India

ഇന്ത്യയില്‍ ബുര്‍ഖ നിരോധിക്കണമെന്ന് ശിവസേന

മുംബൈ: ഭീകരാക്രമണത്തിന് ശേഷം ശ്രീലങ്കയില്‍ ബുര്‍ഖ നിരോധിച്ചതുപോലെ ഇന്ത്യയിലും നടപ്പാക്കണമെന്ന് ശിവസേന. പ്രധാനമന്ത്രി നരേന്ദ്രമോദിയോടാണ് എന്‍ഡിഎ സഖ്യകക്ഷികൂടിയായ ശിവസേന മുഖപത്രമായ സാമ്‌നയിലൂടെ ഇത് ആവശ്യപ്പെട്ടിരിക്കുന്നത്.മുത്തലാഖ് മാത്രമല്ല, ബുര്‍ഖയും നിരോധിക്കണം. രാവണന്റെ നാടായ ശ്രീലങ്ക ബുര്‍ഖ നിരോധിച്ചെങ്കില്‍ രാമന്റെ നാടായ ഇന്ത്യയും അത് നിരോധിക്കണം – ശിവസസേന ആവശ്യപ്പെട്ടു.
മുഖം മറയ്ക്കുന്ന തരത്തിലുള്ള ബുര്‍ഖ അടക്കമുള്ളവ പൊതുസ്ഥലങ്ങളില്‍ നിരോധിക്കണമെന്ന്‌നേരത്തെ ഹിന്ദുസേന ആഭ്യന്തര മന്ത്രാലയത്തോട്ആവശ്യപ്പെട്ടിരുന്നു

Topics