ഖുലഫാഉറാശിദുകളുടെ കാലത്തെപോലെ മുസ്‌ലിം സൈനികമേധാവിത്വം ഉമവികാലഘട്ടത്തിലും പ്രബലമായിരുന്നു. അക്കാലത്ത് ചൈനയ്ക്കല്ലാതെ മറ്റൊരു രാജ്യത്തിനും ഇസ്‌ലാമികലോകത്തെക്കാള്‍ വലിയ സൈന്യത്തെ വിന്യസിക്കാന്‍ കഴിയുമായിരുന്നില്ല. ഒരു ഘട്ടത്തിലും സിന്ധില്‍ 15000ത്തിലധികവും അന്തലുസില്‍ 30000ലധികവും ഭടന്‍മാരെ മുസ്‌ലിംകള്‍ക്ക് ആവശ്യമുണ്ടായിരുന്നില്ല. അതേസമയം തുര്‍ക്കിസ്ഥാനില്‍ വലിയതോതില്‍ സൈനികരെയാണ് അണിനിരത്തിയിരുന്നു. രണ്ടുലക്ഷം ഭടന്‍മാരെ യുദ്ധമുഖത്ത് നിറുത്താന്‍ മാത്രം ശക്തമായിരുന്നു അന്നത്തെ മുസ്‌ലിംലോകം. ഖുലഫാഉറാശിദുകളുടെ കാലത്തേതിനെക്കാള്‍ മെച്ചപ്പെട്ട ആയുധങ്ങള്‍ അന്ന് സമാഹരിച്ച് സദാ പ്രതിരോധസജ്ജരായിരുന്നു അവര്‍. കോണ്‍സ്റ്റാന്റിനോപ്പിള്‍ അക്കാലത്തെ ഏറ്റവും പ്രതിരോധസംവിധാനമുള്ള പട്ടണമായി നിലകൊണ്ടു.
ഈജിപ്ത് , സിറിയ, തൂനിസ് എന്നിവിടങ്ങളില്‍ കപ്പല്‍നിര്‍മാണശാലകള്‍ നിര്‍മിക്കുകയും ശക്തമായ നാവികസേനയ്ക്ക് അടിത്തറപാകുകയും ചെയ്തു. ‘ദാറുസ്സ്വിനാഅ ‘എന്ന പേരിലാണ് അവ അറിയപ്പെട്ടിരുന്നത്. മധ്യധരണ്യാഴിയിലെ ഏറ്റവും വലിയ നാവികശക്തി മുസ്‌ലിംകളായിരുന്നു. സൈപ്രസ്, റോഡ്‌സ്, ബല്‍യാരിസ് ദ്വീപുകള്‍ ഇസ്‌ലാമികലോകത്തിന്റെ കീഴിലായി. സിസിലി, സിര്‍ദിനിയ, ഇറ്റലിയുടെ വിവിധഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്ക് നിരന്തര നാവികമുന്നേറ്റം നടത്തി. ഖലീഫ സുലൈമാന്റെ കാലത്ത് കോണ്‍സ്റ്റാന്റിനോപ്പിളിനെതിരെ നടന്ന യുദ്ധനീക്കത്തില്‍ 1800 കപ്പലുകള്‍ അണിനിരത്തിയത് ലോകചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമാണ്.
Add Comment