ഫലസ്തീനികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമുഖ ബ്രിട്ടീഷ് നടി എമ്മാ വാട്സന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിന് ഫലസ്തീൻ അനുകൂലിൾക്കിടയിൽ വൻ സ്വീകാര്യത. എങ്കിലും ഇത് ഇസ്രായേൽ ഔദ്യോഗിക വൃത്തങ്ങളെ പരിഭ്രാന്തരാക്കുകയും അവരുടെ ശക്തമായ വിമർശനത്തിനിടയാക്കുകയും ചെയ്തു. “ഐക്യദാർഢ്യം ഒരു കർമ്മമാണ്” എന്നെഴുതിയ പ്ലക്കാർഡുമേന്തിയ ഫലസ്തീൻ അനുകൂല റാലിയുടെ ഫോട്ടോ തന്റെ അക്കൗണ്ടിൽ അടിക്കുറിപ്പോടെ ഷെയർ ചെയ്യുകയായിരുന്നു അവർ.
കഴിഞ്ഞ വർഷം മേയിൽ 11 ദിവസം നീണ്ടു നിന്ന ഇസ്രായേലിന്റെ ഫലസ്തീൻ ആക്രമണ സമയത്ത് പോസ്റ്റ് ചെയ്യപ്പെട്ടതാണീ ഫോട്ടോ. ഒരു മില്യണിലധികം ആളുകൾ എമ്മയുടെ പോസ്റ്റ് ലൈക് ചെയ്യുകയും ഒരു ലക്ഷത്തിനുടത്ത് ആളുകൾ കമന്റ് ചെയ്യുകയും ചെയ്തു. എമ്മയുടെ സഹകരണത്തിന് പലരും നന്ദി രേഖപ്പെടുത്തുകയും ചിലർ അവരുടെ കമന്റിന്റെ കൂടെ #FreePalestine and #PalestineWillBeFree തുടങ്ങിയ ഹാഷ് ടാഗുകൾ കൂട്ടിച്ചേർക്കുകയും ചെയ്തു.
മറുവശത്ത് , ഐക്യ രാഷ്ട്ര സഭയിലെ ഇസ്രായേൽ അംബാസിഡർ ഗിലാദ് ഏർഡാൻ പോസ്റ്റിനെതിരെ രംഗത്തെത്തി. എന്നാൽ , അധിനിവിഷ്ഠ കിഴക്കൻ ജറൂസലമിലെ ഫലസ്ത്വീനികളെ ബലം പ്രയോഗിച്ച് കുടിയൊഴിപ്പിക്കുന്ന വിഷയം ലോക ശ്രദ്ധയില് കൊണ്ടുവന്നതിൽ പ്രധാന പങ്ക് വഹിച്ച ഫലസ്തീൻ പത്രപ്രവർത്തകൻ മുഹമ്മദ് അൽകുർദ്, “വാട്സന്റെ ലളിതമായ പരാമർശം… എല്ലാ സയണിസ്റ്റുകളെയും വിറളിപിടിപ്പിച്ചു” എന്ന് ട്വിറ്ററിൽ പ്രതികരിച്ചു.
Add Comment