India വാര്‍ത്തകള്‍

ഇമാമുമാര്‍ക്ക് വീട് വെക്കാന്‍ സ്ഥലം: പദ്ധതിയുമായി ആന്ധ്രാ സര്‍ക്കാര്‍

വിജയവാഡ(ആന്ധ്രപ്രദേശ്): സ്വന്തമായി വീടും സ്ഥലവുമില്ലാത്ത , ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള പള്ളി ഇമാമുമാര്‍ക്ക് സ്ഥലം നല്‍കുന്ന പദ്ധതിയുമായി ആന്ധ്ര സര്‍ക്കാര്‍. ആന്ധ്രപ്രദേശ് വഖ്ഫ് ബോര്‍ഡിനുകീഴിലാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. അര്‍ഹതപ്പെട്ടവര്‍ ബന്ധപ്പെട്ട വാര്‍ഡ് മെമ്പറുടെയോ പഞ്ചായത്തിന്റെയോ സാക്ഷ്യപത്രവുമായി അപേക്ഷകള്‍ സമര്‍പിക്കണമെന്ന് ആന്ധ്ര വഖ്ഫ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സയ്യിദ് ഷബ്ബര്‍ ബാഷ അറിയിച്ചു.

ആന്ധ്രപ്രദേശിലെ അയ്യായിരത്തോളം വരുന്ന ഇമാമുമാര്‍ക്ക് ഉപകാരപ്രദമാണ് പദ്ധതിയെന്ന് അദ്ദേഹം വ്യക്തമാക്കി. തുഛംവരുമാനവുമായി പള്ളികളില്‍ ജോലിചെയ്യുന്ന ഇമാമുമാരില്‍ ബഹുഭൂരിപക്ഷവും വീടില്ലാത്തവരാണെന്ന് മുമ്പുനടന്ന സര്‍വേയില്‍ വെളിപ്പെട്ടിരുന്നു.

Topics