ആയിശയുടെ സ്ഥാനപ്പേരാണ് സിദ്ദീഖഃ. ഉമ്മു അബ്ദില്ല എന്ന ഓമനപ്പേരിലും അവരെ വിളിക്കാരുണ്ടായിരുന്നു.
ആഇശയുടെ പിതാവ് അബൂബക്‌റിന്റെ സാക്ഷാല്‍ നാമം അബ്ദുല്ല എന്നത്രെ. അബൂബക്ര്‍ എന്നത് ഓമനപ്പേരാണ്. സിദ്ദീഖ് എന്നത് സ്ഥാനപ്പേരും. ഉമ്മുറൂമാന്‍ ആണ് ആഇശയുടെ മാതാവ്.
ആഇശ(റ)യുടെ ജനനത്തെ സംബന്ധിച്ച് ചരിത്രകാരന്മാര്‍ പൊതുവെ മൗനം ദീക്ഷിച്ചിരിക്കുന്നു. പ്രവാചകത്വ ലബ്ധിയുടെ നാലാം വര്‍ഷത്തിലാണ് ആഇശയുടെ ജനനം. ആറാം വയസ്സില്‍ വിവാഹം നടന്നുവെന്ന് ചരിത്രകാരനായ ഇബ്‌നുസഅദ് അഭിപ്രായപ്പെടുന്നു.
ആഇശയുടെ ബാല്യകാലത്തുതന്നെ സൗഭാഗ്യത്തിന്റെയും ഔന്നത്യത്തിന്റെയും ലക്ഷണങ്ങള്‍ അവരില്‍ പ്രകടമായിരുന്നു. ”ഒരിക്കല്‍ പാവകളെക്കൊണ്ട് കളിക്കുകയായിരുന്നു. അപ്പോള്‍ റസൂല്‍ അവിടെ കടന്നുവന്നു. പാവകളുടെ കൂട്ടത്തില്‍ ഇരു പാര്‍ശ്വങ്ങളിലും ചിറകുകളുള്ള ഒരു കുതിരയും ഉണ്ട്. തിരുമേനി ചോദിച്ചു: ‘ആഇശ, ഇതെന്താണ്? കുതിരയാണെന്ന് അവര്‍ മറുപടിപറഞ്ഞു. കുതിരക്കു ചിറകുകളുണ്ടാകുമോ? എന്തുകൊണ്ട് ഉണ്ടാവില്ല? സുലൈമാന്‍ നബിയുടെ കുതിരക്ക് ചിറകുണ്ടായിരുന്നില്ലേ?’ തിരുമേനി പുഞ്ചിരിച്ചു. ഇതില്‍നിന്ന് ആഇശയുടെ സാമര്‍ഥ്യവും കഴിവും മനസ്സിലാക്കാം.
നുബുവ്വത്തിന്റെ പത്താം വര്‍ഷം ഖദീജയുടെ മരണത്തിനുശേഷം ഒരു മാസം കഴിഞ്ഞാണ് നബി ആഇശയെ വിവാഹം കഴിക്കുന്നത്. അന്ന് ആഇശക്ക് 6 വയസ്സായിരുന്നു. വിവാഹം അന്നു നടന്നുവെങ്കിലും മൂന്ന് വര്‍ഷത്തിനുശേഷം ഒമ്പതാം വയസ്സിലാണ് ഭാര്യാഭര്‍തൃബന്ധങ്ങള്‍ ഉണ്ടായത്.
മുആവിയ്യയുടെ ഭരണത്തിന്റെ അവസാനകാലമായിരുന്നു ആഇശയുടെ അന്ത്യം. അന്നവര്‍ക്ക് 67 വയസ്സായിരുന്നു. ഹിജ്‌റവര്‍ഷം 58ല്‍ റമദാന്‍ മാസം രോഗബാധിതയായി. ആരോഗ്യസ്ഥിതി ചോദിക്കുന്നവരോടെല്ലാം സുഖം തന്നെ എന്നവര്‍ പറയും. രോഗിയെ സന്ദര്‍ശിക്കാന്‍ വരുന്നവരെ സന്തോഷവാര്‍ത്ത അറിയിക്കും.
ആഇശ(റ)

Add Comment