ബ്രസ്സല്‍സ്: ജര്‍മനിയിലെ പൗരന്മാരെ രണ്ടാക്കിപകുത്ത ബര്‍ലിന്‍ മതിലിന്റെ തകര്‍ച്ചയുടെ 30-ാംവാര്‍ഷികവേളയില്‍ അതിര്ത്തിമതിലുകളുടെയും മുള്ളുവേലികളുടെയും തകൃതിയായ നിര്‍മാണവുമായി യൂറോപ്യന്‍ രാജ്യങ്ങള്‍. ബര്‍ലിന്‍ മതിലിന്റെ ആറിരട്ടി നീളത്തില്‍ തയ്യാറാക്കുന്ന മുള്ളുവേലികള്‍ അഭയാര്‍ഥി കുടിയേറ്റം തടയാനുദ്ദേശിച്ചുള്ളതാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
2019ല്‍ മാത്രം 39000 അനധികൃത കുടിയേറ്റക്കാര്‍ യൂറോപിലേക്ക് കടന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കുടിയേറ്റശ്രമത്തിനിടയില്‍ 840 പേര് കടലില്‍ മുങ്ങിമരിച്ചുവെന്ന് മനുഷ്യാവകാശസംഘടനകളുടെ റിപോര്‍ട്ടിലുണ്ട്.
സിറിയയിലെ ആഭ്യന്തരകലാപത്തെത്തുടര്‍ന്ന് യൂറോപ്പിലേക്ക് വന്‍തോതില്‍ അഭയാര്‍ഥി പ്രവാഹമുണ്ടായി. ഇതിനെതിരെ തീവ്രവലതുപക്ഷപാര്ട്ടികള് രംഗത്തുവന്നു. അതോടെ യൂറോപ്യന്‍ ഭരണകൂടങ്ങള്‍ മതിലും മുള്ളുവേലിയും ഉയര്‍ത്താനുള്ള ശ്രമങ്ങളാരംഭിച്ചു. 1961 ല്‍ നിര്‍മിച്ച ആയിരംകിലോമീറ്റര് നീളമുണ്ടായിരുന്ന പ്രസ്തുത മതില് ഏകീകൃതജര്മന് രാജ്യമെന്ന പ്രഖ്യാപനത്തെത്തുടര്‍ന്ന് 1989 നവംബര്‍ 9ന് പൊളിച്ചുകളയുകയായിരുന്നു.
Add Comment