Global വാര്‍ത്തകള്‍

ആഗോള മനുഷ്യാവകാശം ഉറപ്പാക്കാന്‍ സുരക്ഷാസമിതി

ആഗോളതലത്തില്‍ വിവിധദേശരാഷ്ട്രങ്ങളില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളും കടന്നുകയറ്റവും ചെറുക്കുന്നതിന് പുതിയ ഒരു സുരക്ഷാസമിതി രൂപവത്കരിക്കേണ്ട ആവശ്യം ഉയര്‍ത്തിപ്പിടിച്ച് തുര്‍ക്കി തലസ്ഥാനനഗരിയില്‍നടന്ന അന്താരാഷ്ട്രസമ്മേളനം പരിസമാപിച്ചു. ലാഹോര്‍ ആസ്ഥാനമായ പീസ് റിസര്‍ച്ച് സെന്ററും, തുര്‍ക്കിയുടെ സ്ട്രാറ്റജിക് തിങ്കിങ് ഇന്‍സ്റ്റിറ്റിയൂട്ടും സംയുക്തമായി സംഘടിപ്പിച്ച സമ്മേളനത്തില്‍ പാകിസ്താന്‍, മലേഷ്യ, ഇറാന്‍,ശ്രീലങ്ക തുടങ്ങി വിവിധ രാജ്യങ്ങളിലെ ബുദ്ധിജീവികള്‍ പങ്കെടുത്തു.
‘കാശ്മീര്‍ പോലെയുള്ള നാട്ടില്‍ ബലപ്രയോഗവും മനുഷ്യാവകാശലംഘനവും നടക്കുന്നത് ആഗോളസമൂഹത്തെ ബോധ്യപ്പെടുത്താനും , അവിടങ്ങളില്‍ സുരക്ഷയും സമാധാനവും ഉറപ്പുവരുത്താനും പൊതുവേദി ആവശ്യമാണ്. ലോകത്ത് സുരക്ഷയും സമാധാനവും കൈവരുത്താന്‍ യുഎന്നും നാറ്റോയും പോലുള്ള വേദികള്‍ക്ക് കഴിയില്ലെന്ന് കാശ്മീര്‍, ഫലസ്തീന്‍ പ്രശ്‌നങ്ങള്‍ തെളിയിച്ചുകഴിഞ്ഞു. ‘തുര്‍ക്കിയിലെ മുന്‍ ബ്രിഗേഡിയര്‍ ബസ്‌ബോസ്‌കുര്‍ത് പറഞ്ഞു.
‘കാശ്മീര്‍ ഒരു മുസ്‌ലിംവിഷയമല്ല. മറിച്ച്, അന്താരാഷ്ട്രസമൂഹത്തെ ആശങ്കപ്പെടുത്തേണ്ട കാര്യമാണ്.’ പ്രൊഫസര്‍ അകാര്‍സലി പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി.

Topics