(അമേരിക്കന്‍ വംശജനായ ജെയേര്‍ഡിന്റെ ഇസ് ലാമിലേക്കുള്ള യാത്ര)
ഞാന്‍ ജെയേര്‍ഡ്. അമേരിക്കയാണ് സ്വദേശം. ക്രിസ്തുമതവിശ്വാസിയായിരുന്ന ഞാന്‍ ഇസ്‌ലാം സ്വീകരിച്ചിട്ട് ഒരു വര്‍ഷമായി. ഇസ് ലാമിനുമുമ്പ് ജീവിത്തില്‍ പേരിന് മാത്രമായിരുന്നു മതം. സാധാരണ ക്രിസ്ത്യന്‍ സമൂഹത്തെപ്പോലെ ഞായാറാഴ്ച പള്ളിയില്‍ പോകുക, ക്രിസ്തുമസും ഇസ്റ്ററും ആഘോഷിക്കുക എന്നതിലപ്പുറമുള്ള മതചടങ്ങുകളൊന്നും എനിക്കുണ്ടായിരുന്നില്ല.
ചാനല്‍ പരിപാടികള്‍ സ്ഥിരമായി ശ്രദ്ധിക്കുന്ന സ്വാഭാവമുണ്ടായിരുന്നു. സി.എന്‍.എന്‍, ഫോക്‌സ് പോലുള്ള വാര്‍ത്താചാനലുകള്‍ പ്രത്യേകിച്ച്.
ഈ ചാനലുകളുടെ പരിപാടികളിലാണ് അധികവും ഞാന്‍ ഇസ് ലാമിനെ കേട്ടിരുന്നത്. എങ്കിലും മുസ് ലിംകളുമായി ഇടപഴകാനോ ഖുര്‍ആന്‍ വായിക്കാനോ ഞാന്‍ ശ്രമിച്ചിരുന്നില്ല.
പിന്നീട് ഫോര്‍ട്ട് കോളിന്‍സിലേക്ക് താമസം മാറിയപ്പോ ള്‍ അവിടെ പൗരസ്ത്യമതങ്ങളെക്കുറിച്ച് പഠിപ്പിക്കുന്ന ഒരു സ്ഥാപനത്തില്‍ ഞാന്‍ മതപഠനത്തിന് ചേര്‍ന്നു. ഹിന്ദുമതം, ക്രിസ്തുമതം, സിക്കുമതം എന്നിവയെക്കുറച്ച് ഞാനവിടെ നിന്ന് പഠിച്ചു. സിലബസില്‍ ഇസ്‌ലാം ഒരു പഠനവിഷയമായിരുന്നില്ല.
പിന്നീട് കുറച്ചുകാലത്തിന് ശേഷമാണ് ഒരു മുസ് ലിം സുഹൃത്ത് വഴി എനിക്ക് ഖുര്‍ആനിന്റെ കോപ്പി ലഭിക്കുന്നത്. ഒരിക്കല്‍ മുസ് ലിം പള്ളിയില്‍ പോയി ജുമുഅ നമസ്‌കാരത്തില്‍ പങ്കെടുക്കാനും അവസരമുണ്ടായി. ആ ജുമുഅ എനിക്ക് പ്രത്യേകമായ അനുഭവമാണ് തന്നത്. പള്ളിയില്‍ ഖുത്വബ കേള്‍ക്കുന്ന എല്ലാവര്‍ക്കും പരസ്പരം അറിയാം. ഒരു വലിയ കുടുംബസംഗമം പോലെ.
ഈ സമുദായത്തെക്കുറിച്ച് ഞാന്‍ കൂടുതല്‍ പഠിക്കാന്‍ തീരുമാനിച്ചു. എല്ലാറ്റിനെയും നശിപ്പിക്കാന്‍ തീരുമാനിച്ചവര്‍, ഭീകരര്‍ എന്നൊക്കെയായിരുന്നല്ലോ മീഡിയയില്‍ നിന്ന് ഞാന്‍ കേട്ട ഇസ്‌ലാം. എന്നാല്‍ അനുഭവങ്ങള്‍ കേട്ടുകേള്‍വിവിയെ തിരുത്തുമെന്ന് എനിക്ക് ബോധ്യമായത് ആ പള്ളിയിലെ ജുമുഅ ഖുതുബയിലൂടെയാണ്. ഞാന്‍ കേട്ടതിന്നും ശീലിച്ചതിന്നും തികച്ചും വ്യതസ്തമായിരുന്നു അവിടുത്തെ അനുഭവങ്ങള്‍. അവിടെ നിന്ന് ധാരാളം മുസ്‌ലിം കൂട്ടുകാരെയും എനിക്ക് ലഭിച്ചു.
ക്രിസ്തുമത വിശ്വാസത്തില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരമുണ്ടായിരുന്നില്ല. എന്റെ അനുഭവമങ്ങനെയായിരുന്നു. തികച്ചും അന്ധമായ വിശ്വാസങ്ങളാണ് എനിക്കതില്‍ കണ്ടെത്താനായത്. എന്നാല്‍ ഇസ്‌ലാമില്‍ സംശയങ്ങള്‍ പ്രകടിപ്പിക്കാനും അന്വേഷിക്കാനും നിരവധി അവസരങ്ങളുണ്ടായിരുന്നു. ഇസ് ലാം അന്വേഷണത്തെ പ്രോല്‍സാഹിപ്പിക്കുകയും സത്യത്തിലെത്തിച്ചേരാനള്ള വഴി അതാണെന്ന് തൈര്യപ്പെടുത്തുകയും ചെയ്യുന്നു.
ഇസ് ലാമിന് ഏകദൈവസങ്കല്‍പമാണുള്ളത്. അത് ബുദ്ധിപരമായി സ്ഥാപിക്കാന്‍ അതിനാവുന്നുമുണ്ട്. എന്നാല്‍ ക്രിസ്തുമതവിശ്വാസം സമര്‍പിക്കുന്ന ഏകദൈവ സങ്കല്‍പം ബുദ്ധിപരമായി സ്ഥാപിക്കാന്‍ അത് പലപ്പോഴും അശക്തമാവുന്നുണ്ട്.
എന്റെ ഇസ്‌ലാം സ്വീകരണം വീട്ടില്‍ ഏറെ ഒച്ചപ്പാടുണ്ടാക്കി. അമ്മയും രണ്ടാനച്ഛനും ഞാനുമായി അകന്നു. എങ്കിലും സഹോദരന്‍ നല്ല രീതിയിലാണ് എന്നോട് പെരുമാറിയത്. സാധാരണപോലെ തന്നെ ഞങ്ങള്‍ ഇടപഴികവന്നു. മദ്യപാനത്തിനായി ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന സോഡാക്കുപ്പികള്‍ ഒഴിവാക്കി. പന്നിമാംസം ഞങ്ങളുടെ ഭക്ഷണമെനുവില്‍ നിന്നൊഴിവായി. ഇസ് ലാമിലേക്ക് വരാന്‍ സഹോദരനോട് ഞാന്‍ ഇത് വരെ ആവശ്യപെട്ടിട്ടിട്ടില്ല. അദ്ദേഹം ഇസ് ലാമിലേക്ക് വന്നിരുന്നെങ്കിലെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അല്ലാഹു അദ്ദേഹത്തിന് ഹിദായത്ത് നല്‍കട്ടെ. അല്ലാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ.
അവലംബം: onislam.net
Add Comment