വ്രതാനുഷ്ഠാനത്തിന്റെ പുണ്യമാസം വന്നെത്താന്‍ നാളുകള്‍ മാത്രം അവശേഷിക്കേ ഇതാ ഒരു നല്ല വാര്‍ത്ത. ഭക്ഷണം ഒഴിവാക്കി ഉപവാസം അനുഷ്ഠിക്കുന്നത് ഫാറ്റി ലിവര്‍ എന്ന കരള്‍രോഗത്തിനെതിരെ പോരാടാന്‍ സഹായകമാവുമെന്ന് കണ്ടെത്തല്‍. ഭക്ഷണംകഴിക്കാതിരിക്കുമ്പോള്‍ ഒരു പ്രത്യേക പ്രോട്ടീന്‍ ഉല്പാദിപ്പിക്കപ്പെടുകയും കരളിന്റെ ചയാപചയപ്രവര്‍ത്തനത്തെ ക്രമീകരിച്ച് ഫാറ്റി ലിവര്‍ രോഗത്തെ അകറ്റുമെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്.
EMBO മോളിക്യുളാര്‍ മെഡിസിന് ജേണലിലാണ് കരള്‍രോഗികള്‍ക്ക് പ്രതീക്ഷ നല്കുന്ന ഈ കണ്ടെത്തലിന്റെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഉപവാസമിരിക്കുമ്പോള്‍ ഉല്പാദിപ്പിക്കപ്പെടുന്ന ഏഅഉഉ45 എന്ന ബീറ്റാ പ്രോട്ടീന്‍ കരള്‍ ഹാനികരമായ ഫാറ്റി ആസിഡുകളെ വലിച്ചെടുക്കുന്നതിനെ നിയന്ത്രിക്കുന്നു എന്നാണ് കണ്ടെത്തല്‍. ‘Growth Arrest and DNA Damage-inducible’ എന്നതിന്റെ ചുരുക്കപ്പേരാണ് ഏഅഉഉ45. മനുഷ്യരില്‍ ഏഅഉഉ45 ബീറ്റാ പ്രോട്ടീനിന്റെ അളവ് കുറയുന്നത് കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തുന്നതിനും ഇടയാക്കും. എന്നാല്‍ ഉപവാസം ഈ പ്രോട്ടീന്‍ കൂടുതലായി ഉല്‍പാദിപ്പിക്കപ്പെടുന്നതിന് വഴിയൊരുക്കുകയാണ് ചെയ്യുന്നത്.
ഉപവാസം നമ്മുടെ ചയാപചയപ്രവര്‍ത്തനത്തെ സ്വാധീനിക്കുന്നതെങ്ങനെയെന്ന് വ്യക്തമാകുന്നതോടെ ചികില്‍സാരംഗത്തും എറെ പ്രയോജനങ്ങള്‍ ഉണ്ടാകുമെന്ന് ജര്‍മനിയിലെ ആരോഗ്യഗവേഷണ സ്ഥാപനമായ Helmhotlz Zetnrum Munchenലെ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഡയബറ്റിസ് ആന്‍ഡ് കാന്‍സറിന്റെ ഡയറക്ടറായ പ്രഫ. സ്റ്റീഫന്‍ ഹെര്‍സിഗ് പറഞ്ഞു.
കടപ്പാട്: thejasnews.com
Add Comment