Home / Special Coverage / റമദാന്‍ ഇതര നാടുകളില്‍

റമദാന്‍ ഇതര നാടുകളില്‍

തുനീഷ്യയിലെ റമദാന്‍ വിശേഷങ്ങള്‍

റമദാന്‍ ആഗതമാവുന്നതിനെത്രയോ ദിവസംമുമ്പുതന്നെ വ്രതാനുഷ്ഠാനങ്ങള്‍ക്കായി തയ്യാറെടുക്കുന്നവരാണ് തുനീഷ്യക്കാര്‍. കച്ചവടകേന്ദ്രങ്ങളും തെരുവുകളും സജീവമാകുന്നു. തറാവീഹിനുപോകുന്നവരുടെയും സൗഹൃദസന്ദര്‍ശനങ്ങള്‍ക്കിറങ്ങിയവരുടെയും  ബാഹുല്യത്താല്‍ രാവ് പകലെന്നപോല്‍ ശബ്ദമുഖരിതമാകുന്നു. റമദാന്‍ പ്രവേശിക്കുന്നതോടെ തുനീഷ്യന്‍ കുടുംബങ്ങളില്‍ പല വിശേഷവാര്‍ത്തകള്‍ക്കും ഉറവിടമാവുകയായി. ഈ മാസത്തിലാണ് വീട്ടിലെ പെണ്‍കുട്ടികള്‍ക്ക് വിവാഹം നിശ്ചയിക്കുന്നത്. അവര്‍ റമദാന്‍ 27-നാണ് അവര്‍ക്കുള്ള സമ്മാനങ്ങള്‍ നല്‍കുക. ‘മൗസിം’ എന്നാണ്  വിവാഹം നിശ്ചയിക്കപ്പെട്ട യുവതികള്‍ വിളിക്കപ്പെടുന്നത്. കുടുംബത്തിന്റെ സാമ്പത്തിക ശേഷി അനുസരിച്ചായിരിക്കും സമ്മാനത്തിന്റെ വലിപ്പച്ചെറുപ്പം.. ചില കുടുംബങ്ങളില്‍ കുഞ്ഞുങ്ങളുടെ ചേലാകര്‍മം …

Read More »

നിണമണിഞ്ഞ് സിറിയയിലെ റമദാന്‍

വേദനയും ദുഖവും സിറിയന്‍ ജനതക്ക് മേല്‍ ദ്രംഷ്ടകള്‍ ആഴ്ത്തിയത് 2011-ലെ റമദാനിന്റെ തുടക്കത്തിലാണ്. 1982-ലെ കൂട്ടക്കൊലക്ക് സാക്ഷിയായ ഹുമാ പട്ടണത്തിലേക്ക് സൈന്യം ഇരച്ചുകയറിയപ്പോഴായിരുന്നു അത്. സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെതിരെ പോരാട്ടംതുടങ്ങി അഞ്ചുമാസങ്ങള്‍ക്ക് ശേഷമായിരുന്നു അത്. പിന്നീട് രണ്ടുവര്‍ഷമായി സിറിയന്‍ തെരുവില്‍ രക്തം ഉണങ്ങിയിട്ടില്ല. തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന ആഭ്യന്തര കലാപങ്ങള്‍ക്കിടയില്‍ ഏതു നിമിഷവും എന്താണ് സംഭവിക്കുകയെന്നറിയാതെ ഭീതിയിലും അസ്വസ്ഥതയിലുമാണ് സിറിയന്‍ ജനത ജീവിക്കുന്നത്. രാജ്യത്തെ ഏകദേശം എല്ലാ പട്ടണങ്ങളും തകര്‍ക്കപ്പെട്ടിരിക്കുന്നു.  …

Read More »

റമദാന്‍ സൗദിയില്‍

ഇസ്ലാമിക ലോകത്ത് ഒരുപക്ഷേ മറ്റെവിടെയും ലഭ്യമല്ലാത്ത സവിശേഷമായ ആത്മീയാന്തരീക്ഷമാണ് പരിശുദ്ധ റമദാനില്‍ സൗദിയിലുള്ളത്. പരിശുദ്ധമായ രണ്ട് ഹറമുകളുടെ സാന്നിധ്യത്താല്‍ അനുഗൃഹീതമായി എന്നതുതന്നെയാണ് അതിനുള്ള കാരണം. വിശ്വാസികളുടെ ഹൃദയങ്ങളില്‍ ഏറ്റവും മഹത്തരമായ സ്ഥാനമാണല്ലോ അവയ്ക്കുള്ളത്.  മീഡിയാസന്ദേശങ്ങളിലൂടെയാണ് സൗദിയിലെ മുസ്ലിംകള്‍ റമദാന്‍ പിറ സ്ഥിരീകരിക്കുന്നത്. ശരീഅത്ത് ബോര്‍ഡും, ഗോളശാസ്ത്ര വിദഗ്ദരും ചേര്‍ന്നെടുത്ത തീരുമാനമാണ് മീഡിയകളിലൂടെ പ്രഖ്യാപിക്കപ്പെടുക. സൗദിയുടെ തീരുമാനത്തെ പിന്തുടര്‍ന്ന് റമദാന്‍ പ്രഖ്യാപിക്കുന്ന ഒട്ടേറെ രാഷ്ട്രങ്ങളുണ്ട്. റമദാന്‍ ആഗതമായെന്ന് പ്രഖ്യാപിക്കപ്പെടുന്നതോടെ സൗദിയിലെങ്ങും ആഹ്ലാദവും …

Read More »

റമദാന്‍ ജപ്പാനില്‍

ഏകദേശം ഒരു നൂറ്റാണ്ടേ ആയിട്ടുള്ളൂ  ജപ്പാനില്‍ ഇസ്ലാം കാലെടുത്തുവെച്ചിട്ട്. കച്ചവടാവശ്യാര്‍ത്ഥം ജപ്പാനിലെത്തിയ മുസ്ലിംകളും, പുറം നാടുകളില്‍ നിന്ന് ഇസ്ലാം സ്വീകരിച്ച് സ്വദേശത്തേക്കുമടങ്ങിയ ജപ്പാന്‍കാരുമാണ് പ്രസ്തുത സന്ദേശം വ്യാപിപ്പിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചത്. ഏകദേശം ഒരു ലക്ഷത്തോളം ജപ്പാന്‍മുസ്ലിംകളാണ് അവിടെയുള്ളത്. ജപ്പാന്‍കാരല്ലാത്ത  മുസ്ലിംകള്‍ ഏകദേശം മൂന്നുലക്ഷത്തോളം വരും. ജപ്പാനില്‍ ഇസ്ലാമിന് പ്രതീക്ഷയാണുള്ളത്. ദിനേന ഇസ്ലാം സ്വീകരിക്കുന്നവരുടെ എണ്ണം അഞ്ചിനും അമ്പതിനും ഇടയിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.  റമദാന്‍ എത്തുന്നതോടെ  മുസ്ലിംകള്‍ക്കും അല്ലാത്തവര്‍ക്കും ഇസ്ലാമിന്റെ പ്രബോധനാര്‍ഥം ജപ്പാനിലെ …

Read More »

റമദാന്‍ ഇറ്റലിയില്‍

യൂറോപ്പിന്റെ ദക്ഷിണഭാഗത്ത് സ്ഥിതി ചെയ്യുന്ന രാഷ്ട്രമാണ് ഇറ്റലി. ഏകദേശം 57 മില്യണ്‍ ജനങ്ങളാണ് അവിടെയുള്ളത്. ഇറ്റലിയിലെ സുപ്രധാന പട്ടണം തലസ്ഥാന നഗരിയായ റോം ആണ്. തോറീനോസിറ്റി ഇറ്റലിയുടെ വ്യാവസായികനഗരമാണ്. കൂടാതെ നാപ്പോളി, മിലാനോ, ഫ്‌ളോറന്‍സാ തുടങ്ങിയ പ്രശസ്ത പട്ടണങ്ങളും ഇറ്റലിയിലുണ്ട്.  ഒന്നര മില്യണ്‍ മുസ്ലിംകളാണ് ആകെ ഇറ്റലിയിലുള്ളത്. വ്യത്യസ്തങ്ങളായ പ്രദേശങ്ങളില്‍ നിന്നും കുടിയേറിപ്പാര്‍ത്തവരാണ് അവര്‍. അവരില്‍ ഭൂരിപക്ഷവും അല്‍ബേനിയ, കിഴക്കേഷ്യ, ഉത്തരാഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും വന്നവരാണ്. ഇറ്റാലിയന്‍ ജനതയുടെ …

Read More »

ഇറാഖില്‍ റമദാന്‍ തണല്‍ വിരിക്കുമ്പോള്‍

അറബ്-ഇസ്ലാമിക ലോകത്തെ എല്ലാ വീടുകളിലും റമദാന്‍ സവിശേഷാനുഭവമാണ്. സ്വാഭാവികമായും ഇറാഖില്‍ ഈ പുണ്യമാസത്തിന്  മറ്റു മാസങ്ങളില്‍ നിന്ന് സവിശേഷമായ മുഖമാണുള്ളത്. റമദാന്‍ ആഗതമാവുന്നതിന് മുമ്പുതന്നെ അതിനെ വരവേല്‍ക്കുകയെന്നതാണ് ഇറാഖികളുടെ സമ്പ്രദായം. അവസാന നാളുകളില്‍ ഇബാദത്തുകളില്‍ സത്വരമായി മുഴുകുന്നതോടൊപ്പം തന്നെ റമദാനെ യാത്രയയക്കാനും അവര്‍ ഒരുങ്ങിക്കഴിഞ്ഞിരിക്കും. ഇറാഖികളുടെ സമ്പ്രദായങ്ങളില്‍ ചിലത്  ഉസ്മാനികളില്‍ നിന്ന് അനന്തരമെടുത്തതാണെങ്കില്‍  മറ്റുചിലത് നൂറ്റാണ്ടുകള്‍ക്കുമുമ്പേ ആവിഷ്‌കൃതമാണ്. റമദാന്‍ പീരങ്കി എന്ന് അറിയപ്പെടുന്ന ഒരു ഏര്‍പാടുണ്ട് ഇറാഖില്‍. ഉസ്മാനി കാലഘട്ടത്തിലേക്കെത്തുന്നതാണ് …

Read More »

ദമസ്‌കസിന്റെ തെരുവില്‍ റമദാന്‍ പെയ്തിറങ്ങുമ്പോള്‍

റമദാന്‍ പ്രവേശിക്കുന്നതോടെ വിശ്വാസികളുടെ ഹൃദയത്തില്‍ ശാന്തിയും സമാധാനവും വര്‍ഷിക്കുന്നു. ഇതരമാസങ്ങളില്‍ നിന്ന് ഭിന്നമായ പതിവുകളും സമ്പ്രദായങ്ങളുമായാണ് റമദാന്‍ ഇസ്ലാമിക ലോകത്തേക്ക് കടന്നുവരിക. ലോകത്തിന്റെ വിവിധങ്ങളായ തലസ്ഥാന നഗരികളില്‍ തീര്‍ത്തും വ്യത്യസ്തവും ആകര്‍ഷകവുമായ മാറ്റങ്ങള്‍ റമദാന്റെ ആഗമനത്തോടെ സംഭവിക്കുന്നു.  അറബ്-ഇസ്ലാമിക ലോകത്തെ തലസ്ഥാനനഗരികളില്‍ ഏറ്റവും വിശിഷ്ഠവും വ്യതിരിക്തവുമായ ആചാരങ്ങളും ആഘോഷങ്ങളുമായി ദമസ്‌കസ് വേറിട്ടുനില്‍ക്കുന്നു. തങ്ങളുടെ പ്രപിതാക്കളില്‍ നിന്നും അനന്തരമെടുത്ത, പരസ്പര സ്‌നേഹവും സൗഹാര്‍ദവും മഹത്തായ പാരമ്പര്യവും അടയാളപ്പെടുത്തുന്ന സമ്പ്രദായങ്ങളാണ് ദമസ്‌കസുകാര്‍ റമദാനില്‍ …

Read More »

ചൈനയിലെ റമദാന്‍

ആറാം നൂറ്റാണ്ടില്‍ ചൈനയില്‍ നിന്നും, അറേബ്യന്‍ ഉപദ്വീപില്‍ നിന്നും ചൈനയിലെത്തിയ കച്ചവടയാത്രകളിലേക്കാണ് അവിടത്തെ ഇസ്‌ലാമിന്റെ ചരിത്രം മടങ്ങുന്നത്. ഏകദേശം ഇരുപത് മില്യണ്‍ മുസ്ലിംകളാണ് ചൈനയിലുള്ളത്. ചാങ്‌യാങ്, നിങ്‌സിയ തുടങ്ങിയ പ്രദേശങ്ങളിലാണ് മുസ്ലിംകള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. ചൈനയുടെ തെക്ക്-പടിഞ്ഞാറ് ഭാഗത്തും മധ്യഭാഗത്തും സ്ഥിതി ചെയ്യുന്ന സ്വതന്ത്രമായ പ്രദേശങ്ങളാണ് അവ. ഹയ്‌നാന്‍ പ്രവിശ്യയില്‍ മാത്രമായി ഏകദേശം ഏഴ് ലക്ഷത്തോളം മുസ്ലിംകളുണ്ട്. അവര്‍ക്കെല്ലാവര്‍ക്കും അഞ്ചു നേരം നമസ്‌കരിക്കാനും മറ്റ് ദീനീ കാര്യങ്ങള്‍ നിര്‍വഹിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. രാഷ്ട്രത്തിന്റെ …

Read More »

മുംബൈയിലെ റമദാന്‍

രാവിനെ പകലാക്കി എന്നൊക്കെ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നു കേള്‍ക്കാമെങ്കിലും വിഭിന്നതകള്‍ കൊണ്ടു സമ്പന്നമായ മുംബൈ മഹാനഗരം റമദാന്‍ മാസത്തിലെ തിളക്കം കൊണ്ട് ശ്രദ്ധേയമാണ്. മുംബൈയിലെ അധികം മേഖലകളിലും മുസ്‌ലിംകള്‍ ഉണ്ടെങ്കിലും താരതമ്യേന മുസ്‌ലിം ഭൂരിപക്ഷകേന്ദ്രങ്ങളായ പൈഥുനി, നല്‍ബജാര്‍, ബെണ്ടി ബജാര്‍, ഡോംഗ്രി, ജോഗേശ്വരി, ബാന്ദ്ര, അന്ധേരി തുടങ്ങിയിവിടങ്ങളില്‍ റമദാന്‍ മാസത്തിലെ രാവുകളെ പകലുകള്‍ എന്നു തന്നെ പറയാം. പകല്‍ മുഴുവന്‍ ഒരൊറ്റ ഭക്ഷണകടയും തുറക്കാത്തതുമൂലം രാത്രി മുഴുവന്‍ തിരക്കോടു തിരക്കാണിവിടം. നല്‍ബജാറിനടുത്തുള്ള …

Read More »