യസീദ്ബ്‌നു അബ്ദില്‍ മലിക്‌

യസീദ്ബ്‌നു അബ്ദില്‍ മലിക് (ഹി: 101-105)

മുന്‍ ഖലീഫയായിരുന്ന അബ്ദുല്‍ മലികിന്റെയും യസീദ് ഒന്നാമന്റെ പുത്രി ആതികയുടെയും മകനായി ഹിജ്‌റ 72 ല്‍ ദമസ്‌കസില്‍ ജനിച്ചു. ഇസ്മാഈൗലുബ്‌നു ഉബൈദുല്ലാ എന്ന പണ്ഡിതമുഖ്യന്റെ ശിക്ഷണത്തിലാണ് അദ്ദേഹം വളര്‍ന്നത്.
സേഛാധിപത്യ പ്രവണതയ്ക്ക് വിരാമമിടാനായെങ്കിലും രാജവാഴ്ചയ്ക്ക് അറുതിവരുത്താന്‍ ഉമറുബ്‌നു അബ്ദില്‍ അസീസിന് കഴിഞ്ഞില്ല. ഉമറിനെ ഖലീഫയായി നിശ്ചയിച്ചപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി യസീദ്ബ്‌നു അബ്ദില്‍ മലികിനെ തീരുമാനിച്ചിരുന്നു. നാല്‍പത് ദിവസങ്ങളോളം ഉമറുബ്‌നു അബ്ദില്‍ അസീസിന്റെ മാര്‍ഗം പിന്തുടര്‍ന്ന് ഭരണംതുടരാന്‍ യസീദിന് കഴിഞ്ഞെങ്കിലും സംഗീതത്തിലും വിനോദത്തിലും താല്‍പര്യമുണ്ടായിരുന്ന തരളചിത്തനായ അദ്ദേഹത്തെ സുഹൃത്തുക്കള്‍ വഴിതിരിച്ചുവിടുകയായിരുന്നു. അവര്‍ എത്തിച്ചുതന്ന ആത്മീയഗുരുക്കന്‍മാരുടെ ദുര്‍വ്യാഖ്യാനങ്ങളുടെ ഫലമായി (ഖലീഫമാര്‍ പരലോകത്ത് ശിക്ഷിക്കപ്പെടില്ല എന്ന് വിശ്വസിപ്പിച്ചു)ഭരണകാര്യങ്ങള്‍ അവതാളത്തിലായി. എന്തായാലും 4 വര്‍ഷവും 4 മാസവും നീണ്ട ഭരണത്തിനൊടുവില്‍ അദ്ദേഹം ഈ ലോകത്തുനിന്ന് യാത്രയായി.

About the author

padasalaadmin

Topics

Featured