പോണ്‍ ഫിലിമുകളും ദൃശ്യങ്ങളും കുഴപ്പമില്ലെന്ന് ചിന്തിക്കുന്നവര്‍ പലപ്പോഴും അതൊരു ലൈംഗികഉത്തേജനത്തിനുള്ള അനിവാര്യതിന്‍മയായും നിരാശയില്‍നിന്ന് രക്ഷപ്പെടാനുള്ള പോംവഴിയായും വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍ ആ നിലപാട് തികഞ്ഞ ആത്മവഞ്ചനയാണെന്നേ പറയാനാകൂ.
തലച്ചോറില്‍ ആ സമയത്ത് നടക്കുന്ന രാസപ്രക്രിയകള്‍ വളരെയധികം സങ്കീര്‍ണമാണ്. അതെല്ലാം ഗുരുതര ആരോഗ്യപ്രശ്‌നമാണ് വരുത്തിവെക്കുക. അത് ദമ്പതികളുടെ ലൈംഗികജീവിതത്തെ തകര്‍ത്തുകളയുന്നു.
1. പോണ്‍ഫിലിം പറയുന്നത് ഇണയ്ക്കുവേണ്ടി ഉത്തേജിതനാകേണ്ടതില്ല
നമ്മുടെ തലച്ചോറിലെ ചില കേന്ദ്രങ്ങളാണ് ലൈംഗികമായ ചില ഉത്തേജനങ്ങള്‍ക്ക് നിമിത്തമാവുന്നത്.
മുഷ്ടിമൈഥുനത്തിലൂടെയുള്ള വികാരമൂര്‍ഛയെത്തുടര്‍ന്ന് ഒരു രാസപ്രവര്‍ത്തനം നടക്കുകയും ഹോര്‍മോണുകള്‍ ഉദ്പാദിപ്പിക്കപ്പെടുകയുംചെയ്യുന്നു. തദ്ഫലമായി ഒരുവ്യക്തിയുടെ സാമീപ്യം എന്നതിനുപകരം ചിത്രമോ, ആശയമോ, വീഡിയോക്ലിപോ ലൈംഗികഉത്തേജനത്തിന്റെ കാരണമായി വര്‍ത്തിക്കാന്‍ തുടങ്ങുന്നു.
എന്നാല്‍ നിങ്ങള്‍ വിശുദ്ധമായജീവിതക്രമത്തിലൂടെ വിവാഹം വരെ അശ്ലീലചിത്രങ്ങളില്‍നിന്നും മറ്റും മാറിനിന്നാല്‍ ലൈംഗികമായ ദീപനരസ(Enzymes)ങ്ങളും ഹോര്‍മോണുകളും ആദ്യമായി തന്റെ ഇണയെ സമീപിക്കുമ്പോള്‍ മാത്രമേ ഉത്സര്‍ജിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ ഇണയോടുള്ള അടുപ്പവും ലൈംഗികാകര്‍ഷണവും കൂടുതല്‍ ഊഷ്മളമായിത്തീരുന്നു.
2.പോണ്‍ ലൈംഗികതൃഷ്ണയെ കെടുത്തിക്കളയുന്നു
കാലങ്ങളോളം തുടര്‍ച്ചയായി അശ്ലീലദൃശ്യങ്ങള്‍ കാണുന്നവര്‍ക്ക് തങ്ങളുടെ ജീവിതപങ്കാളിയുമായോടുള്ള ലൈംഗികതൃഷ്ണ ഇല്ലാതാകുന്നു. ലൈംഗികതൃഷ്ണ ഉണര്‍ത്തേണ്ടത് ജീവിതപങ്കാളിയായിരിക്കെ അതല്ലാത്ത മറ്റുമാധ്യമങ്ങള്‍ അവലംബിച്ചതാണ് ഈ കുഴപ്പങ്ങളിലേക്ക് വ്യക്തിയെ വലിച്ചിഴച്ചത്.
3. സെക്‌സ് വിരസപ്രക്രിയ
പോണ്‍ദൃശ്യങ്ങള്‍ കാണുന്നവര്‍ എപ്പോഴും ലൈംഗികമായി ഉണര്‍ച്ചയിലായിരിക്കും. അതിനാല്‍ അത്തരക്കാരെ ലൈംഗികമായി ഉത്തേജിപ്പിക്കാന്‍ പ്രത്യേകിച്ചെന്തെങ്കിലും ശ്രമങ്ങളാവശ്യമില്ല. സ്വാഭാവികമായി അതുണ്ടാവും. ബാഹ്യലീലകള്‍ പോണ്‍ദൃശ്യങ്ങളിലുണ്ടാവില്ല. അതേസമയം, ജീവിതപങ്കാളി ഉത്തേജിതയായില്ലെങ്കില്‍ കരുതും അതവരുടെ കുഴപ്പമാണെന്ന്.
കിടപ്പറയില്‍ പങ്കാളിയെ ഉത്തേജിപ്പിക്കണമെന്നോ ഉണര്‍ത്തണമെന്നോ എന്ന വിചാരമില്ലാതെ ലൈംഗികതൃഷ്ണയെ ശമിപ്പിക്കാനുള്ള പ്രക്രിയയിലേക്ക് എടുത്തുചാടും.
സെക്‌സിനെ രണ്ട് വ്യത്യസ്തരീതിയില്‍ സമീപിക്കുന്നതുപോലെയാണത്. അതായത്, രണ്ടുപേര്‍ അന്യോന്യം അപരനെക്കുറിച്ച് ചിന്തിക്കുന്നതിനുപകരം പരസ്പരം ഉപയോഗിക്കുന്നു. അതായത്, അപരനെ എങ്ങനെ സ്‌നേഹിക്കാം എങ്ങനെ തൃപ്തിപ്പെടുത്താം എന്നത് മനസ്സിലാക്കാതെ മരവിച്ച ശരീരത്തോടെന്ന പോലെ സമീപിക്കുന്നു.
4. പോണ്‍ സെക്‌സിനെ വിദേശച്ചുവയോടെ കാണാന്‍ പ്രേരിപ്പിക്കുന്നു
ലൈംഗികഉത്തേജനത്തിന്റെയും ആസ്വാദനത്തിന്റെയും കേന്ദ്രങ്ങള്‍ ഇണയുമായുള്ള സ്‌നേഹബന്ധത്തെയും ആകര്‍ഷണത്തെയും ശാരീരികാസ്വദനത്തെയും ബന്ധപ്പെട്ടാണ് കിടക്കുന്നത്. എന്നാല്‍ ഈ സ്‌നേഹബന്ധവും ശാരീരികാടുപ്പവും പോണ്‍ കാണുന്നവര്‍ക്ക് ഉണ്ടാവുന്നില്ല. അതിനാല്‍ തന്നെ പോണ്‍ ആസ്വാദനത്തിന്റെ സ്വഭാവം ആ രീതിയില്‍ മാത്രമാണ് തലച്ചോറില്‍ രേഖപ്പെടുത്തപ്പെടുക. അത്തരക്കാര്‍ക്ക് ജീവിതപങ്കാളിയുമായി ശാരീരികബന്ധത്തിലേര്‍പ്പെടുമ്പോള്‍ ആസ്വാദനം മരീചികയായിത്തീരുന്നു.
യഥാര്‍ഥത്തില്‍, പ്രപഞ്ചനാഥന്‍ രണ്ടുവ്യക്തികളെ യോജിപ്പിക്കാനും സ്‌നേഹിക്കാനും ഒരുമിപ്പിക്കാനും ഒരുക്കിയ സംവിധാനമാണ് സെക്‌സ്. ജീവിതപങ്കാളിയുമായി സ്‌നേഹബന്ധം സുദൃഡമാക്കുന്നതിന് സവിശേഷമായ ഹോര്‍മോണ്‍ (ഓക്‌സിടോസിന്‍, വാസോപ്രെസിന്‍) ലൈംഗികബന്ധത്തിലെ രതിമൂര്‍ഛയുടെ സമയത്ത് അതിനാല്‍തന്നെ പുറപ്പെടുന്നുണ്ട്. അക്കാരണത്താല്‍ ഒരു വ്യക്തിക്ക് തന്റെ ജീവിതപങ്കാളിയോട് അത്യസാധാരണമായ അടുപ്പമുണ്ടാകുന്നു. എന്നാല്‍ പങ്കാളിയെ ഒഴിവാക്കി ശാരീരികബന്ധത്തിലേര്‍പ്പെടുമ്പോള്‍ ആ ഹോര്‍മോണിന്റെ സദ്ഫലങ്ങള്‍ വിനഷ്ടമാകുന്നു. വഴിവിട്ട ശാരീരികബന്ധങ്ങള്‍ വ്യക്തികള്‍ തമ്മില്‍ യാതൊരു സ്‌നേഹബന്ധവും ആത്മീയാടുപ്പവും ഉണ്ടാക്കുന്നില്ല.
5. പോണ്‍ ലൈംഗികപ്രക്രിയയെ വിരസമാക്കുന്നു
പോണ്‍ പ്രകൃതിയുടെ താളക്രമത്തില്‍പെട്ട ലൈംഗികബന്ധത്തെ വെറും ശാരീരികപ്രക്രിയയായി മാത്രം കാണുന്നു. അതില്‍ ഉണ്ടാകേണ്ട സ്‌നേഹബന്ധത്തെ അവഗണിക്കുന്നു. അതിനാല്‍ ഓരോ ഘട്ടത്തിലും ആസ്വാദനത്തിനായി വന്യമായ വഴികള്‍ അത് തേടുന്നു. അത്തരം ഘട്ടത്തില്‍ സ്ത്രീയുടെ കേവലനഗ്നചിത്രങ്ങള്‍ മതിയാവില്ല. സ്ത്രീയെ അങ്ങേയറ്റം അവമതിക്കുന്ന, മ്ലേഛമായ രീതികള്‍ അവിടെ അവലംബിക്കപ്പെടുന്നു.
സാധാരണയുള്ള ശാരീരികവേഴ്ചയല്ല പോണ്‍ചിത്രീകരണങ്ങളില്‍ കാണാനാവുക. പോണ്‍ ഇടക്കിടെ കാണുന്ന വ്യക്തി ആ ദൃശ്യങ്ങളില്‍ വിരസനാവുന്നു. അതോടെ പുതിയ രീതികളും വന്യമായ പ്രകടനങ്ങളും സെക്‌സില്‍ പരീക്ഷിക്കാന്‍ തുടങ്ങുന്നു.
6. ലൈംഗികപ്രക്രിയയോട് പരുക്കന്‍ സമീപനം
പോണ്‍ ദൃശ്യങ്ങള്‍ക്കടിപ്പെട്ടയാളുടെ ലൈംഗികജീവിതം അങ്ങേയറ്റം പരുക്കനായിരിക്കും. ജീവിതപങ്കാളിക്ക് വളരെ വേദനാജനകമായ അനുഭവങ്ങളായിരിക്കും പലപ്പോഴും ഉണ്ടാവുക. അവയില്‍ പലതും വൃത്തികേടും അറപ്പുമുളവാക്കുന്നവയായിരിക്കും.
വ്യക്തിയെ അവിടെ പരിഗണിക്കുകയില്ല. തിടുക്കവും ബലപ്രയോഗവും അവിടെ സംഭവിക്കും. പോണ്‍ കാണുന്നവര്‍ ഭാര്യമാരെ ബലാല്‍ക്കാരം ചെയ്യുമെന്നല്ല വാദിക്കുന്നത് , മറിച്ച് അവിടെ വയലന്‍സ് ഉണ്ടാവുമെന്നാണ്. അതായത് അവിടെ ആവശ്യമുള്ളത് തട്ടിയെടുക്കുകയാണ് ചെയ്യുക.
സ്‌നേഹപരിലാളനകളോടെയാവണം ശാരീരികബന്ധങ്ങള്‍. അത് സ്‌നേഹം പകര്‍ന്നുകൊടുക്കലും പ്രകടിപ്പിക്കലുമാണ്. പോണ്‍ കാണുന്നവരുടെ തലച്ചോറുകളില്‍ അത്തരം സവിശേഷതകള്‍ ലൈംഗികപ്രക്രിയയുമായി ചേര്‍ന്ന് രജിസ്റ്റര്‍ ചെയ്യപ്പെടുന്നില്ലെന്നതാണ് വസ്തുത.
7. പോണ്‍ നല്‍കുന്നത് കുക്കുട രതിമൂര്‍ഛ
പോണ്‍ ദൃശ്യങ്ങള്‍ തിടുക്കത്തിലുള്ള ലൈംഗികാസ്വാദനവും രതിമൂര്‍ഛയുമാണ് സമ്മാനിക്കുക. പൂവന്‍കോഴി പിടക്കോഴിയില്‍ അനുവര്‍ത്തിക്കുന്നതിന്റെ ആവര്‍ത്തനമായിരിക്കും അത്. ദീര്‍ഘനേരമുള്ള ശാരീരിക ആസ്വാദനവും സ്‌നേഹപ്രകടനങ്ങളും അവിടെ അസാധ്യമാണ്. അതിന് കാരണം പോണ്‍ ദൃശ്യങ്ങള്‍ ആസ്വദിക്കുന്നവര്‍ മുഷ്ടിമൈഥുനം ചെയ്യുന്നവരായിരിക്കും എന്നതാണ്.
ജീവിതപങ്കാളിയെ കൂടി ഉത്തേജിപ്പിച്ച് സെക്‌സ് ആസ്വദിക്കുന്ന രീതി അവര്‍ക്ക് അന്യമാണ്. ആ രീതിയിലുള്ള പ്രക്രിയയ്ക്ക് ശരീരത്തെയും മനസ്സിനെയും പാകപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ അവര്‍ക്ക് രതിമൂര്‍ഛയും സ്ഖലനവും പെട്ടെന്നുണ്ടാവുന്നു.
പോണ്‍ ആസ്വാദകരില്‍ അധികപേര്‍ക്കും ശീഘ്രസ്ഖലനം സംഭവിക്കുന്നു. മറ്റുചിലര്‍ക്ക് ഉദ്ധാരണശേഷി നഷ്ടപ്പെടുന്നു. വേറെ ചിലര്‍ക്കാകട്ടെ, സെക്‌സിലേര്‍പ്പെട്ടിരിക്കുന്ന സമയത്തുള്ള ലിംഗോദ്ധാരണശേഷി അല്‍പസമയം മാത്രമാണ് നിലനില്‍ക്കുക. അവരെ സംബന്ധിച്ചിടത്തോളം രതിമൂര്‍ഛ അപൂര്‍വമായിരിക്കും.
8. ഏറ്റവും ആസ്വാദ്യകരമായതിനെ അങ്ങേയറ്റം വിരസമാക്കിത്തീര്‍ക്കും
ജീവിതപങ്കാളികളെ ശാരീരികവും വൈകാരികവും ആത്മീയവുമായ തലത്തില്‍ അടുപ്പിക്കുകയും പൊരുത്തമുള്ളവരാക്കുകയുംചെയ്യുന്ന സെക്‌സ് പക്ഷേ , പോണ്‍ ആസ്വാദകരെ സംബന്ധിച്ചിടത്തോളം വൈകാതെതന്നെ വിരസമായ പ്രക്രിയയായി മാറുന്നു. പ്രത്യേക ശരീരഘടനയുള്ളവരോട് മാത്രം ആകര്‍ഷണം ഉണ്ടാക്കുമെന്നതാണ് പോണ്‍ ദൃശ്യങ്ങളുടെ മറ്റൊരു പ്രശ്‌നം. വ്യക്തിയുടെ സ്വഭാവ, പെരുമാറ്റ, ബൗദ്ധിക ഗുണങ്ങളെ പരിഗണിക്കാതെ പ്രത്യേക രൂപഘടനയുള്ളവരോട് മാത്രം താല്‍പര്യം ജനിപ്പിക്കുകയാണ് അത് ചെയ്യുക. അതിനാല്‍ പങ്കാളി തടി കൂടിയാല്‍ പോണ്‍ ആസ്വാദകന് അത് അനാകര്‍ഷകമായി തോന്നുന്നു. അക്കാരണത്താല്‍ അവന്‍ ഉത്തേജിതനാകുന്നില്ല.
9. സ്വാര്‍ഥനാക്കുന്ന അശ്ലീലതാ ആസ്വാദനം
മനുഷ്യനെ സ്വാര്‍ഥനാക്കിത്തീര്‍ക്കുന്ന ദുരന്തങ്ങളില്‍പെട്ടതാണ് പോണ്‍ദൃശ്യങ്ങളുടെ ആസ്വാദനം. അത്തരമാളുകള്‍ തങ്ങളുടെ ജീവിതപങ്കാളികളുടെ അഭിരുചികളും ബാഹ്യലീലാപ്രകടനങ്ങളും തിരിച്ചറിയുകയോ മനസ്സിലാക്കുകയോ ചെയ്യില്ല. അവര്‍ തങ്ങള്‍ക്കാവശ്യമുള്ളത് കൈക്കലാക്കി പെട്ടെന്നുതന്നെ അതില്‍നിന്ന് വിരമിക്കുന്നു.
ശാരീരികബന്ധങ്ങളില്‍ ഉണ്ടാവുന്ന അസംതൃപ്തി ജീവിതപങ്കാളികളുമായുള്ള ഊഷ്മളബന്ധത്തെ ഗുരുതരമായി ബാധിക്കുന്നു. തങ്ങളാഗ്രഹിച്ചത് കിട്ടാത്തപക്ഷം പങ്കാളികള്‍ക്ക് നിരാശയും കടുത്ത ദേഷ്യവും ഉണ്ടാവും.
പോണ്‍ ആസ്വാദനം അതിന്റെ അടിമകള്‍ക്ക് നല്‍കുന്ന സന്ദേശമിതാണ്: താങ്കള്‍ ആഗ്രഹിക്കുന്നതെപ്പോഴാണോ അപ്പോള്‍തന്നെ ആ സന്തോഷം ലഭിക്കുന്നു. അതിനായി താങ്കള്‍ പണിയെടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് എപ്പോഴും മുന്‍ഗണന.
Add Comment