Home / Special Coverage / ഫിത്വര്‍ സകാത്ത്

ഫിത്വര്‍ സകാത്ത്

ഫിത്ര്‍ സകാത്ത് അവകാശികളിലേക്കെത്തുന്നുവോ?

അനുഗൃഹീത റമദാന്റെ അവസാനത്തില്‍ അല്ലാഹു ഫിത്ര്‍ സകാത്ത് നിര്‍ബന്ധമാക്കിയിരിക്കുന്നു. അതിന്റെ പിന്നില്‍ ധാരാളം യുക്തികളുണ്ട്. ഇബ്‌നു അബ്ബാസ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു. അനാവശ്യത്തില്‍ നിന്നും, തിന്മയില്‍ നിന്നുമുള്ള ശുദ്ധീകരണമായും അഗതിക്ക് അന്നമായും ഫിത്ര്‍ സകാത്ത് നിര്‍ബന്ധമാക്കിയിരിക്കുന്നു. പെരുന്നാള്‍ നമസ്‌കാരത്തിന് മുമ്പ് അത് നിര്‍വഹിച്ചവന് അത് സ്വീകാര്യമായ സകാത്തും, ശേഷം നല്‍കിയവന് ദാനവുമാണ്. നമസ്‌കാരത്തില്‍ മറവിക്ക് പകരമായുള്ള സുജൂദിനെ പോലെയാണ് ഫിത്ര്‍ സകാത്ത്. നമസ്‌കാരത്തിലെ കുറവുകള്‍ സഹ്‌വിന്റെ സുജൂദ് പരിഹരിക്കുന്നത് പോലെ നോമ്പിലെ കുറവുകള്‍ പരിഹരിക്കാനുള്ളതാണ് ഫിത്ര്‍ സകാത്ത്. പെരുന്നാള്‍ ദിനത്തില്‍ ദരിദ്രരെ യാചനയില്‍ നിന്ന് മുക്തമാക്കുകയും പെരുന്നാള്‍ …

Read More »

ഫിത്ര്‍ സകാത്ത് മുതല്‍ പെരുന്നാള്‍ നമസ്‌കാരം വരെ

ഈ അനുഗൃഹീത മാസത്തിലെ പകലുകള്‍ നോമ്പും ഖുര്‍ആന്‍ പാരായണവും, ദിക്‌റും കൊണ്ട് പരിപാലിക്കപ്പെടുകയായിരുന്നു. അതിലെ രാവുകള്‍ നമസ്‌കാരവും, പ്രാര്‍ത്ഥനയും കൊണ്ട് മുഖരിതമായിരുന്നു. ആ പ്രശോഭിതമായ പകലുകള്‍ അവസാനിച്ചിരിക്കുന്നു. നന്മ ചൊരിഞ്ഞ ആ രാവുകള്‍ വിടചൊല്ലിയിരിക്കുന്നു. ദിവസത്തിലെ ഒരു മണിക്കൂര്‍ പോലെ, എത്ര വേഗത്തിലാണ് അത് യാത്രയായത്! അല്ലാഹു നമുക്ക് അനുഗ്രഹം വര്‍ഷിക്കുകയും, കാരുണ്യത്തോടും, പാപമോചനത്തോടും, നരകമോക്ഷത്തോടും കൂടി റമദാന്‍ അവസാനിപ്പിക്കാന്‍ ഉതവിയേകുകയും ചെയ്യുമാറാവട്ടെ. ഈ മാസത്തിന്റെ അവസാനത്തില്‍ മഹത്തായ ആരാധനകള്‍ …

Read More »

ഫിത്ര്‍ സക്കാത്ത് എന്ത് ?

റമദാന്‍ വ്രതത്തില്‍ നിന്ന് വിരമിക്കുന്നതിനെ തുടര്‍ന്ന് നിര്‍ബന്ധമാവുന്ന ഒരു ദാനമാണ് ഫിത്വര്‍ സകാത്ത്. സ്ത്രീയോ പുരുഷനോ, വലിയവനോ ചെറിയവനോ, അടിമയോ സ്വതന്ത്രനോ, ആരായിക്കൊള്ളട്ടെ മുസ്‌ലിംകളില്‍ പെട്ട ഓരോ വ്യക്തിയുടെ പേരിലും പ്രസ്തുത സക്കാത്ത് നിര്‍ബന്ധമത്രെ. ഇബ്്‌നു ഉമര്‍ പ്രസ്്താവിച്ചതായി ബുഖാരിയും മുസ്്‌ലിമും ഉദ്ദരിച്ച താഴെ വരുന്ന ഹദീസാണ് തെളിവ്: (റമദാനിലെ നോമ്പവസാനിക്കുന്ന സകാത്തായി മുസ്‌ലിംകളായ അടിമകള്‍ക്കും സ്വതന്ത്രനും, സ്ത്രീക്കും പുരുഷനും, ചെറിയവനും വലിയവനും, ഒരു സ്വാഅ് കാരക്കയോ അല്ലെങ്കില്‍ ഒരു …

Read More »

മരിച്ചവര്‍ക്ക് വേണ്ടി ഫിത്ര്‍ സകാത്ത്

ചോ: മരണപ്പെട്ട ആളുകള്‍ക്ക് വേണ്ടി ഫിത്വര്‍ സകാത്ത് നല്‍കാന്‍ കഴിയുമോ? എന്റെ പിതാമഹി അവരുടെ മരണപ്പെട്ടു പോയ മാതാപിതാക്കള്‍ക്ക് വേണ്ടി ഫിത്ര്‍ സകാത്ത് നല്‍കാന്‍ ആഗ്രഹിക്കുന്നു. അങ്ങനെ ചെയ്യുന്നത് സ്വീകാര്യമാകുമോ? …………………………. ഇസ് ലാമിക ശരീഅത്ത് നിയമ പ്രകാരം, ഈദിന്റെ തലേന്നാള്‍ സൂര്യന്‍ അസ്തമിക്കുമ്പോള്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് മാത്രമേ ഫിത്വര്‍ സകാത്ത് ബാധകമാകൂ. ഈ സമയത്തിന് മുന്‍പ് മരണപ്പെടുന്നവര്‍ക്ക് സകാത്ത് നിര്‍ബന്ധമില്ല. എന്നാല്‍ റമദാനിലെ അവസാന ദിവസവും നോമ്പനുഷ്ഠിച്ച്, പെരുന്നാളിന്റെ തലേ …

Read More »

ഫിത്വര്‍ സകാത്ത് അനുപാതം മാറുമോ ?

ഓരോ വര്‍ഷവും സകാത്ത് നല്‌കേണ്ടുന്ന വിഹിതത്തില്‍ മാറ്റം സംഭവിക്കുന്നതല്ല. കാരണം, അതിന് നിശ്ചയിക്കപ്പെട്ട അളവ്- ഒരു സ്വാഅ്  മാറുന്ന ഒന്നല്ല. ഇത്തരം ഒരളവ് നിശ്ചയിച്ചതിന് രണ്ട് കാരണങ്ങളുണ്ട്: ഒന്ന്: അറബികളുടെ പക്കല്‍ നാണയങ്ങള്‍ ദുര്‍ലഭമായിരുന്നു. വിശിഷ്യാ മരുഭൂവാസികളില്‍. അവരുടെ കൈവശമുണ്ടായിരുന്നത് ഈത്തപ്പഴം, മുന്തിരി, ഗോതമ്പ് തുടങ്ങിയ ഭക്ഷ്യവസ്തുക്കളായിരുന്നു. രണ്ട്: നാണയങ്ങളുടെ മൂല്യം കാലദേശങ്ങള്‍ക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും. റിയാലിന് ചിലപ്പോള്‍ വിലയിടിയുന്നത് നാം കാണാറുണ്ട്. അപ്പോള്‍ അതിന്റെ ക്രയശേഷി കുറയുന്നു. മറ്റുചിലപ്പോള്‍ മൂല്യം …

Read More »

ഫിത് ര്‍ സകാത്ത് ഏത് നാട്ടില്‍ ?

റമദാനിലെ ഇരുപത് ദിവസം ഒരു നാട്ടിലും ശിഷ്ടദിനങ്ങളും പെരുന്നാളും മറ്റൊരു നാട്ടിലും കഴിക്കുകയാണങ്കില്‍ ഫി സകാത്ത് എവിടെ നല്‍കണം ? ……………………………… ശവ്വാലിന്റെ ആദ്യദിനത്തില്‍ എവിടെയാണോ അവിടെയാണ് അത് നല്‍കേണ്ടത്. കാരണം, ഈ സകാത്തിന്റെ ഹേതു നോമ്പല്ല. നോമ്പില്‍ നിന്നുളള വിരാമമാണ്. അതുകൊണ്ടാണ് അതിന്  ‘സകാത്തുല്‍ ഫിത്വ്ര്‍’ എന്ന് പേരു വന്നത്. റമദാനിലെ ഒടുവിലത്തെ ദിനത്തില്‍ മഗ് രിബിനു മുമ്പ് ഒരാള്‍ മരിച്ചാല്‍ അയാളുടെ വിഹിതം ഫിത്വര്‍ സകാത്തായി നല്‍കാന്‍ ബാധ്യതയില്ലാത്തതും …

Read More »