നുഅ്മാന്‍ ഇബ്‌നു സാബിത് എന്ന ഇമാം അബൂഹനീഫ (റ)

ഇസ്‌ലാമിക കര്‍മശാസ്ത്രവിശാരദരില്‍ ഏറ്റവും അഗ്രഗണ്യനാണ് ഇമാം അബൂഹനീഫ. ഏവര്‍ക്കും പ്രചോദനമേകുന്ന ആ ജീവിതം ഇസ്‌ലാമിന്റെ വികാസത്തിന് സഹായിക്കും വിധം  ഗവേഷണമനനങ്ങളാല്‍ സമൃദ്ധമാണ്. ഇസ്‌ലാമിന്റെ കര്‍മശാസ്ത്രമേഖല അതുവഴി പുഷ്‌കലമായി.

‘ശരീരം മറക്കുന്നത് സ്വന്തത്തെ ആദരിക്കലായാണ് ഞാന്‍ മനസ്സിലാക്കുന്നത്’

കൊളംബിയയില്‍ നിന്ന് ഇസ് ലാം സ്വീകരിച്ച അഡ്രിയാന കോണ്‍ട്രിരാസുമായി അഭിമുഖം കൊളംബിയയില്‍ ജനിച്ച്  അമേരിക്കയിലേക്ക് കുടിയേറിയ  അഡ്രിയാന  ഓക്‌ലഹോമ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കഴിഞ്ഞ വര്‍ഷമാണ് തന്റെ ബിരുദപഠനം പൂര്‍ത്തിയാക്കിയത്. യുഎസില്‍ എത്തിയപ്പോള്‍ അവര്‍ക്ക് ഭാഷയുടെ പരിമിതികള്‍ മറികടക്കാനായി. അങ്ങനെ തന്റെ ക്ലാസില്‍ വെച്ച് മുസ്‌ലിംകളുമായി കണ്ടുമുട്ടാനും സംസാരിക്കാനും അവസരം ലഭിച്ചു. കൂട്ടത്തില്‍ മതത്തെപ്പറ്റിയും അവയുടെ സവിശേഷസ്വഭാവങ്ങളെപ്പറ്റിയും  ചര്‍ച്ചചെയ്യാനിടവന്നു.

ക്രിയാത്മക പാരന്റിങിന് ഇസ് ലാമിക മൂല്യങ്ങള്‍

വിശ്വാസി ജീവിതത്തില്‍ കടുത്തവെല്ലുവിളി നേരിടുന്ന ഘട്ടമാണ് സന്താനപരിപാലനത്തിന്റേത്. പ്രസ്തുതഘട്ടത്തിനായി അധികമാരും തയ്യാറെടുപ്പ് നടത്താറില്ലെന്നതാണ് വസ്തുത. കുട്ടികള്‍ നമ്മുടെ കടുത്തപരീക്ഷണമാണെന്ന് ഖുര്‍ആന്‍ പറയുമ്പോള്‍ പാരന്റിങ് വളരെ ഗൗരവമേറിയതാണെന്ന് ബോധ്യമാകുന്നു. അതിനാല്‍ കുട്ടികളും മാതാപിതാക്കളും പരസ്പരം മനസ്സിലാക്കാന്‍ ശ്രമിക്കണം. പാരന്റിങിലെ ചില ശരികളെ മാതാപിതാക്കള്‍ക്ക് ഉപകാരപ്പെടാന്‍ വേണ്ടി ഇവിടെ കുറിക്കുകയാണ്. അതിലുപേക്ഷിക്കേണ്ട കാര്യങ്ങളെ മറ്റൊരു ലേഖനത്തില്‍ പിന്നീട് വിവരിക്കാം.

അല്ലാഹുവിന്റെ വചനങ്ങള്‍ മാറ്റമില്ലാത്തവയെങ്കില്‍ ബൈബിളിലെ വചനങ്ങള്‍ മാറ്റപ്പെട്ടതോ ?

ചോ: അല്ലാഹുവിന്റെ വചനങ്ങള്‍ മാറ്റമില്ലാത്തവയാണെന്ന് ഖുര്‍ആന്‍ തറപ്പിച്ചുപറയുന്നു. എന്നാല്‍ ബൈബിളിലും തോറായിലും അവന്റെ വാക്കുകള്‍ മാറ്റിമറിച്ചില്ലേ ? അതല്ല അവയുടെ യഥാര്‍ഥഏടുകള്‍ ഇപ്പോഴുമുണ്ടെന്നാണോ ? ………………………. ഉത്തരം: അല്ലാഹുവും അവന്റെ വചനങ്ങളും യാതൊരുമാറ്റവുമില്ലാത്തവയാണ്. മനുഷ്യചരിത്രം ആരംഭിച്ചതുതൊട്ട് ആദ്യമനുഷ്യനും പ്രവാചകനുമായ ആദം(അ)തൊട്ട് അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ)വരെയുള്ള  ദൈവദൂതന്‍മാര്‍ക്ക്  നല്‍കിയ സന്ദേശങ്ങള്‍ ഒന്നായിരുന്നു. താങ്കളുടെ സംശയത്തിന് മറുപടി ലളിതമാണ്. ഉദാഹരണമായി, ഞാന്‍ ഖുര്‍ആനില്‍നിന്ന് ചില സൂക്തങ്ങള്‍ ഓതുന്നു. മറ്റുചില സൂക്തങ്ങള്‍ വിട്ടുകളയുന്നു. അത്തരമൊരവസ്ഥയില്‍ അല്ലാഹുവിന്റെ വാക്കുകള്‍ക്ക് മാറ്റമല്ല സംഭവിച്ചത്. ഞാന്‍ ചിലത് […]

ഭാര്യയെ വിദേശത്തേക്ക് കൂട്ടുന്നതില്‍ ഉമ്മയ്ക്ക് എതിര്‍പ്പ്

ചോ: ഞാന്‍  ആറുമാസംമുമ്പ് വിവാഹിതനായി. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ ഭാര്യയുമായി അധികനാള്‍ സഹവസിക്കാനായില്ല. അതുകൊണ്ടുതന്നെ ഹണിമൂണ്‍ ആഘോഷങ്ങളൊന്നും ഉണ്ടായില്ല. ഒരു മാസംമുമ്പ് എനിക്ക് വിദേശത്ത് ജോലി തരപ്പെട്ടു. ഇപ്പോള്‍ ഭാര്യയെയും കൂടെക്കൂട്ടാന്‍ ഉദ്ദേശിക്കുന്നു. ഇനിയാണ് പ്രശ്‌നങ്ങളുടെ തുടക്കം.  ഭാര്യയെ കൊണ്ടുപോകുന്നത് ഉമ്മായ്ക്ക് തീരെ ഇഷ്ടമല്ല. മകനെ നഷ്ടപ്പെടുമോ എന്ന ആശങ്കയാണ് അവര്‍ക്ക്. മാത്രമല്ല, അക്കാരണത്താല്‍ ഭാര്യയോട് മോശമായാണ് ഉമ്മ പെരുമാറുന്നത്. ഈ വിഷയത്തില്‍ ഉമ്മയുമായി വാഗ്വാദത്തിലേര്‍പ്പെടേണ്ടിവന്നു എനിക്ക്. ഞാന്‍ എപ്പോഴും ഭാര്യയുടെ പക്ഷം പിടിക്കുന്നുവെന്നാണ് ഉമ്മയുടെ പരാതി. പക്ഷേ, തെറ്റ് […]

ഇസ് ലാമിനേക്കാള്‍ എന്നെ സ്വാധീനിച്ച മറ്റൊരു ദര്‍ശനമില്ല : അലീന

(ഒരു റുമാനിയന്‍ വനിതയുടെ ഇസ് ലാം സ്വീകരണം) തെക്കുകിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ റുമാനിയയിലെ  ചെറിയ പട്ടണത്തിലാണ് ഞാന്‍ ജനിച്ചത്. ജനസംഖ്യയില്‍ 97 ശതമാനവും ഓര്‍തഡോക്‌സ് ക്രിസ്ത്യാനികളാണ്്. അധികപക്ഷവും മതവിശ്വാസം ജീവിതത്തില്‍ മുറുകെപ്പിടിക്കുന്നില്ലെന്നു മാത്രം. അത് പാരമ്പര്യമോ സംസ്‌കാരമോ മാത്രമായി ചുരുങ്ങിയിരുന്നു .മറ്റാരുടെയും മുമ്പില്‍ പ്രദര്‍ശിപ്പിക്കാന്‍ ഇഷ്ടപ്പെടാതെ വ്യക്തിതലത്തില്‍ മാത്രം ഒതുങ്ങിപ്പോയെന്നുമാത്രം.

ശരീഅ മ്യൂച്വല്‍ ഫണ്ട് നടപ്പാക്കുന്നതില്‍ പ്രായോഗിക പ്രശ്‌നം: ധനകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: ശരീഅ മ്യൂച്വല്‍ ഫണ്ട് പുറത്തിറക്കാനുള്ള സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) തീരുമാനം നടപ്പാക്കാത്തതിനു കാരണം പ്രായോഗിക പ്രശ്‌നങ്ങളാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. ഇതുസംബന്ധിച്ച് ജെ.ഡി.യു മുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമായ കെ.സി. ത്യാഗി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് എഴുതിയ കത്തിന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.

മുസ്‌ലിംസ്ത്രീ മുന്നേറ്റത്തിന്റെ സാക്ഷ്യങ്ങള്‍

”നിങ്ങള്‍ സര്‍ഗശേഷിയുള്ള പെണ്‍കുട്ടിയാണോ, എങ്കില്‍ മര്‍കസ് ഇഹ്‌റാമുമായി ബന്ധപ്പെടുക. സമൂഹത്തിനും സമുദായത്തിനും മതത്തിനും ഉപകാരപ്പെടുന്ന ഒരു പ്രതിഭയായി മര്‍കസ് ഇഹ്‌റാം താങ്കളെ മാറ്റിയെടുക്കും”- ഈ പരസ്യം ഇപ്പോള്‍ കേരളത്തിലെ നിരത്തുകളില്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ആശയപരമായി യാഥാസ്ഥിതിക കാഴ്ചപ്പാടുകളില്‍ ഉറച്ചുനില്‍ക്കുന്ന മതസംഘടനയുടേതാണ് ഈ പരസ്യം.

എല്ലാവരെയും കടിക്കുന്ന കുട്ടി

ചോ: എന്റെ മകന് മറ്റുള്ളവരെ കടിക്കുന്ന സ്വഭാവമുണ്ട്. എന്നെയും അവന്റെ ഇളയ കസിനെയും കടിക്കുന്നു. പക്ഷേ കസിന്‍കൂടെയുള്ളപ്പോള്‍ മാത്രമാണ് അവന്‍ കടിക്കുന്നത്.  എന്റെ മകന് ഇപ്പോള്‍ നടക്കാന്‍ കഴിയും. അതേസമയം  പത്താഴ്ചയോളം പ്രായക്കുറവുള്ള കസിന്‍ മുട്ടിലിഴഞ്ഞാണ് നടക്കുന്നത്. എന്റെ കുട്ടിയെ ചുറ്റിപ്പറ്റിയാണ് കസിനുണ്ടാകുക.  അത് അവന് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. കടിക്കുന്ന സ്വഭാവം നിറുത്താന്‍ എന്താണ് മാര്‍ഗം? ————————– ഉത്തരം: നടക്കുന്ന പ്രായത്തിലുള്ള കുട്ടികളെപ്പറ്റി പുതിയ ഗവേഷണറിപോര്‍ട്ടുകളാണ് ദിനേന പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കുട്ടികളെ സംബന്ധിച്ചിടത്തോളം ഇന്നലെ അവര്‍ക്ക് കഴിയാത്തത് […]

തമിഴ്മുസ്‌ലിംകളെക്കുറിച്ച സിനിമയ്ക്ക് അന്താരാഷ്ട്ര അംഗീകാരം

ചെന്നൈ: തമിഴ്മുസ്‌ലിംകളുടെ ചരിത്രവും സ്വത്വവും അന്വേഷിച്ചുകൊണ്ടുള്ള ഡോക്യുമെന്ററി സിനിമയായ ‘യാദും’ ഹൂസ്റ്റണില്‍ നടക്കുന്ന 48 ാമത് ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റിവലില്‍ വെങ്കല-റെമി അവാര്‍ഡ് നേടി.  സിനിമ മുസ്‌ലിംസമൂഹത്തിന്റെ വേരുകള്‍ തേടിയുള്ള യാത്രയാണെന്ന് നിര്‍മാതാവ് കൊമ്പൈ എസ് അന്‍വര്‍ പറഞ്ഞു. തമിഴ്മുസ്‌ലിംകളെക്കുറിച്ച്  വികലമാക്കപ്പെട്ട ചരിത്രമാണ് പാശ്ചാത്യര്‍പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.