Home / Ramadan

Ramadan

റമദാന്‍ : മാസപ്പിറവി സ്ഥിരീകരണം

ശഅ്ബാന്‍ മാസം ഇരുപത്തിയൊമ്പതിന്റെ സൂര്യാസ്തമയത്തെ തുടര്‍ന്ന് വിശ്വസ്തനായ ഒരാളെങ്കിലും പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ഉദയചന്ദ്രനെ കാണുകയോ, അന്ന് ചന്ദ്രനെ കാണാതെ ശഅ്ബാന്‍ മാസം മുപ്പത് ദിവസം പൂര്‍ത്തിയാവുകയോ ചെയ്യുന്നതിലൂടെയാണ് റമദാന്‍മാസം തുടങ്ങിയതായി സ്ഥിരീകരിക്കുന്നത്. ഇബ്‌നു ഉമര്‍ (റ) പറയുന്നു: (ജനങ്ങള്‍ ഉദയചന്ദ്രനെ കാണാന്‍ മത്സരിച്ചു. ഞാന്‍ അതുകണ്ട കാര്യം റസൂലി(സ)നോട് പറഞ്ഞു. തുടര്‍ന്ന് നബി(സ) നോമ്പനുഷ്ഠിച്ചു. നോമ്പനുഷ്ഠിക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.) എന്നാല്‍ റമദാന്‍ അവസാനിച്ചു എന്ന് സ്ഥിരപ്പെടണമെങ്കില്‍ ആ …

Read More »

റമദാനിന്റെ മഹത്വം

റമദാന്‍ മാസത്തിന്റെ മഹത്വം എത്രത്തോളമാണെന്ന് താഴെ ഹദീഥില്‍ വിവരിക്കുന്നതു കാണുക. അബൂഹുറൈറ (റ) പറയുന്നു:(റമദാന്‍മാസം ആസന്നമായപ്പോള്‍ നബി(സ) പറഞ്ഞു: ഒരു അനുഗ്രഹീതമാസം നിങ്ങളെ സമീപിച്ചിരിക്കുന്നു. അല്ലാഹു അതില്‍ നിങ്ങള്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കി. അതില്‍ സ്വര്‍ഗകവാടങ്ങള്‍ തുറന്നിടും. നരക കവാടങ്ങള്‍ അടച്ചിടുകയും പിശാചുക്കളെ ചങ്ങലക്കിടുകയും ചെയ്യും. ആയിരം മാസത്തെക്കാള്‍ മഹത്വമുള്ള ഒരു രാത്രിയുണ്ടതില്‍. അതിന്റെ നേട്ടം ആര്‍ക്ക് തടയപ്പെടുന്നുവോ അവന് എല്ലാ നന്‍മയും തടയപ്പെടും.) മറ്റൊരു ഹദീഥില്‍ നബി (സ) പറഞ്ഞു: …

Read More »

നോമ്പ്

ഇസ്ലാം, വിശ്വാസവും അുഷ്ഠാനവും സമ്വയിപ്പിച്ച മതമാണ്. വിശ്വാസപരമായ കാര്യങ്ങള്‍ക്ക് പിറകേ തദുഗുണമായ അുഷ്ഠാനങ്ങള്‍ വരുന്നു. മസ്കാരം, സകാത്ത്, നോമ്പ്, ഹജ്ജ് എന്നിവ അുഷ്ഠാനപരമായ ചതുര്‍സ്തംഭങ്ങളാണ്. ഈ അധ്യായത്തില്‍ വ്രതാനഷ്ഠാത്തിന്റെ അന്തസ്സത്തയെയും നിര്‍വഹണരീതിയെയും സംബന്ധിച്ചുള്ള പര്യാലോചകളിലേക്ക് പ്രവേശിക്കാം. സ്വൌമിന്റെ ഭാഷാര്‍ഥം നോമ്പ് എന്ന് അര്‍ഥം കല്‍പിക്കുന്ന സ്വൌം, സ്വിയാം എന്നിവയുടെ അടിസ്ഥാ ആശയം പരിവര്‍ജം, സംയമം എന്നൊക്കെയാണ്. قال النّووى في شرح مسلم والحافظ في الفتح الصيام في …

Read More »

നോമ്പിന്റെ മര്യാദകള്‍

നോമ്പനുഷ്ഠിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ചുവടെ. 1. പാതിരാ ഭക്ഷണം (السحور) നോമ്പനുഷ്ഠിക്കുന്നവര്‍ വെളുപ്പാന്‍ നേരത്തിന് മുമ്പായി എന്തെങ്കിലും ഭക്ഷിക്കുന്നതു നല്ലതാണ്. രാത്രി പാതിയായതുമുതല്‍ പ്രഭാതോദയത്തിനു മുമ്പുവരെയാണ് അതിന്റെ സമയം. നബി(സ) പറഞ്ഞതായി അബൂസഈദില്‍ ഖുദ്രി (റ) പറയുന്നു: (പാതിരാഭക്ഷണം അനുഗ്രഹമാണ്. അതിനാല്‍ അത് ഉപേക്ഷിക്കരുത്. അത് ഒരിറക്ക് വെള്ളം കുടിച്ചുകൊണ്ടായാലും മതി. കാരണം, പാതിരാഭക്ഷണം കഴിക്കുന്നവരെ അല്ലാഹു അനുഗ്രഹിക്കുന്നു. മലക്കുകള്‍ അവര്‍ക്ക് അനുഗ്രഹത്തിനായി പ്രാര്‍ഥിക്കുന്നു.) കിഴക്കെ ചക്രവാളത്തില്‍ പ്രകാശത്തിന്റെ …

Read More »

വ്രതത്തിന്റെ ആരോഗ്യശാസ്ത്രം

മനുഷ്യശരീരത്തിന് ഒരു വ്യവസ്ഥയും ക്രമവുമുണ്ട്. ശരീരകലകൡ വ്യത്യസ്ത രീതിയില്‍ നടക്കുന്ന ഉപാപചയ പ്രവര്‍ത്തനങ്ങളും അവയെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന ഉയര്‍ന്ന കേന്ദ്രങ്ങളും ചേര്‍ന്ന് ചിട്ടപ്പെടുത്തിയ ഒരു രൂപവും ക്രമവും ശരീരത്തിന് പ്രദാനം ചെയ്യുന്നു. ഇന്ദ്രിയവ്യവസ്ഥകളെ ചിട്ടപ്പെടുത്തുകയും വ്യവസ്ഥാപിതമായി അവയെ ക്രമീകരിക്കുകയും അതുവഴി ശാരീരികാരോഗ്യം വീണ്ടെടുക്കുകയും ചെയ്യുന്നതില്‍ വ്രതത്തിന്റെ പങ്ക് നിസ്തുലമാണ്.മനുഷ്യപ്രകൃതിയുടെ മതമാണ് ഇസ്‌ലാം. അതിന്റെ ആചാരക്രമങ്ങളും കര്‍മ-അനുഷ്ഠാനങ്ങളും പ്രകൃതിയുടെ പുരോഗമനാത്മകവും നിര്‍മാണാത്മകവുമായ വ്യവഹാരങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണ്. അവ പ്രകൃതിയുടെ താല്‍പര്യവും ശരീരവ്യവസ്ഥയുടെ …

Read More »

നിര്‍ബന്ധം ആര്‍ക്ക്?

നാട്ടില്‍ സ്ഥിരവാസിയായ, ആരോഗ്യമുള്ള, പ്രായം തികഞ്ഞ ബുദ്ധിയുള്ള ഏതു മുസ്‌ലിമിനും നോമ്പ് നിര്‍ബന്ധമാണ്. സ്ത്രീകള്‍ക്ക് ആര്‍ത്തവ- പ്രസവരക്തവേളയില്‍ നോമ്പ് നിര്‍ബന്ധമല്ല. അമുസ്‌ലിം, കുട്ടി, ഭ്രാന്തന്‍, രോഗി, യാത്രക്കാരന്‍, പടുവൃദ്ധന്‍,ഗര്‍ഭിണി, മുലയൂട്ടുന്നവള്‍ എന്നിവര്‍ക്കും നോമ്പ് നിര്‍ബന്ധമല്ല.നോമ്പ് ഒരിസ്‌ലാമികാരാധനയാണ്. അതിനാല്‍ അമുസ്‌ലിമിന് നോമ്പ് നിര്‍ബന്ധമില്ല. പ്രായംതികയാത്തതാണ് കുട്ടികള്‍ക്ക് നിര്‍ബന്ധമില്ലാതിരിക്കാന്‍ കാരണം. ഭ്രാന്തന് ബുദ്ധിയില്ലാത്തതും. പരിശീലിപ്പിക്കാനായി കുട്ടികളെ നമസ്‌കാരംപോലെ വ്രതവുമനുഷ്ഠിപ്പിക്കേണ്ടതാണ്. കുട്ടിക്കാലത്തെ ശീലം വലുതായാലും നിലനില്‍ക്കുമല്ലോ. രോഗിയും യാത്രക്കാരനും ആര്‍ത്തവമുള്ളവളും പ്രസവരക്തം നിലച്ചിട്ടില്ലാത്തവളും തങ്ങള്‍ക്ക് …

Read More »

നോമ്പിന്റെ രണ്ടു ഘടകങ്ങള്‍:

1) പ്രഭാതം മുതല്‍ സൂര്യാസ്തമയംവരെ ഭക്ഷണ പാനീയങ്ങള്‍, ലൈംഗിക വേഴ്ച തുടങ്ങി നോമ്പിനെ ഭംഗപ്പെടുത്തുന്ന കാര്യങ്ങളില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുക. ഖുര്‍ആന്‍ പറയുന്നു: (കറുപ്പ് രേഖയില്‍നിന്ന് പ്രഭാതമാകുന്ന വെള്ളരേഖ വേര്‍തിരിയും വരെ നിങ്ങള്‍ക്ക് ഭക്ഷ്യപേയങ്ങളാവാം. പിന്നെ രാത്രിവരെ നോമ്പ് പൂര്‍ത്തിയാക്കുവീന്‍. ??????:187)) 2) നിയ്യത്ത്: അല്ലാഹുവിനുവേണ്ടി നോമ്പനുഷ്ഠിക്കുന്നു എന്ന് മനസാ തീരുമാനിക്കുകയാണ് നിയ്യത്ത്. അതു നാവുകൊണ്ട് പറയേണ്ടതില്ല. ഏതു ആരാധനാകാര്യത്തിലുമെന്നപോലെ നോമ്പിനും നിയ്യത്ത് നിര്‍ബന്ധമാണ്. പ്രഭാതോദയത്തിന് മുമ്പ് നിയ്യത്തുണ്ടായിരിക്കണം. നബി (സ) …

Read More »

റമദാനിനെ അവഗണിച്ചാല്‍

റമദാന്‍ വ്രതത്തെ അവഗണിക്കുന്നത് ഇസ്‌ലാമിനെത്തന്നെ അവഗണിക്കുന്നതിന് തുല്യമാണ്. കാരണം ഇസ്‌ലാമിന്റെ അടിസ്ഥാന സ്തംഭങ്ങളിലൊന്നാണ് റമദാന്‍വ്രതം. നബി (സ) പറയുന്നു:(ഇസ്‌ലാമിന്റെ അടിസ്ഥാനാശ്രയവും ദീനിന്റെ അടിത്തറയും മൂന്ന് കാര്യമാണ് . അവയിലാണ് ഇസ്‌ലാം പണിതുയര്‍ത്തിയിരിക്കുന്നത്. അവയില്‍ ഒന്നെങ്കിലും ഉപേക്ഷിക്കുന്നവന്‍ അതിന്റെ നിഷേധിയും വധാര്‍ഹനുമാണ്, അല്ലാഹുവല്ലാതെ ഇലാഹ് ഇല്ലെന്നുള്ള സാക്ഷ്യപ്രഖ്യാപനം, നിര്‍ബന്ധ നമസ്‌കാരം, റമദാന്‍ വ്രതം എന്നിവ.) റമദാനില്‍ നോമ്പുപേക്ഷിക്കലും പരസ്യമായി ഭക്ഷണപാനീയങ്ങള്‍ കഴിക്കലും റമദാനെ അവഗണിക്കലും അനാദരിക്കലുമാണ്. അവ മുസ്‌ലിംകളില്‍ നിന്ന് ഉണ്ടായിക്കൂടാ. …

Read More »

റമദാന്‍ വ്രതം

ചന്ദ്രമാസങ്ങളില്‍ ഒമ്പതാമത്തേതാണ് റമദാന്‍. ഈ മാസത്തില്‍ നോമ്പനുഷ്ഠിക്കല്‍ മുസ്‌ലിം സ്ത്രീ-പുരുഷന്‍മാര്‍ക്ക് നിര്‍ബന്ധമാണ്. ഖുര്‍ആന്‍ പറയുന്നു:  (മനുഷ്യര്‍ക്കു മാര്‍ഗദര്‍ശകമായും സത്യസന്ദേശത്തിലെ സുവ്യക്ത നിയമങ്ങളായും സത്യാസത്യ വിവേചകമായും ഖുര്‍ആന്‍ അവതീര്‍ണമായ മാസം റമദാനത്രെ. അതിനാല്‍ ആ മാസത്തിന് നിങ്ങളില്‍ ആര്‍ സാക്ഷിയാവുന്നുവോ അവന്‍ അതില്‍ നോമ്പനുഷ്ഠിക്കണം ??????:185)). നബി (സ) പറയുന്നു: (അല്ലാഹുവല്ലാതെ ഇലാഹില്ലെന്നും മുഹമ്മദ് (സ) അല്ലാഹുവിന്റെ ദൂതനാണെന്നുമുള്ള സാക്ഷ്യപ്രഖ്യാപനം, നമസ്‌കാരനിര്‍വഹണം, സകാത്ത് ദാനം, റമദാനിലെ വ്രതം, പരിശുദ്ധ ഭവനത്തിങ്കല്‍ …

Read More »

പൂര്‍വിക മതങ്ങളിലെ നോമ്പ്

എല്ലാ മതങ്ങളിലും വ്രതം നിയമമായിരുന്നു. എല്ലാ വേദങ്ങളിലും വ്രതത്തെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ കാണാം. എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ ‘ഫാസ്റ്റിങ്ങ്’ (നോമ്പ്) എന്ന ശീര്‍ഷകത്തില്‍ ഇങ്ങനെ പറയുന്നു: ‘നോമ്പ് മതചടങ്ങായി അംഗീകരിക്കാത്ത ഒരു മതവും ഉണ്ടായിട്ടില്ല. അനുഷ്ഠാനരീതിയില്‍ സ്ഥലകാലങ്ങളുടെയും ജനസമൂഹങ്ങളുടെയും സ്ഥിതിക്കനുസരിച്ച് അല്പസ്വല്പം വ്യത്യാസങ്ങള്‍ കണ്ടെന്നുവരാം. എന്നാലും മതചിട്ട എന്ന നിലയില്‍ എല്ലാ സമുദായങ്ങളിലും രാജ്യങ്ങളിലും നോമ്പ് സമ്പ്രദായമുണ്ട്.’ ആദിമമനുഷ്യര്‍ ദേഹപീഡനം ഈശ്വരപ്രീതിയുടെ മാര്‍ഗമായി ഗണിച്ചു. അന്നപാനാദികള്‍ വെടിഞ്ഞ് സ്വയം പീഡനങ്ങള്‍ക്ക് വിധേയരായി പുണ്യം …

Read More »