India

തെറ്റുധാരണയകറ്റാന്‍ ടിപുസുല്‍ത്താനെക്കുറിച്ച് പുസ്തകം

സോലാപൂര്‍ (മഹാരാഷ്ട്ര):ഏറെ തെറ്റുധരിക്കപ്പെട്ട സാമ്രാജ്യത്വവിരുദ്ധപോരാളിയും മൈസൂര്‍ രാജാവുമായ ടിപ്പുസുല്‍ത്താന്റെ ജീവിതത്താളുകളെ അനാവരണംചെയ്തുകൊണ്ട് മറാത്തി ഭാഷയില്‍ പുസ്തകമിറങ്ങുന്നു. കര്‍ണാടകയ്ക്കടുത്തുള്ള മഹാരാഷ്ട്രാ അതിര്‍ത്തി ഗ്രാമമായ സോലാപൂരില്‍നിന്ന് സര്‍ഫറാസ് അഹ്മദും വാഇസ് സയ്യിദുമാണ് ‘ ടിപുസുല്‍ത്താന്‍ -പത്ര്, ഹുകുംനാമേ ആനി ഇതിഹാസാചേ സാധ്‌നി(ടിപുസുല്‍ത്താന്‍- ലെറ്റേഴ്‌സ്, ഓര്‍ഡേഴ്‌സ് ആന്റ് ഹിസ്റ്ററി മെറ്റീരിയല്‍സ്)’എന്ന തലക്കെട്ടില്‍ 300 പേജ് വരുന്ന പുസ്തകം തയ്യാറാക്കിയത്.
രാജ്യത്തെ വിവിധ ലൈബ്രറികളില്‍ സൂക്ഷിക്കപ്പെട്ടിരുന്ന ടിപ്പുസുല്‍ത്താന്റെ 415 കത്തുകളും 10ഓളം വരുന്ന ഉത്തരവുകളും ശേഖരിച്ച് മറാത്തിഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയാണ് പുസ്തകം തയ്യാറാക്കുന്നത്. ആറുവര്‍ഷമെടുത്ത് രചന പൂര്‍ത്തിയാക്കിയ പുസ്തകം സോലാപൂരിലുള്ള അഡ്വ. ഗാസിയുദ്ദീന്‍ റിസര്‍ച്ച് സെന്ററാണ് പുറത്തിറക്കുന്നത്. ടിപുസുല്‍ത്താനെക്കുറിച്ച് ഇതിനകം അഞ്ചുപുസ്തകങ്ങള്‍ റിസര്‍ച്ച് സെന്റര്‍ പുറത്തിറക്കിയിട്ടുണ്ട്.

Topics