മുഅ്തസിം ബില്ലാഹ്

മുഅ്തസിം ബില്ലാഹ് (ഹി. 218 – 227)

മഅ്മൂനിനുശേഷം അദ്ദേഹത്തിന്റെ സഹോദരന്‍ അബുല്‍ഇസ്ഹാഖ് മുഹമ്മദ്, മുഅ്തസിം ബില്ലാഹ് എന്ന പേരില്‍ ഭരണമേറ്റു.
ബഗ്ദാദില്‍നിന്ന് 75 നാഴിക അകലെ ടൈഗ്രീസിന്റെ തീരത്ത് സാമര്‍റാ അഥവാ സുര്‍റ മന്‍ റആ എന്ന പേരില്‍ അതിമനോഹരമായ ഒരു നഗരം അദ്ദേഹം പണിതു. ഗംഭീരവും മനോഹരവുമായ ഈ പട്ടണത്തിലേക്ക് തലസ്ഥാനം മാറ്റി. ബാഗ്ദാദിനോടു കിടപിടിക്കത്തക്ക പുരോഗതി നേടിയ ഈ പട്ടണമായിരുന്നു ഹിജ്‌റ 221 മുതല്‍ 279 വരെ അബ്ബാസീ ഭരണകൂടത്തിന്റെ ആസ്ഥാനം. പിന്നീട് തലസ്ഥാനം വീണ്ടും ബാഗ്ദാദിലേക്കുതന്നെ മാറ്റുകയാണുണ്ടായത്.
നാവികസേനയെ അദ്ദേഹം ശക്തിപ്പെടുത്തി. തുര്‍ക്കികളുടെ ഒരു സൈന്യം രൂപീകരിച്ചു. റോമന്‍ ആക്രമണത്തെ ചെറുത്തുതോല്‍പ്പിച്ചു. ക്രീമിയയിലെ ബാബക്കിന്റെ കലാപം അദ്ദേഹം അടിച്ചമര്‍ത്തി. സ്വന്തമായി ഒരു മതം സ്ഥാപിച്ച് മുസ്‌ലിംകള്‍ക്കെതിരെ കലാപം നടത്തുകയായിരുന്നു ബാബക്. ബാബക്കിനെ ബന്ധനസ്ഥനാക്കുകയും വധിക്കുകയും ചെയ്തു.

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured