أَسْتَغْفِرُ اللهَ
: (مسلم:٥٩١)
“അസ്തഗ്ഫിറുല്ലാഹ്”
“(അല്ലാഹുവിനോട് ഞാന്‍ പൊറുക്കുവാന്‍
തേടുന്നു)”
(2) അതിനെതുടര്‍ന്നു ചുവടെവരുന്ന
ദിക്ര്‍ ഒരു തവണ ചൊല്ലുക:
اَللهُمَّ أَنْتَ السَّلامُ, وَمِنْكَ
السَّلاَمُ, تَبَارَكْتَ يَاذَا الْجَلاَلِ وَالإِكْرَامِ
: (مسلم:٥٩١)
“അല്ലാഹുമ്മ അന്‍തസ്സലാം, വമിന്‍ക സ്സലാം, തബാറക്ത യാദല്‍ ജലാലി
വല്‍ ഇക്റാം.”
“അല്ലാഹുവേ! നീയാണ് രക്ഷയും
സമാധാനവും നല്‍കുന്നവന്‍ (സലാം), നിന്നില്‍ നിന്നാണ്
രക്ഷയും സമാധാനവും (സലാം). അത്യുന്നതിയും അതിമഹത്വമുള്ളവനേ, നീ എല്ലാ അനുഗ്രഹങ്ങളുടെയും നാഥനാകുന്നു!”
لاَ إِلَهَ إِلاَّ الله ُوَحْدَهُ لاَ
شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ
قَدِيرٌ ، اَللهُمَّ لاَ مَانِعَ لِمَا أَعْطَيْتَ ، وَلاَ مُعْطِيَ لِمَا
مَنَعْتَ ، وَلاَ يَنْفَعُ ذَا الْجَدِّ مِنْكَ الْجَدُّ
: (بخاري:٦٦١٥ ومسلم:٥٩٣)
“ലാ-ഇലാഹ ഇല്ല-ല്ലാഹു വഹ്ദഹു
ലാ ശരീക ലഹു, ലഹുല്‍-മുല്‍കു വ ലഹുല്‍-ഹംദു, വ ഹുവ അ’ലാ കുല്ലി ശയ്ഇന്‍
ഖദീര്‍. അല്ലാഹുമ്മ ലാമാനിഅ ലിമാ അഅ്ത്വയ്ത വലാ മുഅ്ത്വിയ ലിമാ മനഅ്ത വലാ യന്‍ഫഉ ദല്‍
ജദ്ദി മിന്‍കല്‍ ജദ്ദ്.”
“യഥാര്‍ത്ഥത്തില്‍ ആരാധന (പ്രാര്‍ത്ഥന, ബലി അറവ്, നേര്‍ച്ച…)ക്ക് അര്‍ഹനായി അല്ലാഹു അല്ലാതെ മറ്റാരുമില്ല, അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. പരമാധികാരവും
അവന്നാണ്. എല്ലാ സ്തുതിയും നന്ദിയും അവന്നാണ്. അവന്‍ സര്‍വ്വകാര്യത്തിനും അപരിമിത
ശക്തിയും കഴിവുള്ളവനാണ്! അല്ലാഹുവേ! നീ തരുന്നത് തടയുവാന്‍ ആര്‍ക്കും കഴിയില്ല!; നീ തടയുന്നത് തരുവാനും ആര്‍ക്കും കഴിയില്ല! (നീ
ഉദ്ദേശിക്കാതെ) ഒരു സമ്പത്തും ഉന്നത പദവിയും ശുപാര്‍ശാധികാരവും ആര്‍ക്കും ഉപയോഗപ്പെടുകയുമില്ല, എന്തുകൊണ്ടെന്നാല്‍ നിന്നില്‍ നിന്നാകുന്നു യഥാര്‍ത്ഥ
സമ്പത്തും ഉന്നതപദവിയും (ശുപാര്‍ശാധികാരവും)!”
لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ
شَرِيكَ لَهُ ، لَهُ الْمُلْكُ ، وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ
قَدِيرٌ . لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللهِ ، لاَ إِلَهَ إِلاَّ اللهُ ،
وَلاَ نَعْبُدُ إِلاَّ إِيَّاهُ ، لَهُ النِّعْمَةُ وَلَهُ الْفَضْلُ وَلَهُ
الثَّنَاءُ الْحَسَنُ ، لاَ إِلَهَ إِلاَّ اللهُ مُخْلِصِينَ لَهُ الدِّينَ وَلَوْ
كَرِهَ الْكَافِرُونَ
: (مسلم:٥٩٤)
“ലാ-ഇലാഹ ഇല്ല-ല്ലാഹു വഹ്ദഹു
ലാ ശരീക ലഹു, ലഹുല്‍-മുല്‍കു വ ലഹുല്‍-ഹംദു, വ ഹുവ അ’ലാ കുല്ലി ശയ്ഇന്‍
ഖദീര്‍. ലാ ഹൌല വലാ ഖുവ്വത ഇല്ലാ ബില്ലാഹി, ലാ ഇലാഹ ഇല്ലല്ലാഹു
വലാ നഅ്ബുദു ഇല്ലാ ഇയ്യാഹു, ലഹു ന്നിഅ്മതു വലഹുല്‍
ഫള്ലു, വലഹു സനാഉല്‍ ഹസനു, ലാ ഇലാഹ ഇല്ലല്ലാഹു മുഹ്’ലിസീന ലഹുദ്ദീന വലവ് കരിഹല്‍ കാഫിറൂന്‍.”
“യഥാര്‍ത്ഥത്തില്‍ ആരാധനക്കര്‍ഹനായി
അല്ലാഹു അല്ലാതെ മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. പരമാധികാരവും
അവനാണ്. എല്ലാ സ്തുതിയും നന്ദിയും അവനാണ്. അവന്‍ സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും
കഴിവുമുള്ളവനാണ്! അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു പരമോന്നത ശക്തിയും കഴിവുമില്ല! യഥാര്‍ത്ഥത്തില്‍
ആരാധനക്കര്‍ഹനായി അല്ലാഹു അല്ലാതെ മറ്റാരുമില്ല. അവനെയല്ലാതെ ഞങ്ങള്‍ ആരാധിക്കുന്നുമില്ല.
അവനാണ് (ഞങ്ങള്‍ക്ക് ലഭിക്കുന്നതും ലഭിക്കാത്തതുമായ) എല്ലാ അനുഗ്രഹങ്ങളുടെയും ഔദാര്യത്തിന്‍റെയും
നാഥന്‍! അത്യുത്തമമുള്ള എല്ലാ സ്തുതികളും അവനുണ്ട്. ആരാധനക്കര്‍ഹനായി യഥാര്‍ത്ഥത്തില്‍
അല്ലാഹു അല്ലാതെ മറ്റാരുമില്ല. ദീന്‍ (മതം, ആരാധന, കീഴ്വണക്കം.. ) അല്ലാഹുവിന് മാത്രം നിഷ്കളങ്കമാക്കുന്നവരില്‍
പെട്ടവനാണ് ഞാന്‍. ഖുര്‍ആനും ഹദീസും നിഷേധിക്കുന്നവര്‍ക്ക് അത് വെറുപ്പാണെങ്കിലും ശരി.”
سُبْحَانَ اللهِ- ثَلاَثًا
وَثَلاَثِينَ
: (مسلم:٥٩٧)
“സുബ്ഹാനല്ലാഹ്”
“(അല്ലാഹു എത്രയധികം പരിശുദ്ധന്‍!” (മുപ്പത്തിമൂന്ന് തവണ ചൊല്ലുക)
الْحَمْدُ لِلهِّ – ثَلاَثًا
وَثَلاَثِينَ
: (مسلم:٥٩٧)
“അല്‍ഹംദുലില്ലാഹ്.”
“(എല്ലാ സ്തുതിയും നന്ദിയും
അല്ലാഹുവിനാണ്)!” (മുപ്പത്തിമൂന്ന് തവണ ചൊല്ലുക)
اللهُ أَكْبَرُ – ثَلاَثًا وَثَلاَثِينَ
: (مسلم:٥٩٧)
“അല്ലാഹു അക്ബര്‍.”
“(അല്ലാഹുവാണ് ഏറ്റവും വലിയവന്‍
ഏറ്റവും മഹാന്‍)!” (മുപ്പത്തിമൂന്ന് തവണ ചൊല്ലുക)
لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ
شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ
قَدِيرٌ – مرة واحده
: (مسلم:٥٩٧)
“ലാ-ഇലാഹ ഇല്ല-ല്ലാഹു വഹ്ദഹു
ലാ ശരീക ലഹു, ലഹുല്‍-മുല്‍കു വ ലഹുല്‍-ഹംദു, വ ഹുവ അ’ലാ കുല്ലി ശയ്ഇന്‍
ഖദീര്‍.”
(അല്ലാഹു മാത്രമല്ലാതെ ആരാധനക്ക് അര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. പരമാധികാരവും അവനാണ്. എല്ലാ സ്തുതിയും നന്ദിയും അവനാണ്. അവന്‍ സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുമുള്ളവനാണ്!) (ഒരു തവണ ചൊല്ലുക)
സുബ്ഹിക്കും മഗ് രിബിനും ശേഷം ചൊല്ലുക:
നബി(സ) അരുളി : “ആരെങ്കിലും ഒരു ദിവസം പത്ത് തവണ : “ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക്ക ലഹു ലഹുല്‍
മുല്‍ക്കു വലഹുല്‍ ഹംദു യുഹ് യീ വയുമീതു വഹുവ അലാ കുല്ലി ശൈഇന്‍ ഖദീര്‍.” (ചുവടെ വരുന്ന 72 ആം നമ്പര്‍ ദിക്ര്‍) രാവിലെയും വൈകുന്നേരവും ചൊല്ലിയാല്‍ അയാള്‍ക്ക്
അവ ഓരോന്നിനും പത്ത് നന്മകള്‍ വീതം രേഖപ്പെടുത്തപ്പെടുകയും; അയാളുടെ പത്ത് തിന്മകള്‍ മായ്ക്കപ്പെടുകയും; അയാളുടെ പത്ത് പദവികള്‍ ഉയര്‍ത്തപ്പെടുകയും,
എല്ലാ വെറുക്കപ്പെടുന്ന പാപങ്ങളില്‍ നിന്നും അയാള്‍ക്ക്
അല്ലാഹുവിന്‍റെ സംരക്ഷണം ലഭിക്കപ്പെടുന്നതും, ശപിക്കപ്പെട്ട ശൈത്താനില്‍ നിന്നും അല്ലാഹുവിന്‍റെ സംരക്ഷണം
അയാള്‍ക്ക് ലഭിക്കുപ്പെടുന്നതുമാണ്. അയാളുടെ (ചെറുതും വലുതുമായ) ശിര്‍ക്ക് അല്ലാത്ത
മറ്റു പാപങ്ങളെല്ലാം മായ്ക്കപ്പെടുകയും ചെയ്യുന്നതാണ്. (അല്ലാഹുവിന്‍റെ തൗഹീദില്‍ –
ഏകത്വത്തില്‍ – പങ്കു ചേര്‍ത്തുള്ള വിശ്വാസം; അല്ലാഹുവിന് പുറമെ നബിമാര്‍, ഔലിയാക്കള്‍, വിഗ്രഹങ്ങള്‍, യേശു തുടങ്ങിയവരെ
വിളിച്ചുപ്രാര്‍ത്ഥിക്കല്‍; അവര്‍ക്ക് നേര്‍ച്ച
ചെയ്യല്‍; അവര്‍ക്ക് ബലി അറവ് നല്‍കല്‍… തുടങ്ങിയ ശിര്‍ക്കില്‍ പെടുന്നു. ഇത് വിഗ്രഹാരാധനക്ക്
തുല്ല്യമായ വന്‍പാപമാകുന്നു!)
( تحقيق الألباني حسن لغيره في صحيح
الترغيب والترحيب:٤٧٧)
لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ
، وَلَهُ الْحَمْدُ يُحْيِ وَيُمِيتُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ
: (عشرة مرات بعد صلاة المغرب والصبح )
:(حسن لغيره في صحيح الترغيب
والترحيب:٤٧٧ الألباني)
“ലാ-ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു, ലഹുല്‍ മുല്‍കു വ ലഹുല്‍-ഹംദു, യുഹ് യീ വയുമീത്തു,വ ഹുവ അ’ലാ കുല്ലി ശയ്ഇന്‍ ഖദീര്‍.”
“യഥാര്‍ത്ഥത്തില്‍ ആരാധന (പ്രാര്‍ത്ഥന, ബലി അറവ്, നേര്‍ച്ച…) ക്ക് അര്‍ഹനായി അല്ലാഹു അല്ലാതെ മറ്റാരുമില്ല. അവന്‍
ഏകനും പങ്കുകാരില്ലാത്തവനുമാണ്. പരമാധികാരവും അവനാണ്. എല്ലാ സ്തുതിയും നന്ദിയും അവനാണ്.
ജീവന്‍ നല്‍കുന്നതും എടുക്കുന്നതും അവനാണ്. അവന്‍ സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും
കഴിവുമുള്ളവനാണ്!”
സുബ്ഹിക്ക് ശേഷം ചൊല്ലുക:
اَللهُمَّ إِنِّي أَسْأَلُكَ عِلْماً
نَافِعاً ، وَرِزْقاً طَيِّباً ، وَعَمَلاً مُتَقَبَّلاً
:(صححه الألباني في سنن ابن ماجة:٩٢٥، أن النبي
كان يقول:إذا صلى الصبح حين يسلم)
(البخاري:٦٣٨٢ وفي سنن أبي داود:١٥٣٨)
“അല്ലാഹുമ്മ ഇന്നീ
അസ്അലുക ഇല്‍മന്‍ നാഫിഅന്‍ വ രിദ്ഖന്‍ ത്വയ്യിബന്‍ വഅമലന്‍ മുതഖബ്ബലന്‍.”
“അല്ലാഹുവേ! ഉപകാരപ്രദമായ
വിജ്ഞാനവും, വിശുദ്ധിയുള്ള ഉപജീവനവും,
(നീ) സ്വീകരിക്കുന്ന അനുഷ്ഠാനങ്ങളും നിന്നോട് ഞാന്‍
ചോദിക്കുന്നു.”
എന്നും രാവിലേയും വൈകുന്നേരവും ചൊല്ലേണ്ട ദിക്‌റുകളും ദുആകളും
ചൊല്ലേണ്ട സമയം :
രാവിലെ : സുബ്ഹി നമസ്കാരശേഷം
സൂര്യന്‍ ഉദിച്ചുപൊങ്ങുന്നതുവരെയാണ്.
വൈകുന്നേരം : അസ്വര്‍
നമസ്കാരശേഷം സൂര്യന്‍ അസ്തമിക്കുന്നതുവരേയുമാണ്.
നബി (സ) അരുളി : “അല്ലാഹുവിന് ദിക്റ് ചൊല്ലിക്കൊണ്ട് (എല്ലാ ദിവസവും)
രാവിലെ സുബ്ഹി നമസ്കാര ശേഷം സൂര്യന്‍ ഉദിച്ചു പൊങ്ങുന്നതുവരെ ഇരിക്കുന്നവരെ പോലെ ദിക്റ്
ചൊല്ലി ഇരിക്കുവാനാണ് എനിക്ക് ഇസ്മാഈല്‍ സന്തതികളിലെ നാല് അടിമകളെ മോചിപ്പിക്കുന്നതിലും
അധികം ഇഷ്ടമുള്ളത്. (പ്രതിഫലമുള്ളത്); അതുപോലെ, അല്ലാഹുവിന് ദിക്റ് ചൊല്ലിക്കൊണ്ട് (എല്ലാ ദിവസവും) വൈകുന്നേരത്തെ അസ്വര്‍ നമസ്കാര
ശേഷം സൂര്യന്‍ അസ്തമിക്കുന്നതുവരെ ഇരിക്കുന്നവരെ പോലെ ദിക്റ് ചൊല്ലി ഇരിക്കുവാനാണ്
എനിക്ക് (മറ്റു) നാല് അടിമകളെ മോചിപ്പിക്കുന്നതിലും അധികം ഇഷ്ടമുള്ളത് (പ്രതിഫലമുള്ളത്).
പ്രാര്‍ത്ഥനയുടെ തുടക്കത്തിലെ
‘ഹംദും’ ‘സ്വലാത്തും’ ‘1’ തവണ ചൊല്ലുക:
الحمد لله وحده والصلاة والسلام على من
لانبي بعده
: (صححه الألباني في سنن الترمذي:٣٣٨٠)
“അല്‍ഹംദുലില്ലാഹ്,
വഹ്ദഹു വസ്സ്വലാത്തു വസ്സലാമു അലാ മന്‍ ലാ നബിയ്യ
ബഅ്ദഹു.”
“എല്ലാ സ്തുതിയും നന്ദിയും
അല്ലാഹുവിന് മാത്രമാണ്. ശേഷം വേറൊരു നബി വരാനില്ലാത്ത നബി (മുഹമ്മദ് സ) യുടെ മേല്‍
അല്ലാഹുവിന്‍റെ അനുഗ്രഹവും സമാധാനവുമുണ്ടാകട്ടെ”
ദിവസവും രാവിലെയും
വൈകുന്നേരവും ചൊല്ലേണ്ട പ്രാര്‍ത്ഥനാ സൂക്തങ്ങള്‍:
(എ) ആയത്തുല്‍-കുര്‍സി
‘1’ തവണ:
ഉബയ്യ്ബിന്‍ കഅബ്
(റ) നിവേദനം. ശൈത്വാന്‍ എനിക്ക് അറിയിച്ചുതന്നു : “ആരെങ്കിലും വൈകുന്നേരമാകുമ്പോള്‍ ആയത്തുല്‍-കുര്‍സി ഓതിയാല്‍
പിറ്റേന്ന് രാവിലെ വരേയും ആരെങ്കിലും രാവിലെയാകുമ്പോള്‍ ആയത്തുല്‍-കുര്‍സ്സിയ്യ് ഓതിയാല്‍
അന്ന് വൈകുന്നേരം വരേയും അയാള്‍ ഞങ്ങളില്‍ നിന്ന് (ശൈത്താനില്‍ നിന്ന്) സംരക്ഷണം ലഭിച്ചവനായി.”
പിറ്റേന്ന് രാവിലെ ഈ വാര്‍ത്ത നബി(സ)യുടെ അടുത്തു
പോയി അറിയിച്ചു. നബി(സ) അരുളി: “ശൈത്വാന്‍ സത്യം പറഞ്ഞു!”
(صحيح الترغيب والترهيب:٦٦٢)
സൂറത്ത് : ഇഖ്ലാസ്, ഫലഖ്, നാസ് ‘3’ തവണ വീതം:
ദിവസവും രാവിലെ ‘1’
തവണ ചൊല്ലേണ്ട പ്രാര്‍ത്ഥന
أَصْبَحْنَا وَأَصْبَحَ الْمُلْكُ
لِلهِّ . وَالْحَمْدُ لِلهِّ، لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ
، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، رَبِّ
أَسْأَلُكَ خَيْرَ مَا فِي هَذاَ الْيَوْمَ وَخَيْرَ مَا بَعْدَهُ وَأَعُوذُ بِكَ
مِنْ شَرِّ مَا فِي هَذَا الْيَوْمِ وَشَرِّ مَا بَعْدَهُ ، رَبِّ أَعُوذُ بِكَ
مِنَ الْكَسَلِ، وَسُوِء الْكِبَرِ، رَبِّ أَعُوذُ بِكَ مِنْ عَذَابٍ فِي النَّارِ
وعَذَابٍ فِي الْقَبْرِ.
: (مسلم:٢٧٢٣ وصححه الألباني في سنن أبي
داود:٥٠٧١)
“അസ്ബഹ്നാ വ അസ്ബഹല്‍ മുല്‍കു
ലില്ലാഹി, വല്‍ ഹംദുലില്ലാഹി,ലാ-ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു, ലഹുല്‍ മുല്‍കു വ ലഹുല്‍-ഹംദു,വ ഹുവ അ’ലാ കുല്ലി ശയ്ഇന്‍
ഖദീര്‍. റബ്ബി അസ്അലുക ഖൈറ മാ ഫീ ഹാദല്‍ യൌമി വ ഖൈറ മാ ബഅ്ദഹു, വ അഊദുബിക മിന്‍ ശര്‍റി മാ ഫീ ഹാദല്‍ യൌമി വ ശര്‍റി
മാ ബഅ്ദഹു, റബ്ബി അഊദുബിക മിനല്‍ കസ്
ലി,വ സൂഇല്‍ കിബരി, റബ്ബി അഊദുബിക മിന്‍
അദാബിന്‍ ഫിന്നാരി വ അദാബിന്‍ ഫില്‍ ഖബര്‍.”
“ഞങ്ങള്‍ പ്രഭാതത്തിലേക്ക്
പ്രവേശിച്ചു. പ്രഭാതത്തിലെ പരമാധിപത്യം അല്ലാഹുവിനാകുന്നു. അല്ലാഹുവിന് തന്നെയാണ് എല്ലാ
സ്തുതിയും നന്ദിയും. യഥാര്‍ത്ഥത്തില്‍ അവനല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍
ഏകനും പങ്കുകാരില്ലാത്തവനുമാണ്. അവനാണ് പരമാധികാരം. അവന്‍ സര്‍വ്വകാര്യത്തിനും അപരിമിത
ശക്തിയും കഴിവുമുള്ളവനാണ്! നാഥാ ഈ പകലിലുള്ള നന്മകള്‍ നിന്നോട് ഞാന്‍ ചോദിക്കുന്നു.
ഇതിനു ശേഷമുള്ളതിലെ നന്മകളും നിന്നോട് ഞാന്‍ ചോദിക്കുന്നു. ഈ പകലിലെ തിന്മകളില്‍ നിന്നും
ഇതിനു ശേഷമുള്ളതിലെ തിന്മകളില്‍നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു. റബ്ബേ! സല്‍ക്കര്‍മ്മങ്ങള്‍
ചെയ്യുവാനും മറ്റുമുള്ള അലസതയില്‍നിന്നും, വാര്‍ദ്ധക്യത്തില്‍
ഉണ്ടാകുന്ന (രോഗം, ബുദ്ധിക്ഷയം, മന്ദബുദ്ധി തുടങ്ങിയ) വിഷമത്തില്‍ നിന്നും നിന്നോട്
ഞാന്‍ രക്ഷതേടുന്നു. റബ്ബേ! നരകത്തിലേയും ഖബറിലേയും ശിക്ഷകളില്‍ നിന്നും നിന്നോട് ഞാന്‍
രക്ഷതേടുന്നു.”
ദിവസവും വൈകുന്നേരം
‘1’ തവണ ചൊല്ലേണ്ട പ്രാര്‍ത്ഥന:
أَمْسَيْـنا وَأَمْسـى المـلكُ لله
وَالحَمدُ لله ، لا إلهَ إلاّ اللّهُ وَحدَهُ لا شَريكَ لهُ، لهُ المُـلكُ ولهُ
الحَمْـد، وهُوَ على كلّ شَيءٍ قدير ، رَبِّ أسْـأَلُـكَ خَـيرَ ما في هـذهِ
اللَّـيْلَةِ وَخَـيرَ ما بَعْـدَهـا ، وَأَعـوذُ بِكَ مِنْ شَـرِّ هـذهِ
اللَّـيْلةِ وَشَرِّ ما بَعْـدَهـا ، رَبِّ أَعـوذُبِكَ مِنَ الْكَسَـلِ وَسـوءِ
الْكِـبَر ، رَبِّ أَعـوذُبِكَ مِنْ عَـذابٍ في النّـارِ وَعَـذابٍ في القَـبْر
(مسلم:٢٧٢٣ وصححه الألباني في سنن أبي
داود:٥٠٧١)
“അംസയ്നാ വ അംസല്‍ മുല്‍കു
ലില്ലാഹി, വല്‍ ഹംദുലില്ലാഹി,ലാ-ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു, ലഹുല്‍ മുല്‍കു വ ലഹുല്‍-ഹംദു,വ ഹുവ അ’ലാ കുല്ലി ശയ്ഇന്‍
ഖദീര്‍. റബ്ബി അസ്അലുക ഖൈറ മാ ഫീ ഹാദിഹി ലൈലത്തി വ ഖൈറ മാ ബഅ്ദഹാ, വ അഊദുബിക മിന്‍ ശര്‍റി മാ ഫീ ഹാദിഹി ലൈലത്തി വ
ശര്‍റി മാ ബഅ്ദഹാ, റബ്ബി അഊദുബിക മിനല്‍ കസ്
ലി,വ സൂഇല്‍ കിബരി, റബ്ബി അഊദുബിക മിന്‍
അദാബിന്‍ ഫിന്നാരി വ അദാബിന്‍ ഫില്‍ ഖബര്‍.”
ഞങ്ങള്‍ വൈകുന്നേരത്തിലേക്ക്
പ്രവേശിച്ചു, വൈകുന്നേരത്തിലെ പരമാധിപത്യം
അല്ലാഹുവിനാകുന്നു. അല്ലാഹുവിന് തന്നെയാണ് എല്ലാ സ്തുതിയും നന്ദിയും. യഥാര്‍ത്ഥത്തില്‍
അവനല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. അവനാണ്
പരമാധികാരം. അവന്‍ സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുള്ളവനാണ്! റബ്ബേ! നാഥാ!
ഈ രാതിയിലുള്ള നന്മകള്‍ നിന്നോട് ഞാന്‍ ചോദിക്കുന്നു.ഇതിന് ശേഷമുള്ളതിലെ നന്മകളും നിന്നോട്
ഞാന്‍ ചോദിക്കുന്നു. ഈ രാതിയിലെ തിന്മകളില്‍ നിന്നും ഇതിന് ശേഷമുള്ളതിലെ തിന്മകളില്‍
നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു. റബ്ബേ! സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുവാനും മറ്റുമുള്ള
അലസതയില്‍നിന്നും, വാര്‍ദ്ധക്യത്തില്‍ ഉണ്ടാകുന്ന
(രോഗം, ബുദ്ധിക്ഷയം, മന്ദബുദ്ധി തുടങ്ങിയ)
വിഷമത്തില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു. റബ്ബേ! നരകത്തിലേയും ഖബറിലേയും ശിക്ഷകളില്‍
നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുന്നു.”
اللّهُـمَّ بِكَ أَصْـبَحْنا وَبِكَ
أَمْسَـينا ، وَبِكَ نَحْـيا وَبِكَ نَمـوتُ وَإِلَـيْكَ النِّـشور
: (صححه الألباني في سنن الترمذي:٣٣٩١)
ദിവസവും രാവിലെ ‘1’
തവണ ചൊല്ലേണ്ട പ്രാര്‍ത്ഥന:
“അല്ലാഹുമ്മ ബിക അസ്ബഹ്നാ വ ബിക അംസയ്നാ വബിക നഹ് യാ വബിക നമൂത്തു വ ഇലയ്ക ന്നുശൂര്‍.”
“അല്ലാഹുവേ! നിന്‍റെ സഹായം
കൊണ്ട് ഞങ്ങള്‍ പ്രഭാതത്തിലേക്ക് പ്രവേശിച്ചു, നിന്‍റെ സഹായം കൊണ്ട്
ഞങ്ങള്‍ വൈകുന്നേരത്തിലും പ്രവേശിക്കുന്നു. ഞങ്ങള്‍ ജീവിക്കുന്നതും മരിക്കുന്നതും നിന്നെ
കൊണ്ടാണ്. നിന്‍റെ അടുത്തേക്കാണ് ഞങ്ങളുടെ പരലോക വിചാരണക്കുവേണ്ടിയുള്ള ഉയര്‍ത്തെഴുന്നേല്‍പ്പും.”
ദിവസവും രാവിലെയും
വൈകുന്നേരം ‘1’ തവണ ചൊല്ലേണ്ട പ്രാര്‍ത്ഥന:
اللّهـمَّ أَنْتَ رَبِّـي لا إلهَ إلاّ
أَنْتَ ، خَلَقْتَنـي وَأَنا عَبْـدُك ، وَأَنا عَلـى عَهْـدِكَ وَوَعْـدِكَ ما
اسْتَـطَعْـت ، أَعـوذُبِكَ مِنْ شَـرِّ ما صَنَـعْت ، أَبـوءُ لَـكَ
بِنِعْـمَتِـكَ عَلَـيَّ وَأَبـوءُ بِذَنْـبي فَاغْفـِرْ لي فَإِنَّـهُ لا
يَغْـفِرُ الذُّنـوبَ إِلاّ أَنْتَ
(البخاري:٦٣٠٦)
“അല്ലാഹുമ്മ അന്‍ത റബ്ബീ ലാ ഇലാഹ ഇല്ലാ അന്‍ത ഖലക്തനീ, വ അനാ അബ്ദുക, വ അനാ അലാ അഹ്ദിക വ വഅ്ദിക മ’സ്തത്വഅ്തു, അഊദുബിക മിന്‍ ശര്‍റി മാ-സ്വനഅ്തു, അബൂഉ ലക ബിനിഅ്മതിക അലയ്യ വ അബൂഉ ലക ബി ദന്‍ബീ. ഫ-ഗ്ഫിര്‍ലീ ഫ ഇന്നഹു ലാ യഗ്ഫിറു-ദ്ദുനൂബ ഇല്ലാ അന്‍ത.”
“അല്ലാഹുവേ! നീയാണ് എന്‍റെ
റബ്ബ് (സൃഷ്ടാവും, സംരക്ഷകനും, അന്നം നല്‍കുന്നവനും, രക്ഷിതാവും…), യഥാര്‍ത്ഥത്തില്‍
നീയല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. നീ എന്നെ സൃഷ്ടിച്ചു. ഞാന്‍ നിന്‍റെ അടിമയും
ആരാധനകനുമാണ്. നിന്നോടുള്ള കരാറും കടപ്പാടും എനിക്ക് കഴിയുന്നത്ര ഞാന്‍ പാലിക്കുന്നു.
ഞാന്‍ പ്രവര്‍ത്തിച്ചിട്ടുള്ളതിലെ എല്ലാ തിന്മയില്‍നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു.
നീ എനിക്ക് ചെയ്തുതന്ന അനുഗ്രഹങ്ങള്‍ ഞാന്‍ നിന്നോട് സമ്മതിക്കുന്നു. (അതിന് ശരിയാംവണ്ണം
നന്ദി കാണിക്കാതെയും മറ്റും) ഞാന്‍ ചെയ്ത പാപങ്ങളും ഞാന്‍ നിന്നോട് സമ്മതിക്കുന്നു.
അതിനാല്‍ നീ എനിക്ക് പൊറുത്തു തരേണമേ! നിശ്ചയം, നീയല്ലാതെ പാപങ്ങള്‍
വളരെയധികം പൊറുക്കുന്നവനില്ല.”
Add Comment