Global

മര്‍ക്കടമുഷ്ടി അവസാനിപ്പിക്കാതെ യുഎസുമായി ചര്‍ച്ചയില്ല-റൂഹാനി

ന്യൂയോര്‍ക്ക്: ചരിത്രമുഹൂര്‍ത്തമായി മാറിയേക്കാവുന്ന അവസരമായിരുന്നു അമേരിക്കന്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയെന്ന ചില യൂറോപ്യന്‍ രാഷ്ട്രത്തലവന്‍മാരുടെ വാദഗതിയെ തള്ളിക്കളഞ്ഞ് ഇറാനിയന്‍ പ്രസിഡന്റ് റൂഹാനി. വൈറ്റ് ഹൗസ് രാഷ്ട്രീയം മര്‍ക്കടമുഷ്ടി ഉപേക്ഷിച്ച് ഉപരോധമവസാനിപ്പിച്ചെങ്കില്‍ മാത്രമേ ഇറാന്‍ ചര്‍ച്ചയ്ക്കുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി.
്്്്്്്്്്്്്്്്്്്്്്്’ഒരു വലിയ ജനസഞ്ചയത്തെ ശ്വാസം മുട്ടിച്ചുകൊല്ലുന്ന , 83 മില്യണ്‍ ആളുകളുടെ ജീവന് ഭീഷണിയുയര്‍ത്തുന്ന ആളെ എങ്ങനെ വിശ്വസിക്കും. ഈ ക്രൂരകൃത്യത്തെ ഇറാനിയന്‍ ജനത പൊറുക്കുകയില്ല.അതിനാല്‍ ഉപരോധം നിലനില്‍ക്കെ ചര്‍ച്ചയ്ക്ക് ഞങ്ങളൊരുക്കമല്ല’ അമേരിക്ക പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചതിന് തൊട്ടുടനെ നടത്തിയ പ്രഭാഷണത്തില്‍ റൂഹാനി വ്യക്തമാക്കി.
നോര്‍ത് കൊറിയന്‍ തലവന്‍ കിം ജോങ് ഉന്നുമായി 3 തവണ കൂടിക്കാഴ്ചകളെ അനുസ്മരിച്ച് ട്രംപിന്റെ നാടകങ്ങളില്‍ തനിക്ക് താല്‍പര്യമില്ലെന്നറിയിച്ച റൂഹാനി ഫോട്ടോസെഷനില്‍നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു.യുഎന്നിന്റെ 74-ാമത് സുരക്ഷാസമിതി പൊതുസഭാസമ്മേളനത്തിലാണ് റൂഹാനി വിട്ടുവീഴ്ചയില്ലാത്ത നിലപാട് വ്യക്തമാക്കിയത്.

Topics