Global

ഗസ്സയിലെ പീഡനങ്ങള്‍ പരിശോധിക്കുന്ന ഏജന്‍സികളെ ഇസ്രായേല്‍ തടയുന്നുവെന്ന്

ഗസ്സ സിറ്റി: ഗസ്സയിലെ പീഡനങ്ങള്‍ പരിശോധിക്കുന്നതിന് അന്താരാഷ്ട്ര ഏജന്‍സികളെ ഇസ്രായേല്‍ അനുവദിക്കുന്നില്ലെന്ന് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച്. 2008 മുതല്‍ തന്ത്രപരമായി തങ്ങളുടെ പ്രവര്‍ത്തകരെ ഗസ്സയില്‍ പ്രവേശിക്കുന്നതില്‍നിന്ന് തടഞ്ഞുകൊണ്ടിരിക്കയാണെന്ന് 47 പേജ് വരുന്ന റിപ്പോര്‍ട്ടിലാണ് സംഘടന പറയുന്നത്.

കഴിഞ്ഞ വര്‍ഷം ഒരിക്കല്‍ മാത്രമാണ് വാച്ചിെന്റ വളണ്ടിയര്‍മാര്‍ക്ക് പ്രവേശനം നല്‍കിയത്. 2012 മുതല്‍ ഗസ്സയിലേക്ക് പ്രവേശിക്കുന്നതില്‍നിന്ന് ഈജിപ്തും തങ്ങളെയും ആംനസ്റ്റി ഇന്റര്‍നാഷനലിനെയും തടഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. 20 ലക്ഷേത്താളം വരുന്ന ജനങ്ങള്‍ കഴിയുന്ന ഫലസ്തീന്‍ പ്രദേശത്തെ ഇസ്രായേലും ഈജിപ്തും ഉപരോധിക്കുകയാണ്. 2007ല്‍ ഹമാസ് ഗസ്സയുടെ അധികാരമേറ്റെടുത്തതു മുതലാണ് നടപടികള്‍ ഇരു രാജ്യങ്ങളും ശക്തിപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

Topics