വിദ്യാഭ്യാസം-പഠനങ്ങള്‍

നേതാവിന്റെ ഇസ് ലാമിക ഗുണങ്ങള്‍

ട്രെയ്‌നിങ് ഇന്ന് ഒരു പ്രത്യേക പഠന മേഖലയായും ലോകകലയായും മാറിയിരിക്കുന്നു. അമേരിക്ക ഇന്ന് ട്രെയ്‌നിങിന് വേണ്ടി ചിലവഴിച്ചുകൊണ്ടിരിക്കുന്നത് തങ്ങളുടെ മൊത്തം വിദ്യാഭ്യാസബജറ്റിനേക്കാള്‍ കൂടുതലാണ്. ഇരുനൂറ് ബില്യന്‍ ഡോളറാണ് അമേരിക്ക ഒരു വര്‍ഷത്തില്‍ ട്രെയ്‌നിങിന് വേണ്ടി മാറ്റിവെക്കുന്നത്.

എന്നാല്‍ ഇസ്‌ലാമിക രാജ്യങ്ങള്‍ ഇതിന് വലിയ പ്രധാന്യം നല്‍കുന്നില്ല. ഒരു ജപ്പാന്‍പൗരന് 320 ഡോളര്‍ ചെലവഴിക്കുമ്പോള്‍ അമേരിക്ക 200 ഡോളര്‍. എന്നാല്‍ അറബ് രാജ്യം ഒരു വ്യക്തിയുടെ ട്രെയ്‌നിങിന് വേണ്ടി  1.5 ഡോളര്‍ മാത്രമാണ് ചിലവഴിക്കുന്നത്. അമേരിക്ക ട്രെയ്‌നിങിന് വേണ്ടി വര്‍ഷത്തില്‍ 25 ദിവസം ചെലവഴിക്കുമ്പോള്‍ ജപ്പാന്‍ 38 ദിവസങ്ങള്‍ ചെലവഴിക്കുന്നു. അറബ് രാജ്യങ്ങള്‍ 2 ദിവസം മാത്രമാണ് ട്രെയ്‌നിങിന് വേണ്ടി ചെലവഴിക്കുന്നത്.  

ജനങ്ങളെ സ്വാധീനിക്കാനും നയിക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് ട്രെയ്‌നിങ് ആവശ്യമാണ്. സംസാരിക്കാനുള്ള കഴിവിനും ട്രെയ്‌നിങ് വളരെ പ്രധാനമാണ്. നേതൃശേഷിക്ക് അനിവാര്യമാണ് സംസാരശേഷി സംസാരിച്ചു പ്രതിഫലിപ്പിക്കാനുള്ള കഴിവ്. എങ്ങനെ ജനങ്ങളോട് സംസാരിക്കണം ? എങ്ങനെ ജനങ്ങളെ സ്വാധീനിക്കണം ? ജനങ്ങളെ കാര്യങ്ങള്‍ എങ്ങനെ ബോധ്യപ്പെടുത്തണം എന്ന് അവന്‍ അറിഞ്ഞിരിക്കണം. 

അതൊരു നേതൃപരമായ കഴിവാണ്. പ്രവാചകന്‍ തിരുമേനി (സ) തന്നെയാണ് നമുക്ക് അതിന് ഏറ്റവും നല്ല ഉദാഹരണം. നബി തിരുമേനി പ്രസംഗത്തിലും, സംസാരശൈലിയില്‍ വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തിയിരുന്നു. തിരുമേനി സംസാരിക്കുമ്പോള്‍ അവിടുന്നിന്റെ മുഖം ചുവന്നു തുടുക്കുമായിരുന്നു. ശബ്ദം ഉയരും. ചിലപ്പോള്‍ കോപിക്കും. ചിലപ്പോള്‍ ചിരിക്കും. ഒരു സൈന്യം തങ്ങളെ അക്രമിക്കാനായി കാത്തിരുക്കുന്നുണ്ട് എന്നു പറയുന്നതു പോലെ അതീവ ഗൗരവത്തിലായിരുന്നു തിരുമേനിയുടെ സംസാരം. നല്ല പ്രഭാഷകനായിരുന്നു തിരുമേനി.

തിരുമേനി സംസാരിക്കുന്നതിനെ കുറിച്ച് അനസ് (റ) പറയുന്നു: ‘തിരുമേനി സംസാരിക്കുന്നതു പോലെ ആരും സംസാരിക്കുന്നതു ഞാന്‍ കേട്ടിട്ടില്ല. അവിടുന്ന് പറഞ്ഞു. ഞാന്‍ അറിയുന്നത് നിങ്ങള്‍ അറിഞ്ഞിരുന്നെങ്കില്‍ നിങ്ങള്‍ കൂടുതല്‍ കരയുകയും കുറച്ചു മാത്രം ചിരിക്കുകയും ചെയ്യുമായിരുന്നു. ഇതു പറഞ്ഞതു കേട്ട സ്വഹാബികള്‍ തങ്ങളുടെ കൈകളില്‍ മുഖംതാഴ്ത്തിപൊട്ടിക്കരഞ്ഞുപ്പോയി. 

ലോകജനങ്ങളെ തങ്ങളുടെ നാവു കൊണ്ടു സ്വാധീനിക്കാന്‍ കഴിയുമെന്ന് ചരിത്രത്തില്‍ വിശ്രുതരായ എല്ലാ മഹാന്‍മാര്‍ക്കുമറിയാമായിരുന്നു. ജനങ്ങള്‍ക്കു മുമ്പില്‍ എങ്ങനെ നില്‍ക്കണം എന്ന് അവര്‍ക്ക് അറിയാമായിരുന്നു. 

മഹാനായ പണ്ഡിതന്‍ ഇബ്‌നു സീനാ പറയുന്നു: ‘നബിമാരും റസൂലുമാരും പ്രബോധകന്‍മാരുമെല്ലാം പണ്ഡിതന്‍മാരുമെല്ലാം ലോകത്ത് ചെയ്ത പ്രവൃത്തി, അവരുടെ ദൗത്യം സംസാരിക്കുകയെന്നതായിരുന്നു. 

ഉമവി ഖലീഫയായിരുന്ന അബ്ദുല്‍ മലിക് ബ്‌നു മര്‍വാന്‍ പറയുമായിരുന്നു:  ഈ ഉയര്‍ന്നു നില്‍ക്കുന്ന പ്രസംഗപീഠവും എന്റെ സംസാരത്തില്‍ സംഭവിച്ചു പോയേക്കാവുന്ന തെറ്റുകളെ കുറിച്ചുള്ള ആധിയും എന്നെ വൃദ്ധനാക്കിക്കളഞ്ഞു. 

അലക്‌സാണ്ടര്‍ ചക്രവര്‍ത്തി പറഞ്ഞതിങ്ങനെ: 

Give me an Orator, I will give you thousand soldiers. 

അതിനാല്‍ ഇന്ന് നമ്മള്‍ നേതാക്കളാകാന്‍ പരിശീലിക്കുകയാണ്. ഇതൊരു സാധാരണ ട്രെയ്‌നിങ് അല്ല. മാനവ വിഭവ ശേഷിയുടെ വികസനം ഒരു വലിയ കലയും ഒരു വലിയ സാമ്രാജ്യവുമായി ഇന്ന് മാറിയിരിക്കുന്നു. ഇന്ന് ഒരു യോഗ്യനായ ട്രെയ്‌നര്‍ക്ക് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിത്വങ്ങളെ വരെ സ്വാധീനിക്കാനുള്ള കഴിവുണ്ട്. വലിയ രാഷ്ട്രീക്കാരെയും  ബിസിനസുകാരെയും തൊട്ട്  സാധാരണക്കാരെ വരെ അവന് സ്വാധീനിക്കാന്‍ കഴിയും.  

ട്രെയ്‌നിങില്‍ ഏറ്റവും പ്രധാനം സംസാരമാണ്, പ്രഭാഷണമാണ്. എന്നാല്‍ അതു മാത്രമല്ല ട്രെയ്‌നിങ്. പരിശീലനവും അതിന്റെ അനിവാര്യഭാഗമാണ്. പരിശീലനത്തിലൂടെ ഒരു കാര്യം പഠിപ്പിക്കുന്നതും കേവല സംസാരത്തിലൂടെ ഒരു കാര്യം പഠിപ്പിക്കുന്നതും നല്‍കുന്ന റിസല്‍ട്ട് വളരെ വ്യത്യസ്തമാണ്. 

പഠനങ്ങള്‍ സൂചിപ്പിക്കുന്നത്,  ഒരാള്‍ സംസാരിക്കുകയും മറ്റുള്ളവര്‍ കേള്‍ക്കുകയും ചെയ്യുന്നതിലൂടെ പ്രസംഗകന്റെ സംസാരത്തിന്റെ 13 ശതമാനം മാത്രമാണ് ഒരു മാസം കഴിഞ്ഞാലും അനുവാചകന്റെ ഓര്‍മ്മയിലുണ്ടായിരിക്കുക. 

എന്നാല്‍ വിവരങ്ങള്‍ നാം കേട്ടും കണ്ടും മനസ്സിലാക്കുമ്പോള്‍ അതിന്റെ എഴുപത് ശതമാനം നമ്മുടെ മനസ്സില്‍ തങ്ങി നില്‍ക്കും. എന്നാല്‍ ഇതു തന്നെ പരിശീലനത്തിലൂടെ പഠിപ്പിക്കുമ്പോള്‍ അതിന്റെ  95 % വും നിലനില്‍ക്കും. 

പ്രസംഗങ്ങള്‍ക്ക് സാധാരണ സംഭവിക്കുന്നത് അതാണ്. ഒന്നോ രണ്ടോ മാസം കഴിയുന്നതോടെ  എല്ലാം നമ്മില്‍ നിന്ന് വിട്ടു പോകുന്നു. തീരെ ഓര്‍മ്മയില്ലാതാകുന്നു. 

പരിശീലനത്തില്‍ സംസാരത്തെ മാത്രമല്ല ആശ്രയിക്കുന്നത്. ഒരാള്‍ സംസാരിക്കുകയും മറ്റുള്ളവര്‍ കേള്‍ക്കുകയും ചെയ്യുന്നതല്ല ട്രെയ്‌നിങ്. അതില്‍ എല്ലാവരും പങ്കാളികളാവുകയാണ്. അവിടെ സംസാരമുണ്ടാകും കളികളുണ്ടാകും. നിങ്ങള്‍ക്ക് കാര്യങ്ങള്‍ സംസാരിക്കാം പറയാം. എന്നാല്‍ എല്ലാവരുടെയും സജീവപങ്കാളിത്തം അതിലുണ്ടാകും. 

Topics