Home / Special Coverage / റമദാന്‍ വിടപറയുമ്പോള്‍

റമദാന്‍ വിടപറയുമ്പോള്‍

റമദാനിന് യാത്രയയപ്പ്

സുകൃതങ്ങളുടെ മാസം അതിന്റെ താളുകള്‍ മടക്കി, ചമയങ്ങളഴിച്ച് വെച്ചിരിക്കുന്നു. അതിന്റെ വേര്‍പാടില്‍ നാം വേദനിക്കേണ്ടതുണ്ട്. അതിനെ യാത്രയാക്കുമ്പോള്‍ കണ്ണുകള്‍ നിറയേണ്ടതുണ്ട്. റമദാന്റെ വേര്‍പാടില്‍ നാമെങ്ങനെ വേദനിക്കാതിരിക്കും! ഇനിയൊരു റമദാന്‍ നമുക്ക് ലഭിക്കുമോ ഇല്ലയോ എന്ന് നമുക്കറിയില്ല. റമദാന്‍ യാത്രയാവുമ്പോള്‍ നമ്മുടെ കണ്ണുകള്‍ എങ്ങനെ നിറയാതിരിക്കും! റമദാനിലെ കര്‍മങ്ങള്‍ അല്ലാഹു സ്വീകരിച്ചോ ഇല്ലയോ എന്ന് നമുക്കറിയില്ല. റമദാനില്‍ അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ടോ? കാരുണ്യത്തിന്റെയും പാപമോചനത്തിന്റെയും മാസം അകന്നുപോകുമ്പോള്‍ നാം …

Read More »

റമദാന്‍ വിടവാങ്ങുമ്പോള്‍

ഇന്നലെ നിറഹൃദയത്തോടെ സ്വീകരിച്ച റമദാനെ ഇന്ന് യാത്രയാക്കുകയാണ് നാം. റമദാനാകട്ടെ, യാത്രക്കുവേണ്ട മുന്നൊരുക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. വിശിഷ്ടമായ അതിഥിയായി റമദാന്‍ നമ്മിലേക്കെത്തുകയും,  വന്നതുപോലെ പോവാന്‍ ഇപ്പോള്‍ തയ്യാറെടുക്കുകയും ചെയ്യുന്നു. പ്രപഞ്ചത്തിലെ അല്ലാഹുവിന്റെ നടപടി ക്രമങ്ങളില്‍പെട്ടതാണിത്. മാസം വരികയും അതിനേക്കാള്‍ വേഗത്തില്‍ മടങ്ങുകയും ചെയ്യുന്നു. ഇപ്രകാരം തന്നെയാണ് ഇഹലോകവും. റമദാനെ യാത്രയാക്കുന്ന വേളയില്‍ നമുക്ക് അല്‍പം ചിന്തിക്കാം. റമദാന് നാം എന്താണ് നല്‍കിയതെന്ന് സ്വയം ചോദിക്കാം. റമദാനില്‍ നാമെന്താണ് പ്രവര്‍ത്തിച്ചത് ? നാം …

Read More »

റമദാന്‍ : യാത്രക്ക് സമയമായിരിക്കുന്നു

റമദാനിന്റെ പ്രശോഭിത ദിനങ്ങള്‍ക്ക് മേല്‍ തിരശ്ശീല വീണിരിക്കുന്നു. നന്മകളാല്‍ അലങ്കരിക്കപ്പെട്ട സുവര്‍ണതാളുകല്‍ മടക്കിവെച്ച് റമദാന്‍ യാത്രക്കൊരുങ്ങിയിരിക്കുന്നു. ഇന്ന് ഇന്നലെയോട് എത്രമാത്രം സദൃശ്യമാണ്! നാമതിനെ ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു. ആകാശത്തേക്ക് പ്രത്യാശഭരിതരായി ഉറ്റുനോക്കുകയായിരുന്നു. അഭിവാദ്യം ചെയ്ത് സ്വീകരിച്ചതേയുള്ളൂ. ഇന്നിപ്പോള്‍ നാമതിന്റെ അവസാന നിമിഷങ്ങളിലാണ്. അതിനെ യാത്രയാക്കാന്‍ തയ്യാറെടുക്കുകയാണ് നാം. സൃഷ്ടികളിലെ അല്ലാഹുവിന്റെ നടപടിക്രമം ഇപ്രകാരമാണ്. ദിവസങ്ങള്‍ കൊഴിഞ്ഞുപോവുകയും വര്‍ഷങ്ങള്‍ അവസാനിക്കുകയും ചെയ്യുന്നു. അല്ലാഹു ഭൂമിയെയും അതിലുള്ളവയെയും അനന്തരമെടുക്കുന്നത് വരെ ഈ ചര്യ തുടര്‍ന്നുകൊണ്ടേയിരിക്കും. …

Read More »

റമദാന്‍ വിടവാങ്ങുന്നു; സദ്കര്‍മങ്ങള്‍ വിടവാങ്ങുന്നില്ല

എല്ലാ വസ്തുക്കളും നശിച്ചുപോകുന്നതാണ്. അല്ലാഹുവിന്റെ മുഖമൊഴികെ. കാലവും, വര്‍ഷങ്ങളും ദിനങ്ങളും കഴിഞ്ഞുകൊണ്ടേയിരിക്കും. റമദാന്‍ അവസാനിക്കുകയെന്നത് ഈ നടപടിക്രമത്തില്‍ പുതുമയുള്ള കാര്യമൊന്നുമല്ല. അതെ, റമദാന്‍ അവസാനിച്ചിരിക്കുന്നു, പക്ഷേ ആരാധനകള്‍ അവസാനിച്ചിട്ടില്ല. വര്‍ഷം മുഴുവന്‍ നിലനില്‍ക്കുന്ന ആരാധനയാണ് നോമ്പ്. റമദാന്റെ വേര്‍പാട് വേദനിപ്പിച്ചവര്‍ക്കുള്ള ആശ്വാസമാണ് ശവ്വാലിലെ ആറുനോമ്പുകള്‍. രാത്രി നമസ്‌കാരവും വര്‍ഷം മുഴുവന്‍ നിലനിര്‍ത്താവുന്ന  ആരാധന തന്നെയാണ്. റമദാനിലും അല്ലാത്തപ്പോഴും അല്ലാഹുവിന്റെ സാമീപ്യം നേടാന്‍ അത് സഹായിക്കുന്നു. അനുഗൃഹീത റമദാനില്‍ വിശ്വാസി ചെലവഴിക്കുന്ന …

Read More »

റമദാനെ യാത്രയാക്കിയ ശേഷം

നോമ്പുകാരന്റെ സന്തോഷത്തിന് സമയമായിരിക്കുന്നു. ആരാധനയുടെ സമയം അവസാനിച്ചിരിക്കുന്നു. ഇനി പ്രതിഫലത്തിന്റെ അവസരമാണ് ‘നോമ്പുകാരന് രണ്ട് സന്തോഷങ്ങളാണുള്ളത്. നോമ്പ് അവസാനിപ്പിക്കുന്നതിന്റെയും നോമ്പുമായി അല്ലാഹുവിനെ കണ്ടുമുട്ടുന്നതിന്റെയും’. അവയില്‍ ആദ്യത്തേതിന് സമയമായിരിക്കുന്നു. സന്തോഷവും ആഹ്ലാദവും പ്രകടിപ്പിക്കുന്നതിനായി അല്ലാഹു നമുക്കൊരു ദിവസം നിശ്ചയിച്ച് തന്നിരിക്കുന്നു. സുകൃതങ്ങള്‍ ചെയ്യാന്‍ റമദാനിലൂടെ അവസരമൊരുക്കുകയും, അവ സ്വീകരിക്കുകയും അവക്ക് പ്രതിഫലം നല്‍കുകയും ചെയ്തത് മുഖേന അല്ലാഹു നമ്മോട് മഹത്തായ ഔദാര്യമാണ് കാണിച്ചത്. നാം അങ്ങേയറ്റത്തെ ആഹ്ലാദമാണ് ഇപ്പോഴനുഭവിക്കുന്നത്. നോമ്പനുഷ്ഠിച്ചതിനാല്‍ അല്ലാഹു …

Read More »

ആത്മ പരിശോധന റമദാന് ശേഷം

റമദാനുശേഷം ഓരോ വിശ്വാസിയും സ്വന്തത്തോടു ചോദിക്കേണ്ട എട്ടുചോദ്യങ്ങളാണ് താഴെ കൊടുക്കുന്നത്. അതൊരുവേള നമ്മിലെ ഈമാനികസ്ഥിരതയും റമദാന്‍ചൈതന്യവും ഊട്ടിയുറപ്പിക്കാന്‍  പ്രചോദനമായേക്കാം. 1. ആത്മപരിശോധന അല്ലാഹുവിനെ ഭയപ്പെടുന്ന ഓരോ മനസ്സും റമദാനിലെ കര്‍മങ്ങള്‍ സ്വയം വിലയിരുത്തേണ്ടതുണ്ട്. ഹൃദയത്തെ സംസ്‌കരിക്കാനും, നന്മയിലേക്ക് വഴി നടത്താനും അതിന് സാധിച്ചേക്കും. നാം അനുഗൃഹീതമായ റമദാനെ യാത്രയാക്കിയിരിക്കുന്നു. അടുത്ത വര്‍ഷം സൗരഭ്യം പരത്തുന്ന ആ ദിനരാത്രങ്ങള്‍ നമുക്ക് ലഭിക്കുമോ എന്ന കാര്യത്തില്‍ യാതൊരുറപ്പുമില്ല. നാമതിനെ യാത്രയാക്കി. അതിനെ  നന്മയിലോ, …

Read More »

റമദാന് ശേഷം ?

അനുഗൃഹീത റമദാന്‍ അവസാനിക്കുന്നതോടെ മിക്ക പണ്ഡിതരും ഉന്നയിക്കുന്ന ചോദ്യമാണ് റമദാനുശേഷം എന്തെന്നത്. റമദാനില്‍ നമസ്‌കാരത്തിലും നോമ്പിലും ഖുര്‍ആന്‍ പാരായണത്തിലും മറ്റ് സുകൃതങ്ങളിലും മുഴുകിയതിന് ശേഷം വിനോദത്തിലേക്കും തിന്മകളിലേക്കും വഴിമാറിപ്പോകുന്ന വര്‍ത്തമാനകാല മുസ്‌ലിം ഉമ്മത്തിന്റെ അവസ്ഥ കാണുമ്പോഴുള്ള ആശങ്കയാണ് അവര്‍ ഈ ചോദ്യത്തിലൂടെ പങ്കുവെക്കുന്നത്. മുസ്ലിം ഉമ്മത്തില്‍ ഇതൊരു പതിവായിരിക്കുന്നു. റമദാനില്‍ പള്ളികള്‍ നമസ്‌കാരക്കാരെയും, ഖുര്‍ആന്‍ പഠിതാക്കളെയും, ദിക്ര്‍ ചൊല്ലുന്നവരെയും കൊണ്ട് നിബിഢമാവുകയും റമദാനുശേഷം അവ വിജനമാവുകയും ചെയ്യുന്നു. മുസ്‌ലിം ഉമ്മത്തിനെ …

Read More »

റമദാന് ശേഷം എന്ത്?

പുണ്യങ്ങളുടെ പൂക്കാലമായ റമദാന് ശേഷം എന്താണ് നമ്മുടെ സ്ഥിതി? റമദാനിനെ നാം നന്നായി തന്നെ സ്വീകരിച്ചു. നിര്‍ബന്ധ കര്‍മ്മങ്ങള്‍ വളരെ ഭംഗിയായും കൃത്യമായും ചെയ്തതിനു പുറമെ സുന്നത്തുകളും നിര്‍വഹിച്ചു. ആരാധനകളുടെ മാധുര്യം ആസ്വദിച്ചു. വിശുദ്ധ ഖുര്‍ആന്‍ ധാരാളം പാരായണം ചെയ്തു. എല്ലാ നമസ്‌കാരങ്ങളും ജമാഅത്തായി തന്നെ നമസ്‌കരിച്ചു. അല്ലാഹു വിരോധിച്ച മുഴുവന്‍ കാര്യങ്ങളില്‍ നിന്നും വിട്ടു നിന്നു. എന്നാല്‍ റമദാനിനു ശേഷം നമ്മുടെ അവസ്ഥ അങ്ങനെതന്നെയാണോ? റമദാനില്‍ ഇബാദത്തുകളില്‍ നാം …

Read More »

റമദാന്‍ കഴിഞ്ഞു ആത്മ വിചാരണയ്ക്കു സമയമായില്ലേ?

ആത്മ വിചാരണയുടെ ചോദ്യ ശരങ്ങള്‍ ഓരോ വിശ്വാസിയുടെ നേര്‍ക്കുമുയര്‍ത്തിയാണ് റമദാന്‍ വിട പറയുന്നത്. വിശ്വാസികള്‍ക്ക് അല്ലാഹുവിനെ ഭയപ്പെടാനുള്ള ഒരു വേദിയാണ് ആത്മ വിചാരണ. ചെയ്ത സല്‍ക്കര്‍മ്മങ്ങളില്‍ സംതൃപ്തിയടഞ്ഞ്, അതു സ്വീകരിക്കപ്പെടുമെന്ന ശുഭാപ്തി വിശ്വാസത്തോടെ അടങ്ങിയിരിക്കാന്‍ വിശ്വാസിക്ക് സാധ്യമല്ല. കഴിഞ്ഞ കാലങ്ങള്‍ മറക്കാനോ, ചെയ്ത കാര്യങ്ങളെ കുറിച്ച് പുനരാലോചന നടത്താതിരിക്കാനോ വിശ്വാസിക്കാകില്ല. കാരണം ആത്മ പരിശോധന വിശ്വാസിയുടെ സ്വഭാവമാണ്. ആത്മ വിചാരണ വിശ്വാസിയുടെ ഹൃദയത്തെ നിര്‍മ്മലമാക്കുകയും നന്മകളില്‍ മുന്നേറാന്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയുമാണ്. …

Read More »

റമദാന്‍ വിട പറയുമ്പോള്‍

പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമദാന്‍ മാസത്തോട് മുസ് ലിം സമൂഹം വിട പറയുകയാണ്. പെരുന്നാളിനെ സ്വീകരിക്കാനൊരുങ്ങുന്ന മനസ്സിന്റെ കുളിര്‍മ്മയിലും, ഈ വിശുദ്ധ മാസത്തെ വിട്ടു പിരിയുന്നതിന്റെ വേദന സത്യവിശ്വാസികളുടെ ഉള്ളകങ്ങളിലുണ്ട്. ഞങ്ങള്‍ നോറ്റ നോമ്പും, നിന്ന് നമസ്‌കാരവും, ഖുര്‍ആന്‍ പാരായണവും, ഇഅ്തികാഫുമെല്ലാം പൂര്‍ണ്ണാര്‍ത്ഥത്തില്‍ സ്വീകരിക്കേണമേയെന്ന പ്രാര്‍ത്ഥനയിലാണിപ്പോള്‍ വിശ്വാസികള്‍. റമദാന്‍ നമ്മുടെ ഹൃദയങ്ങളില്‍ നിറച്ച ഭയഭക്തിയുടെയും ആത്മീയ ചൈതന്യത്തിന്റെയും അന്തരീക്ഷത്തിലായിരുന്നു ഇന്നലകളില്‍ നാം. ഇന്ന് നാം നിറ കണ്ണുകളോടെ, വൃണിത ഹൃദയത്തോടെ …

Read More »