سُبْحَانَ رَبِّيَ الأَعْلَى (ثلاث مرات)
: مسلم:٧٧٢ وصححه الألباني في سنن أبي داود:٨٧١
: صححه الألباني في سنن النسائي:١١٣٣ وفي سنن ابن ماجة:٨٨٨
“സുബ്ഹാന റബ്ബി-അല്‍-അഅ് ലാ”
“അത്യുന്നതനായ എന്റെ റബ്ബ്
(സൃഷ്ടാവ്, സംരക്ഷകന്‍, അന്നംനല്‍കുന്നവന്‍, രക്ഷിതാവ്…) എത്രയധികം പരിശുദ്ധന്!” (മൂന്നു തവണപറയുക)
سُبْحَانَكَ اللهُمَّ رَبَّنَا
وَبِحَمْدِكَ اَللهُمَّ اغْفِرْلِي
(البخاري:٢٩٥ ومسلم:٤٨١)
“സുബ്ഹാനക-ല്ലാഹുമ്മ റബ്ബനാ
വബിഹംദിക, അല്ലാഹുമ്മ-ഗ്ഫിര്‍ലീ”
“ഞങ്ങളുടെ റബ്ബേ! അല്ലാഹുവേ!
നീ എത്രയധികം പരിശുദ്ധന്! നിനക്ക് ഞാന്‍ എല്ലാ സ്തുതിയും നന്ദിയും അര്‍പ്പിക്കുന്നു; അല്ലാഹുവേ! എനിക്ക് നീ പൊറുത്തുതരേണമേ.”
سُبُّوحٌ قُدُّوسٌ رَبُّ
الْمَلاَئِكَةِ وَالرُّوحِ
: (مسلم:٤٨٧ وصححه الألباني في سنن أبي
داود:٨٧٢)
“സുബ്ബൂഹുന്‍, ഖുദ്ദൂസുന്‍, റബ്ബുല്‍ മലാഇകതി
വ-ര്‍റൂഹി”
“മലക്കുകളുടെയും റൂഹ് (ജിബ്രീല്‍)ന്റെയും
റബ്ബ് എത്രയധികം പരിശുദ്ധന്!”
اَللهُمَّ لَكَ سَجَدْتُ وَبِكَ
آمَنْتُ ، وَلَكَ أَسْلَمْتُ سَجَدَ وَجْهِيَ لِلَّذِي خَلَقَهُ وَصَوَّرَهُ
وَشَقَّ سَمْعَهُ وَبَصَرَهُ تَبَارَكَ اللهُ أَحْسَنُ الْخَالِقِينَ
: (مسلم:٧٧١)
“അല്ലാഹുമ്മ ലക സജദ്തു, വബിക ആമന്തു, വലക അസ്ലംതു, സജദ വജ്ഹിയ ലില്ലദീ ഖലകഹു വ സ്വവ്വറഹു, വ ശക്ക സംഅഹു വ ബസ്വറഹു, തബാറക്കല്ലാഹു അഹ്സനുല്‍
ഖാലികീന്‍”
“അല്ലാഹുവേ! നിനക്ക് ഞാനിതാ
സുജൂദും സാഷ്ടാംഗവും ചെയ്തിരിക്കുന്നു. നിന്നില്‍ ഞാന്‍ വിശ്വസിക്കുകയും നിനക്ക് ഞാന്‍
കീഴ്പെടുകയും ചെയ്തിരിക്കുന്നു. എന്റെ മുഖത്തെ സൃഷ്ടിക്കുകയും രൂപം നല്‍കുകയും, കാഴ്ചയും കേള്‍വിയും അതില്‍ സജ്ജീകരിക്കുകയും ചെയ്തവന്
(അല്ലാഹുവിന്) എന്റെ മുഖം സുജൂദ് ചെയ്തിരിക്കുന്നു. സൃഷ്ടിക്കുന്നതില്‍ അത്യുത്തമനായ
അല്ലാഹു എല്ലാ അനുഗ്രഹങ്ങളുടെയും നാഥനാകുന്നു!”
سُبْحَانَ ذِي الْجَبَرُوتِ
وَالْمَلَكُوتِ ، وَالْكِبْرِيَاءِ ، وَالْعَظَمَةِ
: (صححه الألباني في سنن أبي داود:٨٧٣وفي
سنن النسائي:١١٣٢)
“സുബ്ഹാന ദി-ല്‍-ജബറൂതി വല്‍-മലകൂതി, വല്‍-കിബ്രിയാഇ, വല്‍-അള്വമതി”
“സര്‍വ്വശക്തനും പരമാധികാരിയും, പരമാധിപത്യമുള്ളവനും; അതീവ പ്രൌഡിയുള്ളവനും; അതീവമഹത്വമുള്ളവനുമായവന്‍ (അല്ലാഹു) എത്രയധികം പരിശുദ്ധന്!”
اَللهُمَّ إِنِّي أَعُوذُ بِرِضَاكَ
مِنْ سَخَطِكَ ، وَبِمُعَافَاتِكَ مِنْ عُقُوبَتِكَ وَأَعُوذُ بِكَ مِنْكَ ، لاَ
أُحْصِى ثَنَاءً عَلَيْكَ أَنْتَ كَمَا أَثْنَيْتَ عَلَى نَفْسِكَ
: (مسلم:٤٨٦)
“അല്ലാഹുമ്മ (ഇന്നീ) അഊദു ബി-രിള്വാക
മിന് സഖത്വിക, വ ബി-മുആഫാതിക മിന് ഉഖൂബതിക, വ അഊദു ബിക മിന്‍ക, ലാ ഉഹ്സ്വീ സനാഅന്‍ അലയ്ക, അന്ത കമാ അസ്നയ്ത അലാ നഫ്സിക”
“അല്ലാഹുവേ! നിശ്ചയം, നിന്റെ കോപത്തില്‍ നിന്നും നിന്റെ തൃപ്തികൊണ്ട്
ഞാന്‍ നിന്നോട് രക്ഷതേടുന്നു. നിന്റെ ശിക്ഷയില്‍ നിന്നും നിന്റെ വിട്ടുവീഴ്ചകൊണ്ട്
ഞാന്‍ നിന്നോട് രക്ഷതേടുന്നു. നിന്നില്‍ നിന്നും (ഉള്ള എല്ലാ ശിക്ഷയെതൊട്ടും) ഞാന്‍
നിന്നോട് തന്നെ രക്ഷതേടുന്നു. നീ അര്‍ഹിക്കുന്ന സ്തുതിയും നന്ദിയും എനിക്ക് കണക്കാക്കാന്‍
കഴിയാത്തത്രയുമാണ്! നീ നിന്നെക്കുറിച്ച് വാഴ്ത്തിയത് എങ്ങനെയാണോ അങ്ങനെതന്നെയാണ് നീ!”
Add Comment