Home / Fathwa

Fathwa

നോമ്പുകാരന്‍ മറന്ന് ഭക്ഷിച്ചാല്‍

റമദാനിന്റെ പ്രാരംഭനാളുകളില്‍ പലരും, ഓര്‍ക്കാതെ ഒരു കപ്പ് വെളളമോ ഒരു സിഗരറ്റോ വായില്‍ വെച്ചുപോകാറുണ്ട്. പിന്നീടാണ് താന്‍ നോമ്പുകാരനാണല്ലോ എന്ന്     ഓര്‍ക്കുക. ഫലത്തില്‍ അയാള്‍ തിന്നുകയോ കുടിക്കുകയോ ചെയ്തതിന് തുല്യമാണല്ലോ അത്. അയാള്‍ ആ ദിവസത്തെ നോമ്പ് പൂര്‍ത്തിയാക്കേണ്ടതുണ്ടോ? അബൂഹുറയ്‌റയില്‍നിന്ന് ബുഖാരിയും മുസ്ലിമും ഉദ്ധരിക്കുന്ന ഒരു തിരുവചനത്തില്‍ ഇപ്രകാരം കാണാം: ‘വല്ലവനും നോമ്പുകാരനായിരിക്കെ, മറന്നുകൊണ്ട് തിന്നുകയോ കുടിക്കുകയോ ചെയ്തുപോയാല്‍ അയാള്‍ തന്റെ വ്രതം പൂര്‍ത്തിയാക്കിക്കൊളളട്ടെ . അല്ലാഹുവാണ് അവനെ …

Read More »

സമയം തെറ്റിയ അത്താഴം

ഉറങ്ങിപ്പോയതുമൂലമോ മറ്റോ ഒരാള്‍ അത്താഴം കഴിക്കാന്‍ വൈകിപ്പോകുന്നു. അത്താഴം കഴിച്ചുകൊണ്ടിരിക്കെ ബാങ്കുവിളി കേള്‍ക്കുന്നു. ഉടനെ അത്താഴം നിര്‍ത്തേണ്ടതുണ്ടോ ? ബാങ്കുവിളി തീരുവോളം തുടരാമോ? ബാങ്കുവിളിക്കുന്നത് നിശ്ചിത സമയത്ത് തന്നെയാണെന്നുറപ്പുണ്ടങ്കില്‍ ബാങ്കുകേട്ട ഉടനെത്തന്നെ തീറ്റയും കുടിയും നിര്‍ത്തേണ്ടത് നിര്‍ബന്ധമാണ്. വായില്‍ ഭക്ഷണമുണ്ടെങ്കില്‍ അത് തുപ്പിക്കളയുകയും വേണം. എങ്കിലേ നോമ്പ് ശരിയാവൂ. എന്നാല്‍ നിശ്ചിത സമയത്തിന് അല്‍പം നിമിഷങ്ങള്‍ മുമ്പാണ് ബാങ്ക് വിളിച്ചിരിക്കുന്നത് എന്ന് അറിവുണ്ടെങ്കില്‍, ചുരുങ്ങിയത് സംശയമെങ്കിലും ഉണ്ടെങ്കില്‍ ഉഷസ്സിന്റെ ഉദയം …

Read More »

പാപകര്‍മങ്ങളോടൊപ്പം നോമ്പനുഷ്ഠിക്കുന്നവര്‍ !

റമദാനിലെ നോമ്പനുഷ്ഠിച്ച് പരദൂഷണവും നുണയും പറയുകയും വികാരപൂര്‍വം സ്ത്രീകളെ നോക്കുകയും ചെയ്യുന്നവന്റെ നോമ്പ് സ്വീകാര്യമാവുമോ ? ആത്മസംസ്‌കരണത്തിന് ഉതകുകയും നന്‍മയോടുള്ള ആഭിമുഖ്യം ഏറ്റുകയും ദൈവഭക്തി ജനിപ്പിക്കുകയും ചെയ്യുന്ന വ്രതമാണ് പ്രയോജനപ്രദവും സ്വീകാര്യവുമായ വ്രതം. അതിനാല്‍, വിശപ്പും ദാഹവും വികാരനിയന്ത്രണവും മാത്രമല്ലാതൊന്നും ശേഷിക്കാത്ത വിധം നോമ്പിനെ നിഷ്ഫലമാക്കിക്കളയുന്ന വാക്കും പ്രവൃത്തിയും ഉപേക്ഷിക്കേല്‍ നോമ്പുകാരന് നിര്‍ബന്ധമാണ്. തിരുദൂതര്‍ പറയുന്നു: ‘നോമ്പ് ഒരു പരിചയാണ് നിങ്ങളാരെങ്കിലും നോമ്പുനോറ്റാല്‍ ഭാര്യാസമ്പര്‍ക്കം അരുത്; അവിവേകം പ്രവര്‍ത്തിക്കയുമരുത്. ആരെങ്കിലും ശകാരിക്കുകയോ …

Read More »

നോമ്പിനിടെ കുത്തിവെപ്പ്, ലേപനം, എനിമ, ഗ്ലൂക്കോസ്

ചികിത്സാര്‍ഥം പേശികളിലോ ധമനികളിലോ നല്കുന്ന കുത്തിവെപ്പ്, എനിമ, ഔഷധലേപനം, ഹെമറോയ്ഡ്‌സ് കാരണമോ മറ്റോ മലദ്വാരത്തില്‍ ഡ്രസ്സിംഗ് നടത്തല്‍, ചെകിടുവേദന തടയുവാന്‍ ചെവിയില്‍ മരുന്നുറ്റിക്കല്‍, ഗ്ലൂക്കോസ് ഇഞ്ചക്ഷന്‍, സുറുമയിടല്‍ തുടങ്ങിയവ നോമ്പു മുറിക്കുമോ? വ്രതത്തിന്റെ സാക്ഷാല്‍ അര്‍ഥം അറിയാത്തവര്‍ ആരുമില്ല. ഭക്ഷ്യപാനീയങ്ങളും ലൈംഗികബന്ധങ്ങളും ഉപേക്ഷിക്കുക എന്നതത്രേ അത്. ഖുര്‍ആന്‍ വ്യക്തമായി പറഞ്ഞിട്ടുള്ള കാര്യം. നോമ്പില്‍ നിഷിദ്ധമായ തിന്നുക, കുടിക്കുക, ലൈംഗികബന്ധം പുലര്‍ത്തുക തുടങ്ങിയ കാര്യങ്ങളുടെ ഉദ്ദേശ്യമെന്ത് എന്നതും ആര്‍ക്കും അവ്യക്തമല്ല. തിരുദൂതരുടെ …

Read More »

തടവുകാരുടെ നോമ്പ്

ചോദ്യം: യുദ്ധത്തടവുകാരുടെയും ജയില്‍ വാസികളുടെയും നോമ്പിന്റെ വിധിയെന്താണ്? അവര്‍ക്ക് നോമ്പ് നിര്‍ബന്ധമാണോ? ഉത്തരം: തടവുപുള്ളികള്‍ക്കും ജയില്‍ വാസികള്‍ക്കും നോമ്പെടുക്കാന്‍ പ്രയാസമായിരിക്കും. കാരണം, പകല്‍ സമയത്ത് മാത്രമേ അവര്‍ക്ക് ഭക്ഷണം ലഭിക്കൂ. അങ്ങനെ നല്‍കപ്പെട്ട ഭക്ഷണം തന്നെ രാത്രി കഴിക്കാന്‍ മാറ്റി വെയ്ക്കാന്‍ ജയിലുകളില്‍ അനുവാദം ലഭിക്കുകയില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ നോമ്പ് ഒഴിവാക്കാന്‍ അവര്‍ക്ക് അനുവാദമുണ്ട്. നബി (സ) ഒരിക്കല്‍ ഒരു യാത്രക്കാരനെ കണ്ടു. നന്നേ ക്ഷീണിച്ച് പ്രയാസത്തിലാണയാള്‍. ജനങ്ങള്‍ അയാള്‍ക്ക് …

Read More »

ശവ്വാലിലെ നോമ്പ് സ്ത്രീകള്‍ എപ്പോള്‍ അനുഷ്ഠിക്കണം?

ചോ: ഈദുല്‍ ഫിത്വറിന് ശേഷം ശവ്വാലിലെ നോമ്പ് വളരെ ശ്രേഷ്ടമാണന്നറിയാം. ഞങ്ങള്‍ സ്ത്രീകള്‍ക്ക് ആര്‍ത്തവം മൂലം ഏതാനും നോമ്പുകള്‍ എല്ലാ വര്‍ഷവും നോറ്റു വീട്ടാനുണ്ടാകും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ‘ഖദാഅ്’ ആയ നോമ്പാണോ ആദ്യമനുഷ്ഠിക്കേണ്ടത്? അതല്ല ശവ്വാലിലെ പ്രബലമായ സുന്നത്ത് നോമ്പുകളാണോ? ശൈഖ് മുഹമ്മദ് സ്വാലിഹ് മുന്‍ജിദ് ഉത്തരം;  ‘ആരെങ്കിലും റമദാനില്‍ നോമ്പനുഷ്ഠിക്കുകയും, അതിനെ തുടര്‍ന്ന് ശവ്വാലിലെ ആറ് നോമ്പനുഷ്ഠിക്കുകയും ചെയ്താല്‍ അവന്‍ ഒരു വര്‍ഷം നോമ്പനുഷ്ഠിച്ചവനെ പോലെയാണ്’ എന്ന പ്രവാചക …

Read More »

ശവ്വാല്‍ നോമ്പ് നിര്‍ബന്ധമോ?

നിര്‍ബന്ധ വ്രതാനുഷ്ഠാനമായ റമദാനിലെ നോമ്പിന് ശേഷം ഏറ്റവും പ്രബലമായ സുന്നത്തുകളില്‍ ഒന്നാണ് ശവ്വാല്‍ വൃതം. അത് ‘വാജിബ്’ അല്ല. ശവ്വാലിലെ നോമ്പിന് നിരവധി ശ്രേഷ്ഠതകളുണ്ട്. ആ നോമ്പുകള്‍ അനുഷ്ഠിക്കുന്നവര്‍ക്ക് ഒരു വര്‍ഷം മുഴുവന്‍ നോമ്പനുഷ്ഠിച്ചതിന്റെ പ്രതിഫലമാണ്. ഇബ്‌നു അബ്ബാസ് (റ) നിന്നും നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം. നബി (സ) പറഞ്ഞു: ‘റമദാനില്‍ നോമ്പനുഷ്ഠിക്കുകയും ശവ്വാലിലെ ആറ് ദിവസങ്ങളില്‍ അതിനെ തുടരുകയും ചെയ്തവന്‍ ഒരു വര്‍ഷം നോമ്പെടുത്തവനെ പോലെയാണ്’. (മുസ് …

Read More »

ശവ്വാലിലെ നോമ്പ്

ചോദ്യം: ശവ്വാല്‍ നോമ്പിന്റെ പ്രാധാന്യമെന്ത്?  അത് നിര്‍ബന്ധമാണോ? അത് ഇടവിട്ടാണോ നോല്‍ക്കേണ്ടത്, അതോ തുടര്‍ച്ചയായിട്ടാണോ? ഉത്തരം:  റമദാന്‍ മാസത്തെ തുടര്‍ന്ന് ശവ്വാലിലെ ആറ് ദിവസത്തെ നോമ്പിന് വലിയ ശ്രേഷ്ഠതയുണ്ട്. നബി (സ) പറയുന്നു. ‘റമദാനില്‍ നോമ്പ് നോല്‍ക്കുകയും തുടര്‍ന്ന് ശവ്വാലിലെ ആറ് നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നവന്‍ കാലം മുഴുവന്‍ നോമ്പെടുത്തവനെ പോലെയാണ്’. (മുസ് ലിം) ഇമാം നവവി പറയുന്നു. അഥവാ കാലം മുഴുവന്‍ എന്നാല്‍, ഒരു വര്‍ഷം പൂര്‍ത്തിയായി നോമ്പനുഷ്ഠിച്ചവനെ പോലെയാണെന്നാണ്. …

Read More »

കാരുണ്യത്തിന്റെയും നരകമോചനത്തിന്റെയും പത്ത്, യാഥാര്‍ഥ്യമെന്ത് ?

ചോദ്യം: റമദാനിന്റെ ശ്രേഷ്ഠത വിശദീകരിക്കുന്ന, സല്‍മാനുല്‍ ഫാരിസി (റ) റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ കാണാം: ശഅ്ബാനിന്റെ അവസാന ദിവസം നബി (സ) ജനങ്ങളെ ഉദ്‌ബോധിപ്പിച്ചു കൊണ്ടു പറഞ്ഞു: ‘അല്ലയോ ജനങ്ങളേ, നിങ്ങള്‍ക്കുമേല്‍ അനുഗ്രഹീതമായ ഒരു മാസം തണല്‍ വിരിച്ചിരിക്കുന്നു. ഈ മാസത്തില്‍ ഒരു രാത്രിയുണ്ട്. ആ രാത്രി ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ഠമാണ്. ഈ മാസത്തില്‍ നോമ്പ് അല്ലാഹു നിര്‍ബന്ധമാക്കിയിരിക്കുന്നു. നിന്ന് നമസ്‌കരിക്കല്‍ ഐച്ഛികവുമായിക്കിയിരിക്കുന്നു. ഒരു നന്മ ചെയ്യുന്നവന്‍ ഒരു …

Read More »

മരിച്ചവര്‍ക്ക് വേണ്ടി ഫിത്ര്‍ സകാത്ത്

ചോ: മരണപ്പെട്ട ആളുകള്‍ക്ക് വേണ്ടി ഫിത്വര്‍ സകാത്ത് നല്‍കാന്‍ കഴിയുമോ? എന്റെ പിതാമഹി അവരുടെ മരണപ്പെട്ടു പോയ മാതാപിതാക്കള്‍ക്ക് വേണ്ടി ഫിത്ര്‍ സകാത്ത് നല്‍കാന്‍ ആഗ്രഹിക്കുന്നു. അങ്ങനെ ചെയ്യുന്നത് സ്വീകാര്യമാകുമോ? ഇസ് ലാമിക ശരീഅത്ത് നിയമ പ്രകാരം, ഈദിന്റെ തലേന്നാള്‍ സൂര്യന്‍ അസ്തമിക്കുമ്പോള്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് മാത്രമേ ഫിത്വര്‍ സകാത്ത് ബാധകമാകൂ. ഈ സമയത്തിന് മുന്‍പ് മരണപ്പെടുന്നവര്‍ക്ക് സകാത്ത് നിര്‍ബന്ധമില്ല. എന്നാല്‍ റമദാനിലെ അവസാന ദിവസവും നോമ്പനുഷ്ഠിച്ച്, പെരുന്നാളിന്റെ തലേ രാത്രി …

Read More »