( ഇസ് ലാം സ്വീകരിച്ച അമേരിക്കന്‍ വംശജ മെഴ്‌സി ബോയെക് തന്റെ മനസ്സ് തുറക്കുന്നു)
ലോകത്തിന്റെ വ്യത്യസ്തഭാഗങ്ങളില്‍നിന്ന് ഇസ് ലാമിലേക്ക് ആളുകള്‍ ആകര്‍ഷിക്കപ്പെടുന്നതിന്റെ പിന്നാമ്പുറക്കഥകള്‍ അറിയുന്നത് രസകരമാണ്. ഏകദൈവത്തിലുള്ള വിശ്വാസം ഊന്നിപ്പറയുന്നു ഇസ് ലാം എന്നത് അതിലൊരു മുഖ്യകാരണമായുന്നയിക്കപ്പെടുന്നു. ജീവിതത്തില്‍ ഒട്ടേറെ കടമ്പകള്‍ കടന്നെത്തിയ മെഴ്‌സി ബോയക് എന്ന ഇരുപത്തിയഞ്ചുകാരിയുടെ കഥ രസകരമാണ്. അവള്‍ ഇസ് ലാം സ്വീകരിച്ചുവെന്നത് കുടുംബത്തിലെ 3 പേര്‍ക്കുമാത്രമേ അറിയൂ. ലോകജനതയില്‍ നമ്മുടെ വിശ്വാസം ഊട്ടിയുറപ്പിക്കുന്ന സംഭവബഹുലമായ മെഴ്‌സി ബോയകിനെ വലിയഹൃദയമുള്ള ചെറിയ പെണ്‍കുട്ടിയെന്ന് വിശേഷിപ്പിക്കാം. ഇസ് ലാം ഓണ്‍ലൈന്‍ പ്രതിനിധി ഈമാനുമായി നടന്ന ചെറിയ അഭിമുഖമാണ് ഇവിടെ വിവരിക്കുന്നു.
മെഴ്‌സി: അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലെ റോമന്‍കത്തോലിക്കാകുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. ജീവിതത്തില്‍ ഏറ്റവുംകൂടുതല്‍ പരിചയമുള്ള വ്യക്തിയെയാണ് വിവാഹം കഴിച്ചത്. കൂട്ടിന് ഇപ്പോള്‍ നാലുപൂച്ചകളുമുണ്ട്. അമ്മയ്ക്കും ഭര്‍ത്താവിനും മാത്രമേ ഞാന്‍ മുസ് ലിമായ കാര്യം അറിയൂ. അപ്പന് ചെറിയ ഒരു സംശയം ഇല്ലാതില്ല. ഞാനത് തുറന്നുപറയാതിരുന്നത് അദ്ദേഹത്തിന്റെ പ്രതികരണം ഭയന്നുമാത്രമാണ്.
ആറാംഗ്രേഡില്‍ പഠിക്കുമ്പോഴാണ് ഇസ്‌ലാമിനോട് താല്‍പര്യം ജനിച്ചത്. 5 നേരം നമസ്‌കരിക്കുന്ന ഒരു കൂട്ടുകാരിയുണ്ടായിരുന്നുവെനിക്ക്. അതുകണ്ടപ്പോള്‍ എന്റെ മതത്തേക്കാള്‍ ഒത്തിരി നല്ലതിതാണെന്നുതോന്നി. പക്ഷേ എന്റെ മോഹം സഫലമായത് ഏതാനുംവര്‍ഷംമുമ്പാണ്. കന്യാസ്ത്രീയോടൊപ്പം ഭക്ഷണംകഴിക്കുന്ന തലമറച്ച മുസ്‌ലിംവനിതയുടെ ഒരു ഫോട്ടോ കണ്ടിരുന്നു. അതിലുണ്ടായിരുന്ന വെബ് ലിങ്കില്‍കടന്നുചെന്നപ്പോള്‍ ‘സുഹൈബ് വെബി’ല്‍ചെന്നു. അതിലുണ്ടായിരുന്ന പോസ്റ്റുകളും വീഡിയോകളും ഞാന്‍ വീക്ഷിച്ചു. അത് ഇസ്‌ലാമിനെക്കുറിച്ച് പഠിക്കാന്‍ എന്നെ പ്രേരിപ്പിച്ചുവെന്നുപറയാം.
ഈമാന്‍: ഇസ്‌ലാം സ്വീകരിക്കാം എന്ന് തോന്നിപ്പിച്ച നിമിഷത്തെപ്പറ്റി പറയാമോ ?
മെഴ്‌സി: ഞാന്‍ ചര്‍ച്ചില്‍നിന്ന് കേള്‍ക്കുന്ന ക്രൈസ്തവമൂല്യങ്ങളിലും ബൈബിള്‍ അധ്യാപനങ്ങളിലും പൊരുത്തക്കേടുകള്‍ ഏറെയായിരുന്നു. ഇസ്‌ലാമിനെതിരെ വിഷംവമിക്കുന്ന പ്രസ്താവനകളും വാര്‍ത്തകളുമായിരുന്നു എങ്ങും. ചര്‍ച്ച് അധികാരികള്‍ പലപ്പോഴും ഇസ്‌ലാമിനോട് വെറുപ്പുവെച്ചുപുലര്‍ത്തി.
ഈമാന്‍: ഇസ്‌ലാം സ്വീകരണത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഭര്‍ത്താവിന്റെ പ്രതികരണമെന്തായിരുന്നു.?
മെഴ്‌സി: അദ്ദേഹം ആദ്യന്തം എനിക്ക് പിന്തുണ നല്‍കി. അദ്ദേഹം അത് സ്വീകരിച്ചിട്ടില്ല. ഞാന്‍ വിശ്വസിക്കുന്ന പല സംഗതികളോടും സമാനമനസ്സ് ആണ് അദ്ദേഹത്തിനുമുള്ളത്.
ഈമാന്‍: ജോലിസ്ഥലത്ത് താങ്കള്‍ക്ക് എന്തെങ്കിലും വിവേചനം നേരിടേണ്ടിവരുന്നുണ്ടോ?
മെഴ്‌സി: ജോലിസ്ഥലത്ത് ഹിജാബ് ധരിക്കാന്‍ അനുവാദമില്ല. കാരണം മതേതരപശ്ചാത്തലമാണ് ജോലിക്കുള്ളതെന്നതിനാലാകണം അത്. ചീഫ് മാനേജറോട് സംസാരിച്ചാല്‍ എതിര്‍പ്പുണ്ടാകില്ലെന്നാണ് എനിക്ക് തോന്നുന്നത്.
ഈമാന്‍: മുസ്‌ലിംസമുദായത്തില്‍നിന്ന് പിന്തുണയെത്രമാത്രമുണ്ട്?
മെഴ്‌സി: അത് പറയാറായിട്ടില്ല. കാരണം , വെള്ളിയാഴ്ചകളില്‍ പള്ളിയില്‍ ജുമുഅയില്‍ സംബന്ധിക്കാന്‍ എനിക്ക് സമയം കിട്ടാറില്ല. എന്റെ സമയത്തെ സംബന്ധിച്ചിടത്തോളം അത്ര ഫ്‌ളെക്‌സിബിളല്ല കാര്യങ്ങള്‍. പ്രദേശത്തെ പള്ളിയില്‍ പോയെങ്കില്‍മാത്രമേ അതെപ്പറ്റി അറിയാകാനാകൂ. മുസ്‌ലിംകള്‍ അധികമുള്ള ഈ പട്ടണത്തില്‍ പക്ഷേ പള്ളി തീരെ വിശാലമല്ല. വിശാലമായ പള്ളി ഉണ്ടാക്കാന്‍ വഴികണ്ടെത്താന്‍ രംഗത്തിറങ്ങാന്‍ ഉദ്ദേശിക്കുന്നു.
Add Comment