മര്യാദകള്‍

നോമ്പുകാരന്റെ മര്യാദകള്‍

1. നോമ്പുകാരന്‍ സൂര്യനസ്തമിച്ചുകഴിഞ്ഞ ഉടനെ നോമ്പുതുറക്കുന്നതാണ് സുന്നത്ത്. അതിനായി കാരക്കയോ വെള്ളമോ ഉപയോഗിക്കുന്നതാണുത്തമം. മാത്രമല്ല, രാത്രി വളരെ വൈകി ഫജ്‌റിന് തൊട്ടുമുമ്പ് അത്താഴം(സഹൂര്‍)കഴിക്കണം.

2. അമാന്യമായ പ്രവൃത്തികളില്‍നിന്നും ഏഷണി, പരദൂഷണം, ചീത്തപറച്ചില്‍ മുതലായവയില്‍നിന്നും അകന്നുനില്‍ക്കണം. നുണപറയുകയോ ആരെയെങ്കിലും അപമാനിക്കുകയോ ചെയ്യരുത്.

3. മറ്റുള്ളവരില്‍ വികാരം ഇളക്കിവിടുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണം.

4. കൊമ്പുവെക്കുക, രക്തമൊലിപ്പിക്കുക തുടങ്ങിയവ ഒഴിവാക്കണം.

5. ദന്തശുദ്ധിവരുത്തല്‍

6. ഭക്ഷണം രുചിച്ചുനോക്കരുത്.

7. ഭോജ്യമായതൊന്നും ചവയ്ക്കരുത്.

8. ഖുര്‍ആന്‍ ഓതുകയും പഠിക്കുകയും അതനുസരിച്ച് കര്‍മങ്ങള്‍ നന്നാക്കുകയും ചെയ്യണം.

9. ദാനധര്‍മങ്ങള്‍ അധികരിപ്പിക്കുക

10. പള്ളിയില്‍ സാധ്യമാകുന്നത്ര ഇഅ്തികാഫ് ഇരിക്കുക.

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured