Kerala

പൗരത്വപട്ടിക വംശീയഉന്‍മൂലനം ലക്ഷ്യമിട്ടുള്ള നീക്കം: ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്: രാജ്യമൊട്ടാകെ നടപ്പാക്കാനുറപ്പിച്ച് അണിയറയില്‍ രൂപംകൊള്ളുന്ന ദേശീയ പൗരത്വപട്ടിക സംഘ്പരിവാറിന്റെ വംശീയ ഉന്‍മൂലനസ്വപ്‌നം സാക്ഷാത്കരിക്കാന്‍ വേണ്ടിയുള്ളതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീര്‍ പി. മുജീബുര്‍റഹ്മാന്‍. പൗരാവകാശധ്വംസനങ്ങള്‍ക്കെതിരെ ഈ മാസം 30 ന് നടത്തുന്ന ബഹുജനസംഗമത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ആശങ്ക വ്യക്തമാക്കിയത്.

തിടുക്കത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന പൗരാവകാശധ്വംസന നടപടികള്‍ക്കെതിരെ ജനകീയപ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്റെ ഭാഗമായി ‘പൗരത്വ ഫാസിസ്റ്റ് ഭീകരവാഴ്ചക്കെതിരെ കേരളം ഒന്നിക്കുന്നു ‘ എന്ന പ്രമേയത്തിലാണ് ബഹുജനസംഗമം. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടക്കുന്ന ബഹുജനസംഗമം കെ. മുരളീധരന്‍ എം.പി. ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്‌ലാമി ദേശീയസെക്രട്ടറി മലിക് മുഅ്തസിംഖാന്‍ മുഖ്യപ്രഭാഷണം നടത്തും. ബഹുജനസംഗമത്തില്‍ രാഷ്ട്രീയ,സാംസ്‌കാരിക,സാമൂഹികരംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും.

Topics