Home / Features

Features

ആബ്റീ: സുഡാനില്‍ നിന്നൊരു റമദാന്‍ വിഭവം

ലോകത്ത് ആദ്യമായി മനുഷ്യ വംശത്തിന്റെ സാമൂഹിക ജീവിതം ആരംഭിച്ചത് ആഫ്രിക്കയിലാണെന്നാണ് ചരിത്രമതം. അതിനാല്‍ തന്നെ ഒട്ടേറെ അനുഷ്ഠാനങ്ങള്‍ കൊണ്ടും ആചാരങ്ങള്‍ കൊണ്ടും സമ്പന്നമാണ് ആഫ്രിക്ക. മതപരമായ ചടങ്ങുകളിലും ഭക്ഷണങ്ങളുടെ ഈ വൈവിധ്യം നമുക്ക് കാണാം. ആഫ്രിക്കന്‍ നിവാസികളുടെ റമദാന്‍ കാലത്തും ഇതുപോലെ ചില വ്യത്യസ്ത ഭക്ഷണ രീതികള്‍ കാണാം. മറ്റൊരിടത്തും കാണാത്ത ആഫ്രിക്കയിലെ പ്രത്യേക പാനീയമാണ് ആബ്‌റീ. നോമ്പ്തുറക്കുമ്പോള്‍ കഴിക്കുന്ന വിഭവമാണിത്. റജബുമാസത്തിന്റെ പകുതിയാകുമ്പോള്‍ തന്നെ ഇവര്‍ ഇത് തയ്യാറാക്കുന്നതിന്റെ …

Read More »

വിശ്വാസവും നിശ്ചയദാര്‍ഢ്യവും നിറയ്ക്കുന്ന വ്രതനാളുകള്‍

പവിത്രമായ റമദാന്‍ നമ്മെ കുളിരണിയിച്ചിരിക്കുന്നു. വിശ്വാസം പുതുക്കുന്നതിന്റെയും അല്ലാഹുവിനോടുള്ള ബാധ്യതയില്‍ തനിക്കുപറ്റിയ വീഴ്ചകള്‍ വിശ്വാസി വിലയിരുത്തുന്നതിന്റെയും മാസമാണ് അത്. തിന്മകളില്‍ നിന്ന് സ്വയം ശുദ്ധീകരിക്കാനും, നന്മകള്‍ ഇരട്ടിപ്പിക്കാനും വിശ്വാസി റമദാനില്‍ ശ്രമിക്കുന്നു. തന്റെ ആത്മീയമായ ബാറ്ററി ചാര്‍ജുചെയ്യാനുള്ള അവസരമാണ് വിശ്വാസിക്ക് റമദാന്‍. അശ്രദ്ധയിലും വികാരങ്ങള്‍ക്കടിപ്പെട്ടും നമസ്‌കരിക്കാതെയും കഴിച്ചുകൂട്ടിയ നിമിഷങ്ങളുടെ പേരില്‍ അവര്‍ ഖേദം പ്രകടിപ്പിക്കുന്നു. പാപമോചിതനായി പുറത്തുവരാന്‍ വിശ്വാസിക്ക് നല്‍കിയ അവസരമാണ് റമദാന്‍. ‘വിശ്വാസത്തോടും പ്രതിഫലേഛയോടും കൂടി റമദാനില്‍ നോമ്പനുഷ്ഠിച്ചവന്റെ …

Read More »

മുംബൈയിലെ റമദാന്‍

രാവിനെ പകലാക്കി എന്നൊക്കെ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നു കേള്‍ക്കാമെങ്കിലും വിഭിന്നതകള്‍ കൊണ്ടു സമ്പന്നമായ മുംബൈ മഹാനഗരം റമദാന്‍ മാസത്തിലെ തിളക്കം കൊണ്ട് ശ്രദ്ധേയമാണ്. മുംബൈയിലെ അധികം മേഖലകളിലും മുസ്‌ലിംകള്‍ ഉണ്ടെങ്കിലും താരതമ്യേന മുസ്‌ലിം ഭൂരിപക്ഷകേന്ദ്രങ്ങളായ പൈഥുനി, നല്‍ബജാര്‍, ബെണ്ടി ബജാര്‍, ഡോംഗ്രി, ജോഗേശ്വരി, ബാന്ദ്ര, അന്ധേരി തുടങ്ങിയിവിടങ്ങളില്‍ റമദാന്‍ മാസത്തിലെ രാവുകളെ പകലുകള്‍ എന്നു തന്നെ പറയാം. പകല്‍ മുഴുവന്‍ ഒരൊറ്റ ഭക്ഷണകടയും തുറക്കാത്തതുമൂലം രാത്രി മുഴുവന്‍ തിരക്കോടു തിരക്കാണിവിടം. നല്‍ബജാറിനടുത്തുള്ള …

Read More »

ഹജ്ജാജും നോമ്പുകാരനും

വിശന്നുവലഞ്ഞ ഹജ്ജാജിന് മുന്നില്‍ അന്നും വിഭവസമൃദ്ധമായ ഭക്ഷണം കൊണ്ടുവരപ്പെട്ടു. അദ്ദേഹം പറഞ്ഞു ‘എന്റെ കൂടെ ഭക്ഷണം കഴിക്കാന്‍ ആരെയെങ്കിലും അന്വേഷിക്കൂ’. പടയാളികള്‍ അന്വേഷണം തുടങ്ങി. പക്ഷേ ആരെയും കണ്ടെത്തിയില്ല. ഒടുവില്‍ അവര്‍ക്ക് ലഭിച്ചത് ഒരു അഅ്‌റാബിയെ(ഗ്രാമീണഅറബി)യായിരുന്നു. അവര്‍ അയാളെയും കൊണ്ട് ഹജ്ജാജിന്റെ അടുത്തുവന്നു. അവര്‍ക്കിടയില്‍ നടന്ന സംഭാഷണം ഇപ്രകാരമായിരുന്നു. ഹജ്ജാജ് : വരൂ, നമുക്ക് ഉച്ചഭക്ഷണം കഴിക്കാം. ആഗതന്‍ : താങ്കളേക്കാന്‍ മഹോന്നതനായവന്‍ എന്നെ ക്ഷണിക്കുകയും ഞാന്‍ അവിടെ നിന്ന് …

Read More »

മലേഷ്യയില്‍ ഒരു ചെറിയ പെരുന്നാള്‍

ഇസ് ലാമിന്റെ രണ്ട് ആഘോഷങ്ങളിലൊന്നായ ഈദുല്‍ ഫിത്വര്‍ ലോകത്തിന്റെ എല്ലാ ഭാഗത്തും സന്തോഷത്തിന്റെയും സാഹോദര്യത്തിന്റെയും ഒരേ സന്ദേശമാണ് പ്രസരിപ്പിക്കുന്നത്. എന്നാല്‍ പല നാടുകളിലെയും ആഘോഷങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും ആ നാടിന്റെ മണവും നിറവുമുണ്ടാകും. മലേഷ്യയിലെ ഈദുല്‍ ഫിത്വറിനുമുണ്ട് മലായ് സംസ്‌കാരത്തിന്റെ നിറവും മണവും. ‘ഈദില്‍ ഫിത്വരി’ എന്ന് മലേഷ്യക്കാര്‍ വിളിക്കുന്ന ഈദുല്‍ ഫിത്വറിന് മലായ് ഭാഷയില്‍ ‘ഹരി രായ് പോസ’ (ആഘോഷത്തിന്റെ ദിവസം) എന്നാണ് പറയുക. റമദാന്‍ മാസം അവസാനിച്ച്, ശവ്വാല്‍ …

Read More »

നബി (സ) റമദാനിലെ അവസാന പത്തുകളില്‍

റമദാനിലെ അവസാന പത്തില്‍, മറ്റു സന്ദര്‍ഭങ്ങളേക്കാള്‍ നബി (സ) ഇബാദത്തുകളില്‍ സജീവമായിരുന്നു. പ്രവാചകന്‍ ഏറ്റവും കൂടുതല്‍ കര്‍മ്മനിരതനായിരുന്നത് അവസാന പത്തിലായിരുന്നു. ആ സന്ദര്‍ഭത്തിലെ മുഴുവന്‍ വേളകളിലും പ്രവാചകന്‍ ആരാധനകളിലായിരുന്നു ചിലവഴിച്ചിരുന്നത്. പള്ളിയില്‍ ഇഅ്തികാഫിരിക്കാനും ലൈലത്തുല്‍ ഖദ്‌റിനു വേണ്ടിയും നബി (സ) സമയം ഉഴിഞ്ഞു വെച്ചു. ആയിശാ (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ കാണാം . ‘റമദാനിലെ അവസാന പത്തു ദിവസങ്ങള്‍ ആഗതാമായാല്‍ നബി (സ) രാത്രിയെ ജീവിപ്പിക്കുമായിരുന്നു. തന്റെ …

Read More »

പഴയകാല നോമ്പനുഭവങ്ങളെ ഓര്‍ക്കുമ്പോള്‍

നോമ്പുകാലം മുസ്‌ലിംകള്‍ക്ക് സന്തോഷത്തിന്റെ ദിനരാത്രങ്ങളാണ്. പടച്ച തമ്പുരാന്‍ അവന്റെ കാരുണ്യം വാരിക്കോരിക്കൊടുക്കുന്ന വിശുദ്ധ മാസം. തെറ്റും കുറ്റവും ചെയ്ത് കറുത്ത മനസ്സുകള്‍ തേച്ച് മോറി നന്നാക്കാനുള്ള നല്ല ദിവസങ്ങളാണത്. പണ്ടൊക്കെ ബറാഅത്ത് രാവ് മുതലേ നോമ്പ് കാലത്തിന്റെ ഒരു പ്രതീതിയാണ് മനസ്സിലുണ്ടാകാറുള്ളത്. ഇന്നതൊക്കെ മാഞ്ഞ് പോയി. ഇരുപത്തിയേഴാം രാവും ബറാഅത്തുമൊക്കെ വീട്ടില്‍ അപ്പം ചുടലായി മാത്രം മാറിയിരിക്കുന്നു.പല പുരകളിലും അതും ഇല്ലാതായിരിക്കുന്നു. ചുരുക്കി പറഞ്ഞാല്‍ പടച്ചവനെ പേടിയില്ലാത്ത ഒരു കാലത്താണ് …

Read More »

റമദാനില്‍ അല്‍പം ഭൗതിക വിരക്തിയും

ഭൗതിക വിരക്തി ജീവിത ശൈലിയാക്കണമോ ?  എങ്കില്‍ ഭക്ഷണം ലഘൂകരിക്കുക, ആവശ്യം വേണ്ട ഭക്ഷണം മാത്രം കഴിക്കുക. എന്നാല്‍ റമദാനില്‍ നാം അധികപേരിലും കാണുന്നത്, വലിയ അളവില്‍ ഭക്ഷണം കഴിക്കുന്ന രീതിയാണ്. റമദാനിന്റെ സുന്ദര ദിന രാത്രങ്ങള്‍ നമുക്ക് മുമ്പിലിതാ.    ഇവിടെ നമുക്കല്‍പം സന്യാസം പരിശീലിക്കാം. സിറിയയിലെ, റോഹീങ്ക്യയിലെ, സോമാലിയയിലെ നമ്മുടെ സഹോദരങ്ങളുടെ അവസ്ഥ നമുക്കുമൊന്ന് അനുഭവിക്കാം. അവരെങ്ങനെ ഭക്ഷിക്കുന്നുവെന്നും, എന്താണ് കുടിക്കുന്നതെന്നും നമുക്കറിയാമോ? അവരെങ്ങനെയാണ് അവിടെ ജീവിക്കുന്നതെന്ന് നമുക്കറിയുമോ? …

Read More »

നോമ്പ് തുറന്നയുടനെയുള്ള പുകവലി അത്യന്തം അപകടകരമെന്ന് വിദഗ്ധര്‍

ദുബൈ: നോമ്പ് തുറന്ന് തൊട്ടുടനെ പുകവലി ശീലമാക്കിയവര്‍ ജാഗ്രതൈ. വയര്‍ ഒഴിഞ്ഞ വേളയിലെ ആ പുകവലി  സ്വയം കൊല്ലുന്നതിന് തുല്യമാണെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. പുകവലിക്കാരായ മുസ്‌ലിംകള്‍ ഈ ദുശ്ശീലം പൂര്‍ണ്ണമായും അവസാനിപ്പിക്കാനുള്ള അവസരമായി റമദാന്‍ മാസത്തെ ഉപയോഗപ്പെടുത്തണമെന്നും അവര്‍ നിര്‍ദേശിക്കുന്നു. ‘നോമ്പ് നോല്‍ക്കുന്ന ഒരു വ്യക്തിയ്ക്ക് പുകവലി അത്യന്തം അപകടമാണ്. കാരണം, നോമ്പുകാരന്റെ ശരീരം ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിച്ച് നീണ്ട സമയമാണ് ചിലവഴിക്കുന്നത്. നോമ്പെടുക്കുന്നതോടൊപ്പം പുകവലി ശീലമാക്കിയവര്‍ക്ക് …

Read More »

ഇസ്താംബൂളിലെ റമദാന്‍ രാവുകള്‍

സറീന ഭാന ഇസ്തംബൂള്‍ നഗരം ഏഷ്യയെയും യൂറോപ്പിനെയും കൂട്ടിയിണക്കുന്ന കണ്ണിയാണ്. പൗരാണികതയെയും ആധുനികതയെയും സമഞ്ജസമായി സമന്വയിപ്പിക്കുന്ന ഒരു നഗരം എന്ന നിലയിലും ഇസ്തംബൂള്‍ ഏറെ മുന്നിലാണ്. വിശുദ്ധ റമദാനില്‍ പാരമ്പര്യ ആചാരങ്ങളുടെയും സമകാലിക രീതികളുടെയും മിശ്രണം ഇസ്തംബൂളില്‍ കാണാം. ഇസ്തംബൂള്‍ റമദാന്‍ ഒരുക്കങ്ങള്‍, റമദാന് ആഴ്ച്ചകള്‍ക്കു മുമ്പേ ആരംഭിക്കും. പ്രധാന പള്ളികളുടെ ഉയര്‍ന്നു നില്‍ക്കുന്ന മിനാരങ്ങളില്‍ ‘മാഹ്‌യ’ ദീപ നാളങ്ങള്‍ തൂക്കുന്ന പതിവ് ഉസ്മാനീ ഭരണകാലത്ത് ആരംഭിച്ചതാണ്. അത് ഇന്നും …

Read More »