മുതവക്കില്‍ അലല്ലാഹ്

മുതവക്കില്‍ അലല്ലാഹി (ഹി. 232-247)

മുഅ്തസിമിനുശേഷം പുത്രന്‍ വാഥിക് ബില്ലാഹിയും തുടര്‍ന്ന് മറ്റൊരു പുത്രനായ മുത്തവക്കില്‍ അലല്ലാഹിയും ഭരണം നടത്തി. പ്രബലരായ അബ്ബാസീ ഖലീഫമാരിലെ അവസാനത്തെ ആളായിരുന്നു മുതവകില്‍. സംസ്‌കാര സമ്പന്നയായ മാതാവ് തുര്‍ക്കിവംശജയായ ശുജാഅ് രാജകീയ പാരമ്പര്യമനുസരിച്ചുള്ള ശിക്ഷണങ്ങള്‍ പകര്‍ന്നുനല്‍കിയാണ് മുതവക്കിലിനെ വളര്‍ത്തിയത്.

തന്റെ മുന്‍ഗാമികളായ 3 ഭരണാധികാരികളില്‍നിന്ന് വ്യത്യസ്തമായി മുതവക്കില്‍ കടുത്ത മുഅ്തസിലീ-ശീഈ വിരുദ്ധത പ്രകടിപ്പിച്ചു. ഇമാം അഹ്മദ് ബ്‌നു ഹമ്പലിനെ കൊട്ടാരത്തിലേക്ക് ക്ഷണിച്ച് ആദരിച്ചു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ന്യായാധിപന്‍മാരെ നിശ്ചയിച്ചു.സാമൂഹിക ഭദ്രതയും ഐക്യവും വീണ്ടെടുക്കാന്‍ പരിശ്രമിച്ചു. ഇല്‍മുല്‍ കലാമിലെ അനാവശ്യസംവാദങ്ങളെ അവസാനിപ്പിച്ച അദ്ദേഹം ശാസ്ത്ര-കലാ-സാഹിത്യ ചര്‍ച്ചകള്‍ക്ക് വേദികളൊരുക്കി. ഹി. 236 ല്‍ ഹുസൈന്‍ (റ)ന്റെ ഖബ്‌റിടത്തില്‍ കെട്ടിപ്പൊക്കിയ എടുപ്പുകള്‍ നീക്കുകയും അങ്ങോട്ടുള്ള തീര്‍ഥാടനം നിരോധിക്കുകയും ചെയ്തു. ഇത് ശീഈ വിഭാഗങ്ങളെ പ്രകോപിപ്പിച്ചു.

ഭരണരംഗത്തും സേനാദളങ്ങളിലും ഇളക്കിപ്രതിഷ്ഠ നടത്തിയ മുതവക്കിലിന്റെ നയങ്ങളെ എതിര്‍ത്തവര്‍ രാജകുടുംബത്തിലും പൗരപ്രമാണിമാരിലും ഉണ്ടായിരുന്നു. അവരുടെ ഗൂഢാലോചനയുടെ ഫലമായി അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു. എന്തായാലും മുതവക്കിലിന്റെ ഭരണം നാടിന് സമാധാനവും ഐശ്വര്യവും അഭിവൃദ്ധിയും സമ്മാനിച്ചുവെന്നത് നിസ്തര്‍ക്കമാണ്.

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured