അനുഷ്ഠാനശുദ്ധിക്ക് ത്വഹാറത് എന്ന് പറയാം. അത് കൈവരിക്കാന്‍ വിവിധ മാര്‍ഗങ്ങളുണ്ട്.
- ഗുസ്ല്‍(കുളി): ശാരീരികബന്ധം, സ്ഖലനം, പ്രസവം, ആര്‍ത്തവം എന്നിവക്ക് ശേഷം ആചാരപൂര്‍വം ശരീരം മുഴുവന്‍ വെള്ളംകൊണ്ട് കഴുകല്‍ നിര്‍ബന്ധമാണ്. ചില ഇബാദത്തുകള്‍ക്ക് ഈ ശരീരശുദ്ധി അനിവാര്യമാണ്.
- ഗുസ്‌ലുന്‍ മസ്‌നൂന്‍(ഐഛിക കുളി): പ്രവാചകചര്യകൊണ്ട് സ്ഥാപിതമായതാണ് ഇത്തരം സ്‌നാനങ്ങള്‍(ഇത് നിര്‍ബന്ധമല്ല).
- വുദൂഅ്: കൈകള്‍, കണംകൈകള്‍, വായ, മുഖം, ചെവി, കാലുകള്‍ എന്നിവ നമസ്‌കാരത്തിനായി ആചാരപൂര്‍വം ശുചിയാക്കല്‍.
- തയമ്മും: വെള്ളമില്ലാത്തതോ അതുപയോഗിക്കാനാവാത്തതോ ആയ അവസ്ഥയില്‍ മണ്ണുകൊണ്ടോ മണലുകൊണ്ടോ നിര്‍വഹിക്കുന്ന ശുദ്ധികര്‍മം.
- ഇസ്‌ലാം സ്വീകരിക്കുന്നവന്‍ അതിനുമുമ്പ് ശരീരശുദ്ധി വരുത്തുന്നത് നന്നായിരിക്കും(അനിവാര്യമല്ല).
- വെള്ളിയാഴ്ച ജുമുഅയില്‍ പങ്കെടുക്കുംമുമ്പ് കുളിക്കുന്നത് നബിചര്യയില്‍ പെട്ടതാണ്.
- പെരുന്നാള്‍ ദിനങ്ങളില്‍ നമസ്‌കാരത്തില്‍ പങ്കെടുക്കുന്നതിനായി കുളിക്കണം.
- ജനാസ കുളിപ്പിച്ചതിനുശേഷവും ശരീരത്തില്‍ നിന്നുള്ള രക്തസ്രാവത്തിനുശേഷവും കുളിക്കുന്നത് സുന്നത്താണ്.
- മല-മൂത്ര വിസര്‍ജന ശേഷം ബന്ധപ്പെട്ട സ്വകാര്യഭാഗങ്ങള്‍ കഴുകുക/ വൃത്തിയാക്കുക.(ഇസ്തിന്‍ജാഅ്)
- പല്ലുതേക്കല്‍.(ബ്രഷ് , കൊള്ളി എന്നിവ കൊണ്ടാണ് പല്ലുതേക്കേണ്ടത്)
- നമസ്‌കാരത്തിനായി ഷൂവിന്റെ മുകളില്‍ തടവുക.(മസ്ഹ്)
ഇതിനുപുറമെ പാത്രങ്ങള്‍, വസ്ത്രങ്ങള്‍, വാസസ്ഥലങ്ങള്‍ മുതലായവ വൃത്തിയാക്കുക.
Add Comment