Global

ജുമുഅ പ്രാര്‍ഥനക്ക് കാവല്‍ക്കാരായി ന്യൂസിലന്റിലെ ബൈക്ക് ഗാങ്

ഹാമില്‍ടണ്‍ : ന്യൂസിലാന്റില്‍ ജുമുഅ പ്രാര്‍ഥനക്ക് സുരക്ഷ ഉറപ്പുവരുത്തായി ബൈക്ക് ഗാങ് രംഗത്ത്. ഹാമില്‍ടണ്‍ മോസ്‌ക് ഭീകരാക്രമണത്തിന് ശേഷം മുസ് ലിം സമൂഹത്തിന് പിന്തുണയും ഐക്യദാര്‍ഢ്യവും നല്‍കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഗാങ് ലീഡര്‍ സോണി ഫാത്തു ന്യൂസിലാന്റ് ന്യൂസിനോട് പറഞ്ഞു. വൈക്കാത്തോ മുസ് ലിം അസോസിയേഷന്‍ ഗാങിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു. ന്യൂസിലാന്റ് സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍ നിന്നും ഈ വിധത്തിലുള്ള പിന്തുണ ലഭിക്കുന്നത് മുസ് ലിം സമൂഹത്തിന് വന്നുഭവിച്ച ദുരന്തത്തെ മറികടക്കാന്‍ ശക്തി പകരുന്നതാണെന്ന് അസോസിയേഷന്‍ പ്രസിഡന്റ് അസദ് മുഹ്‌സിന്‍ പ്രത്യാശിച്ചു.

Topics