Home / Special Coverage

Special Coverage

പെരുന്നാള്‍ ചിന്തകള്‍

അനുഗ്രഹീത ചെറിയ പെരുന്നാളിന്റെ പ്രശോഭിതമായ പ്രഭാതത്തിലാണ് നാമുള്ളത്. ഖുര്‍ആന്റെയും, നോമ്പിന്റെയും രാത്രിനമസ്‌കാരത്തിന്റെയും മാസമായ റമദാനെ നാം യാത്രയാക്കിയിരിക്കുന്നു. അതിന്റെ രാപ്പകലുകള്‍ നമ്മില്‍ നിന്ന് വിടവാങ്ങിയിരിക്കുന്നു. നോമ്പ് മുഖേനെ കേവലം വിശപ്പും ദാഹവും മാത്രം ലഭിച്ചവര്‍ പരാജയപ്പെട്ടത് തന്നെ. രാത്രി നമസ്‌കാരം കൊണ്ട് ക്ഷീണവും ഉറക്കമിളക്കലും മാത്രം നേടിയവര്‍ ദുഖിച്ചത് തന്നെ. റമദാനില്‍ നോമ്പൊഴിവാക്കുകയും പരസ്യമായി അത് പ്രകടിപ്പിക്കുകയും ചെയ്തവര്‍ നശിച്ചിരിക്കുന്നു. സ്വീകാര്യമായ സുകൃതങ്ങള്‍ ചെയ്തവര്‍ ആദരിക്കപ്പെട്ടിരിക്കുന്നു. റമദാന്റെ അവസാന രാവില്‍ …

Read More »

ആകാശത്തോളം ചെന്നെത്തുന്ന പെരുന്നാള്‍

നോമ്പിന്റെയും രാത്രിനമസ്‌കാരത്തിന്റെ പരിപാവനമായ രാവുകള്‍ വിടവാങ്ങിയിരിക്കുന്നു. ഉറക്കമിളച്ചും, ക്ഷീണം സഹിച്ചും നമസ്‌കരിച്ച, ആരാധനകള്‍ നിര്‍വഹിച്ച വിശ്വാസി തന്നെയാണ് വിജയിച്ചവന്‍. അശ്രദ്ധയോടെ റമദാനെ അവഗണിച്ചവന്‍ പരാജയപ്പെട്ടത് തന്നെ. (ആര്‍ നന്മ ചെയ്യുന്നുവോ അത് അവന് തന്നെയാണ്, ആര് തിന്മ പ്രവര്‍ത്തിക്കുന്നുവോ അതും അവന് എതിരില്‍ തന്നെയാണ്. അല്ലാഹു അടിമകളോട് അക്രമം പ്രവര്‍ത്തിക്കുന്നവനല്ല). കാലത്തിന്റെ തുടര്‍ച്ചയാണ് പെരുന്നാള്‍. അല്ലാഹുവിനോടുള്ള കരാര്‍ കൂടുതല്‍ ശക്തിപ്പെടുന്ന ദിനം കൂടിയാണ് അത്. റമദാനില്‍ ഉന്നതമായ വിധത്തില്‍ കരാര്‍ …

Read More »

ആത്മീയ ഔന്നത്യം ഇഅ്തികാഫിലൂടെ

ചോ: ഇസ് ലാമില്‍ ഇഅ്തികാഫിന്റെ പ്രാധാന്യമെന്താണ്? പത്തു ദിവസത്തോളം മുസ് ലിംകള്‍ പള്ളിയില്‍ ഭജനമിരിക്കുന്നത് എന്തിനാണ് ? ഒരു മുസ് ലിം ഏതാനും ദിവസങ്ങള്‍ പ്രാര്‍ത്ഥനക്കും ഉപാസനകള്‍ക്കും വേണ്ടി നീക്കി വെക്കുന്നതിനാണ് ഇഅ്തികാഫ് എന്നു പറയുന്നത്. അതുവഴി അവന്‍ അഗാധമായ ദൈവ ബോധമുള്ളവനായിത്തീരുന്നു. ഈ ദൈവ ബോധമാണ് ഒരു മുസ് ലിമിന്റെ ചിന്തയുടെയും പ്രവര്‍ത്തനത്തിന്റെയും ആധാരം. വ്രതത്തിന്റെ തന്നെ അടുത്ത ഘട്ടമാണ് ഇഅ്തികാഫ്. ആത്മാവിനെ ശുദ്ധീകരിക്കല്‍ തന്നെയാണ് ഇഅ്തികാഫിലൂടെയും വിശ്വാസി …

Read More »

സമാധാനത്തിന്റെ ഭാഗത്ത് നിലയുറപ്പിക്കുക ( റമദാന്‍ പുണ്യം – 23)

ആധുനികയുഗത്തില്‍ ദിനേന സംഘര്‍ഷങ്ങള്‍ പെരുകുന്ന സാമൂഹികാന്തരീക്ഷത്തില്‍ വിശ്വാസികള്‍ക്ക് ഇസ്‌ലാമിനെ അക്രമങ്ങളുമായി ബന്ധപ്പെടുത്തുന്ന വര്‍ത്തമാനങ്ങള്‍ കേള്‍ക്കേണ്ടിവരുന്നു. അതിനാല്‍ അക്രമങ്ങള്‍ക്കെതിരെ നിര്‍ണായക പ്രതിരോധം അനിവാര്യമായ ഒരു സാഹചര്യം ഇന്നുണ്ട്. ഈ വേളയില്‍ ഇസ്‌ലാമിന്റെ നിലപാട് എന്തെന്നതിനെക്കുറിച്ച വ്യക്തവും കൃത്യവുമായ ചിത്രം നമുക്കെല്ലാവര്‍ക്കും ഉണ്ടായേ തീരൂ. ഇസ്‌ലാം എന്ന വാക്കിന് സമാധാനം എന്നാണര്‍ഥം. സുരക്ഷിതമായി എന്ന അര്‍ഥം നല്‍കുന്ന ‘സലിമ’ എന്ന വാക്കിന്റെ വകഭേദമാണ് ഇസ്‌ലാം. അല്ലാഹുവിന്റെ നാമവിശേഷണങ്ങളില്‍ ഒന്നായ ‘സലാം’ സ്വര്‍ഗത്തിന്റെ മറ്റൊരു …

Read More »

കുഴപ്പക്കാരെ കരുതിയിരിക്കണം (റമദാന്‍ പുണ്യം – 22)

ഇസ്‌ലാമിന്റെ അടിസ്ഥാനതത്ത്വങ്ങളിലൂടെ കടന്നുചെല്ലുമ്പോള്‍ അനിവാര്യമായി വരുന്ന ഒന്നാണ് കുഴപ്പങ്ങള്‍ക്കെതിരെയുള്ള പ്രതിരോധം. മനുഷ്യന്‍ എന്ന നിലയ്ക്ക് ഈ ഭൂമിയില്‍ നമ്മുടെ ദൗത്യമെന്തെന്ന് അറിയാത്തവരില്ല. നേരായ പാതയിലൂടെ സഞ്ചരിച്ച് എല്ലായിടത്തും നന്‍മ മുറുകെപ്പിടിക്കുകയും അതിനെ പ്രചരിപ്പിക്കുകയും അധര്‍മങ്ങളെയും കുഴപ്പങ്ങളെയും തടുക്കുകയും ചെയ്യുക എന്നതാണ് പ്രസ്തുത ദൗത്യം. എന്നാല്‍ ഇതില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായി ഭൗതികജീവജാലങ്ങളിലും ചുറ്റുപാടുകളിലും ഭീഷണമാംവിധം ഇടപെട്ടുകൊണ്ട് കുഴപ്പങ്ങളുണ്ടാക്കുന്ന മറ്റൊരു കൂട്ടരുണ്ട്. അത്തരം കുഴപ്പങ്ങളെ പ്രതിരോധിക്കാന്‍ ഇസ്‌ലാം ശക്തിയായി ഉണര്‍ത്തുന്നുണ്ട്. ഖുര്‍ആനില്‍ മനുഷ്യവര്‍ഗത്തിന്റെ …

Read More »

ഏകാധിപതിയുടെ മുന്നിലും ഉറച്ചുനിലകൊള്ളുക (റമദാന്‍ പുണ്യം-21)

മുസ്‌ലിം എന്ന നിലക്ക് പ്രതിരോധിക്കേണ്ട സര്‍വതിന്‍മകളുടെയും ഗണത്തില്‍ അതീവഗൗരവമേറിയ ഒന്നാണ് അക്രമിയായ സ്വേഛാധിപതിയുടെ വിളയാട്ടം. അനീതിപരമായ ഏകാധിപത്യ പ്രവണതയ്‌ക്കെതിരെയുള്ള പോരാട്ടം ഒഴിച്ചുകൂടാനാവാത്തതാണെന്ന് ഇസ്‌ലാം വ്യക്തമാക്കുന്നുണ്ട്. ശൂറാ എന്ന പേരിലറിയപ്പെടുന്ന കൂടിയാലോചനാ സമ്പ്രദായമാണ് ഏറ്റവും നല്ല ഭരണക്രമത്തിന്റെ അടിസ്ഥാനമെന്ന് ഖുര്‍ആന്‍ പറഞ്ഞുവെച്ചത് അതിനാലാണ്. ‘മുസ്‌ലിംകള്‍ തങ്ങളുടെ നാഥന്റെ വിളിക്കുത്തരം നല്‍കുകയും നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും തങ്ങളുടെ കാര്യങ്ങള്‍ പരസ്പരം കൂടിയാലോചിച്ച് തീരുമാനിക്കുകയും നല്‍കപ്പെട്ട വിഭവങ്ങളില്‍നിന്ന് ചെലവഴിക്കുന്നവരുമാണെന്ന് ‘(അശ്ശൂറാ 38) ദൈവികഗ്രന്ഥം ചൂണ്ടിക്കാട്ടിയത് …

Read More »

അടിച്ചമര്‍ത്തലുകള്‍ക്കെതിരെ (റമദാന്‍ പുണ്യം – 20)

മനുഷ്യന്റെ അന്തസ്സിന്റെയും ആദരവിന്റെയും അവസ്ഥകളെ നിശ്ചയിക്കുന്ന രണ്ട് ഘടകങ്ങള്‍ അറിവും സ്വാതന്ത്ര്യവുമാണെന്ന് മുസ്‌ലിംകള്‍ തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെ, വിശ്വാസിയെന്ന നിലയില്‍ ഏറ്റവും ശക്തമായ പ്രതിരോധം തീര്‍ക്കേണ്ട സാമൂഹികതിന്മയാണ് അടിച്ചമര്‍ത്തല്‍. എവിടെയെല്ലാം അധികാരികളും, സംസ്‌കാരവും, സമൂഹവും നിങ്ങളുടെ സഞ്ചാര-സംസാര- മനന സ്വാതന്ത്ര്യങ്ങളെ കൂച്ചുവിലങ്ങിടാന്‍ ശ്രമിക്കുന്നുവോ അതെല്ലാം അസ്വീകാര്യമാണെന്നും അതൊട്ടും പൊറുപ്പിക്കില്ലെന്നും ദൈവികദര്‍ശനം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് ലോകത്തിന്റെ എല്ലായിടങ്ങളും വ്യത്യസ്തരായ ജനസമൂഹങ്ങള്‍ എല്ലാ വിധത്തിലും ചിന്താസ്വാതന്ത്ര്യം വിലക്കപ്പെട്ട്, അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട്, സഞ്ചാരസ്വാതന്ത്ര്യം ഹനിക്കപ്പെട്ട് കടുത്ത …

Read More »

വംശീയചിന്ത അരുത് (റമദാന്‍ പുണ്യം – 19)

ലോകത്ത് എല്ലായിടത്തും പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ വ്യാപകമായും നടമാടുന്ന ഒന്നാണ് തിന്‍മയാണ് വംശീയത. പ്രസ്തുത തിന്‍മയെ ശക്തമായി നിരാകരിക്കുന്ന ഖുര്‍ആനിനെ വായിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകുന്ന ഒരു ആശയം, എല്ലാ മനുഷ്യരുടെയും പരമ്പര ചെന്നവസാനിക്കുന്നത് ഒരു മാതാവിലും പിതാവിലും ആണെന്നാണ്. നിങ്ങളുടെ ഗോത്രമോ രാഷ്ട്രമോ സംസ്കാരമോ എന്തിന് മതമോ പോലുമല്ല ശ്രേഷ്ഠതയ്ക്ക് ആധാരമെന്നും മറിച്ച് കര്‍മങ്ങളെക്കുറിച്ച സൂക്ഷ്മതയാണെന്നും (അല്‍ഹുജുറാത് 13) അത് വ്യക്തമാക്കുന്നു. ആകാശഭൂമികളുടെ സൃഷ്ടി, നിങ്ങളുടെ ഭാഷകളിലെയും വര്‍ണങ്ങളിലെയും വൈവിധ്യം ഇവയും …

Read More »

ഈമാന്‍ പട്ടിണിക്കെതിരെയുള്ള മുദ്രാവാക്യം (റമദാന്‍ പുണ്യം – 18)

ഏത് നാഗരികസമൂഹത്തിലും സര്‍വസാധാരണമായ തിക്തയാഥാര്‍ഥ്യമാണ് ദാരിദ്ര്യം. വിശ്വാസികള്‍ അതിനെതിരെ പോരാടേണ്ടതുണ്ട്. ദാരിദ്ര്യം ഒരു പ്രാപഞ്ചിക പ്രതിഭാസമാണെങ്കിലും ഇസ്‌ലാം അതിനെ ഒരുനിലക്കും വെച്ചുപൊറുപ്പിക്കുന്നില്ല. അതിലേക്ക് വഴിയൊരുക്കുന്ന സാഹചര്യങ്ങള്‍ക്കെതിരെ അത് ജിഹാദ് പ്രഖ്യാപിക്കുന്നു. ഖുര്‍ആനിലൂടെ അവതരിപ്പിക്കപ്പെട്ട എല്ലാ വെളിപാടുകളെയും കുറിച്ച് ധാരണ ജനങ്ങള്‍ക്ക് നല്‍കാന്‍ അത് ചുറ്റുപാടുമുള്ള ദൃഷ്ടാന്തങ്ങളിലേക്കും പ്രാപഞ്ചികയാഥാര്‍ഥ്യങ്ങളിലേക്കും അവയുടെയെല്ലാം പിന്നിലുള്ള അദൃശ്യ സ്രഷ്ടാവിലേക്കും ശ്രദ്ധ ക്ഷണിക്കുന്നത് നമുക്കറിയാം. അതോടൊപ്പം സമൂഹത്തില്‍ അദൃശ്യരാക്കപ്പെട്ട, അവഗണിക്കപ്പെട്ടുകഴിയുന്ന ജനസമൂഹത്തെക്കുറിച്ച് അത് ഉണര്‍ത്തുന്നുമുണ്ട്. ധനികരായ ആളുകളെ …

Read More »

നീതിയുടെ കാവലാളാവുക (റമദാന്‍ പുണ്യം – 17)

ഇസ്‌ലാമില്‍ ഏറ്റവും പ്രാധാന്യപൂര്‍വം പരിഗണിക്കപ്പെടുന്ന കേന്ദ്രസ്ഥാനത്തുള്ള മൂല്യമാണ് നീതി. ‘നീതിപാലിക്കണമെന്ന് അല്ലാഹു കല്‍പിക്കുന്നു'(അന്നഹ്ല്‍ 90). അല്ലാഹുവിന്റെ വിശേഷണങ്ങളില്‍ ഒന്ന് നീതിയാണ്. നമ്മുടെ ജീവിതത്തില്‍ സംസ്ഥാപിക്കേണ്ട ഒന്നാണ് നീതി. അതിനര്‍ഥം ഇന്ന് സമൂഹത്തില്‍ ഏതെല്ലാം അനീതിയുടെ രൂപങ്ങളുണ്ടോ അതിനെയെല്ലാം ഏതുവിധേനയും നാം പ്രതിരോധിക്കണമെന്നാണ്. മനുഷ്യചരിത്രത്തിന്റെ ആരംഭത്തില്‍ ആദം-ഹവ്വ ദമ്പതികള്‍ സ്വന്തത്തോടുചെയ്ത അനീതിയെക്കുറിച്ച്, അക്രമത്തെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നുണ്ടല്ലോ. ‘ഇരുവരും പറഞ്ഞു: ഞങ്ങളുടെ നാഥാ , ഞങ്ങള്‍ ഞങ്ങളോടുതന്നെ അക്രമം കാണിച്ചിരിക്കുന്നു. നീ മാപ്പേകുകയും …

Read More »