Global കല വാര്‍ത്തകള്‍

റൂമി അനുസ്മരണ പരിപാടികൾക്ക് തുർക്കിയിൽ തുടക്കമാകുന്നു

കൊൻയ (തുർക്കി) : പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ച സൂഫിവര്യനും കവിയും തത്വചിന്തകനുമായ ജലാലുദ്ദീൻ റൂമിയുടെ 748ാം ചരമവാർഷിക പരിപാടികൾക്കുള്ള ഒരുക്കങ്ങൾ തുർക്കിയിൽ പൂർത്തിയായി. തുർക്കി സാംസ്കാരിക ടൂറിസം മന്ത്രാലയത്തിന്റെ പിന്തുണയോടെ നടക്കുന്ന പത്ത് ദിവസം നീണ്ടു നിൽക്കുന്ന അനുസ്മരണ പരിപാടികൾ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന കൊൻയയിലാണ് അരങ്ങേറുന്നത്. സ്വദേശത്തും വിദേശത്തു നിന്നുമുള്ള നിരവധി അതിഥികൾ പരിപാടികളിൽ പങ്കെടുക്കും. 

റൂമിയുടെ ചരമദിനം ( 1273 ഡിസംബർ 17) അല്ലാഹുവുമായുള്ള പുനസമാഗമം നടന്ന ദിനം എന്ന അർത്ഥത്തിൽ സെബ് – ഇ അറൂസ് ( മധുവിധുരാവ് ) എന്നാണ് അറിയപ്പെടുന്നത്. 

ദർവീശുമാരുടെ പ്രസിദ്ധമായ പരമ്പരാഗത ആചാരങ്ങളും, സിമ്പോസിയങ്ങളും, എക്സിബിഷനുകളും വർക് ഷോപ്പുകളും തുടങ്ങി വൈവിധ്യങ്ങളായ പരിപാടികളാണ് ഈ ദിനങ്ങളിൽ അരങ്ങേറുക. 

അവതാരകർ ഈ വർഷം എല്ലാ വാരാന്ത്യങ്ങളിലും സെമാ പരിപാടികൾ സംഘടിപ്പിച്ചു വരികയായിരുന്നുവെന്ന് കൊൻയയിലെ ഇസ് ലാമിക് സൂഫിസം മ്യൂസിക് അസോസിയേഷൻ തലവനായ ഫഹ് രി ഒസ്കാകിൽ പറഞ്ഞു. പുറത്തുനിന്നുള്ളവരുൾപ്പെടെ 49 പേരടങ്ങുന്ന കലാകാരന്മാരുടെ സംഘം ഞങ്ങൾക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

Topics