Home / Special Coverage / ഈദുല്‍ ഫിത്വര്‍

ഈദുല്‍ ഫിത്വര്‍

പെരുന്നാള്‍ ചിന്തകള്‍

അനുഗ്രഹീത ചെറിയ പെരുന്നാളിന്റെ പ്രശോഭിതമായ പ്രഭാതത്തിലാണ് നാമുള്ളത്. ഖുര്‍ആന്റെയും, നോമ്പിന്റെയും രാത്രിനമസ്‌കാരത്തിന്റെയും മാസമായ റമദാനെ നാം യാത്രയാക്കിയിരിക്കുന്നു. അതിന്റെ രാപ്പകലുകള്‍ നമ്മില്‍ നിന്ന് വിടവാങ്ങിയിരിക്കുന്നു. നോമ്പ് മുഖേനെ കേവലം വിശപ്പും ദാഹവും മാത്രം ലഭിച്ചവര്‍ പരാജയപ്പെട്ടത് തന്നെ. രാത്രി നമസ്‌കാരം കൊണ്ട് ക്ഷീണവും ഉറക്കമിളക്കലും മാത്രം നേടിയവര്‍ ദുഖിച്ചത് തന്നെ. റമദാനില്‍ നോമ്പൊഴിവാക്കുകയും പരസ്യമായി അത് പ്രകടിപ്പിക്കുകയും ചെയ്തവര്‍ നശിച്ചിരിക്കുന്നു. സ്വീകാര്യമായ സുകൃതങ്ങള്‍ ചെയ്തവര്‍ ആദരിക്കപ്പെട്ടിരിക്കുന്നു. റമദാന്റെ അവസാന രാവില്‍ …

Read More »

ആകാശത്തോളം ചെന്നെത്തുന്ന പെരുന്നാള്‍

നോമ്പിന്റെയും രാത്രിനമസ്‌കാരത്തിന്റെ പരിപാവനമായ രാവുകള്‍ വിടവാങ്ങിയിരിക്കുന്നു. ഉറക്കമിളച്ചും, ക്ഷീണം സഹിച്ചും നമസ്‌കരിച്ച, ആരാധനകള്‍ നിര്‍വഹിച്ച വിശ്വാസി തന്നെയാണ് വിജയിച്ചവന്‍. അശ്രദ്ധയോടെ റമദാനെ അവഗണിച്ചവന്‍ പരാജയപ്പെട്ടത് തന്നെ. (ആര്‍ നന്മ ചെയ്യുന്നുവോ അത് അവന് തന്നെയാണ്, ആര് തിന്മ പ്രവര്‍ത്തിക്കുന്നുവോ അതും അവന് എതിരില്‍ തന്നെയാണ്. അല്ലാഹു അടിമകളോട് അക്രമം പ്രവര്‍ത്തിക്കുന്നവനല്ല). കാലത്തിന്റെ തുടര്‍ച്ചയാണ് പെരുന്നാള്‍. അല്ലാഹുവിനോടുള്ള കരാര്‍ കൂടുതല്‍ ശക്തിപ്പെടുന്ന ദിനം കൂടിയാണ് അത്. റമദാനില്‍ ഉന്നതമായ വിധത്തില്‍ കരാര്‍ …

Read More »

പെരുന്നാള്‍ സൃഷ്ടിക്കുന്ന ഐക്യബോധം

കിഴക്കും പടിഞ്ഞാറുമുള്ള മുസ്ലിം ഉമത്ത് ഒരുമിച്ച് ചേരുന്ന സുദിനമാണിത്. എല്ലാ പ്രദേശത്തും, എല്ലാ ഗ്രാമങ്ങളിലും വിശ്വാസികള്‍ പെരുന്നാള്‍ നമസ്‌കാരത്തിനായി സംഗമിക്കുന്നു. മുസ്ലിം ഉമ്മത്തിന്റെ ഐക്യം ഏറ്റവും മനോഹരമായ വിധത്തില്‍ പ്രകടമാവുന്നു അവിടെ. ധനികന്‍ ദരിദ്രന്റെ കൂടെ, ശക്തന്‍ ദുര്‍ബലന്റെ കൂടെ, അറബി അനറബിയുടെ കൂടെ… ഇപ്രകാരം വര്‍ണ-വര്‍ഗ-ദേശ-ഭാഷാ വൈവിധ്യങ്ങള്‍ മാറ്റി വെച്ച് വിശ്വാസികള്‍ തോളോട് തോള്‍ ചേര്‍ന്ന് അണിനിരിക്കുന്നു. തന്റെ വേദനയിലും സന്തോഷത്തിലും പങ്ക് ചേരുന്ന സഹോദരനാണ് ഓരത്തുള്ളതെന്ന് ഓരോരുത്തര്‍ക്കും …

Read More »

നന്മ തുടര്‍ന്ന് പെരുന്നാള്‍

വിശ്വാസികളെന്ന് അല്ലാഹു അഭിസംബോധന ചെയ്തവരാണ് നാം. അത് മുഖേനെ അല്ലാഹു നമ്മെ ആദരിക്കുകയും, ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു. അല്ലാഹു നമ്മോട് സ്വയം വിചാരണ നടത്താന്‍ കല്‍പിച്ചിരിക്കുന്നു. അത് മുഖേനെ സ്വര്‍ഗത്തിലേക്ക് മുന്നേറാന്‍ നമുക്ക് സാധിച്ചേക്കും. നന്മയുടെ കവാടങ്ങള്‍ അടക്കപ്പെടുന്നതിന്, കര്‍മരേഖ അടച്ച് വെക്കുന്നതിന് മുമ്പ് നമുക്ക് അല്ലാഹുവിലേക്ക് മടങ്ങാം. (വിശ്വാസികളെ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. നാളേക്ക് വേണ്ടി എന്താണ് ഒരുക്കിയിട്ടുള്ളതെന്ന് ഓരോ ആത്മാവും പരിശോധിച്ച് കൊള്ളട്ടെ). ഹശ്ര്‍ 18. കര്‍മത്തിന്റെ ഭവനമായ …

Read More »

ഭിന്നിപ്പിനെ മാറ്റിവെച്ച് നമുക്ക് ഒരുമിക്കാം

റമദാന്‍ നോമ്പെടുക്കുകയും, നാഥനെ തൃപ്തിപ്പെടുത്തുകയും ചെയ്തതിന് ശേഷം സമ്മാനം സ്വീകരിക്കുന്നതിനായി നാം പെരുന്നാള്‍ മൈതാനിയില്‍ സന്നിഹിതരായിരിക്കുന്നു. നമുക്ക് റമദാന് ശേഷവും അല്ലാഹുവിനോടുള്ള കരാര്‍ പുതുക്കിക്കൊണ്ടേയിരിക്കാം. അല്ലാഹു എല്ലാ കാലത്തും, പ്രദേശത്തും ആരാധിക്കപ്പെട്ട് കൊണ്ടേയിരിക്കും. (വിശ്വാസികളായ എന്റെ അടിമകളെ, എന്റെ ഭൂമി വിശാലമാണ്. അതിനാല്‍ നിങ്ങളെന്നെ ആരാധിച്ചാലും. എല്ലാ ആത്മാവും മരണം രുചിക്കുക തന്നെ ചെയ്യും. പിന്നീട് നിങ്ങള്‍ എന്നിലേക്കാണ് മടങ്ങുക). അന്‍കബൂത്ത് 56,57. അശ്രദ്ധയിലും വിനോദത്തിലും, ഉറക്കത്തിലും ആലസ്യത്തിലും റമദാന്‍ …

Read More »

സുകൃതങ്ങളിലുള്ള ആനന്ദമാണ് പെരുന്നാള്‍

തീര്‍ത്തും ആനന്ദകരമായ സന്ദര്‍ഭത്തിലാണ് നാമുള്ളത്. സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ദിനമാണിത്. അല്ലാഹു വിശ്വാസികള്‍ക്ക് ആഘോഷിക്കാന്‍ നിശ്ചയിച്ച മഹത്തായ രണ്ട് ദിനങ്ങളില്‍ ഒന്നാണിത്. മറ്റ് ദിവസങ്ങളില്‍ നിന്ന് ഭിന്നമായി മുസ്ലിം ഉമ്മത്തിലെ എല്ലാവരും ഐശ്വര്യത്തോടെ ജീവിക്കുന്ന നിമിഷങ്ങളാണവ. ആരാധനകള്‍ക്കും, ത്യാഗനിര്‍ഭരമായ ഒരു മാസത്തിനും ശേഷമാണ് ഈ സന്തോഷം കടന്ന് വരുന്നത്. അനസ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു. തിരുമേനി(സ) മദീനയില്‍ വന്നപ്പോള്‍ അവിടത്തുകാര്‍ ആഘോഷിക്കുന്ന രണ്ട് ദിവസങ്ങളുണ്ടായിരുന്നു. ഇതെന്ത് ദിനമാണെന്ന് തിരുമേനി(സ) അവരോട് ചോദിച്ചു. ഞങ്ങള്‍ …

Read More »

പരീക്ഷണങ്ങളുടെ ഉള്ളടക്കം

നന്മയുടെ മാസം പൂര്‍ത്തിയാവുകയും പെരുന്നാള്‍ പ്രഭാതം പുലരുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിന്റെ തൃപ്തി മാത്രം കാംക്ഷിച്ച് അവന്റെ സാമീപ്യം കൊതിച്ച് വിശ്വാസികള്‍ മത്സരിച്ച നാളുകള്‍ക്ക് ശേഷമാണ് പെരുന്നാളിന്റെ മധുരം നുണയുന്നത്. അല്ലാഹുവിനെ കണ്ടുമുട്ടുന്നതിലേക്ക് വിശ്വാസികള്‍ ഓരോ പടവുകള്‍ ചവിട്ടിക്കയറുകയാണ്. റമദാന്‍ മുഖേനെ പാപമോചനം ലഭിച്ചവര്‍ക്ക് മംഗളം. റമദാന്റെ നന്മ തടയപ്പെട്ടവന് നാശം. മുസ്ലിം ഉമ്മത്തിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രയാസകരമായ അവസ്ഥ ശത്രുക്കള്‍ അതിന്റെ മേല്‍ ആധിപത്യം സ്ഥാപിക്കുന്നതാണ്. നിലവിലുള്ള സാഹചര്യത്തില്‍ നമ്മുടെ …

Read More »

നമുക്കിനി നീതി നടപ്പാക്കാം

പുതുവസ്ത്രം അണിഞ്ഞ് പെരുന്നാളിന് സാക്ഷികളായിരിക്കുന്നു നാം. നോമ്പും നമസ്‌കാരവും സകാത്തും നിര്‍വഹിച്ചതിന് ശേഷമാണ് നാമിവിടെ ഒന്നിച്ച് ചേര്‍ന്നിരിക്കുന്നത്. നാം അല്ലാഹു ഏകനാണെന്ന് പ്രഖ്യാപിക്കുകയും, അവനോട് വിളിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്തിരിക്കുന്നു. അവനില്‍ പ്രതീക്ഷയര്‍പിച്ച് അവനിലേക്ക് മടങ്ങിയിരിക്കുന്നു നാം. നാമിവിടെ അനുഗ്രഹമാസ്വദിച്ച് ജീവിക്കുകയും നന്മകള്‍ വാരിവിതറുകയും ചെയ്യുന്നു. പ്രപഞ്ചത്തെ പരിപാലിക്കേണ്ടതിന്റെയും, ആകാശഭൂമികള്‍ നിലകൊള്ളേണ്ടതിന്റെയും, നാട് നന്നാവേണ്ടതിന്റെയും അടിസ്ഥാനം നീതിയും സത്യവുമാണ്. അല്ലാഹു വേദഗ്രന്ഥങ്ങള്‍ ഇറക്കിയതും പ്രവാചകന്മാരെ നിയോഗിച്ചതും അതിന് വേണ്ടിയായിരുന്നു. സമൂഹങ്ങള്‍ പാഴാക്കിയതില്‍ …

Read More »

പെരുന്നാള്‍ സമ്മാനദിനമാണ്

ഭൂമിയിലെ എല്ലാ സമൂഹങ്ങള്‍ക്കും നിര്‍ണിതമായ ദിനത്തില്‍ പെരുന്നാളുകളും ആഘോഷങ്ങളുമുണ്ട്. വിശ്വാസത്തിന്റെയും ആദര്‍ശത്തിന്റെയും ജീവിതനയങ്ങളുടെയും ഭാഗമായി അവ കടന്ന് വരുന്നു. ദൈവികബോധനത്തില്‍ നിന്ന് അകന്ന് മനുഷ്യചിന്തകളില്‍ നിന്ന് രൂപപ്പെട്ട പെരുന്നാളുകള്‍ അവയിലുണ്ട്. അനിസ്ലാമികമായ പെരുന്നാളുകളാണ് അവ. എന്നാല്‍ ചെറിയ പെരുന്നാളും ബലിപെരുന്നാളും അല്ലാഹു ഈ സമൂഹത്തിന് നിയമമാക്കിയിരിക്കുന്നു. ചെറിയെ പെരുന്നാളും ബലിപെരുന്നാളും രണ്ട് ആരാധനകള്‍ക്ക് ശേഷമാണ് കടന്ന് വരുന്നത്. റമദാന്‍ നോമ്പിന് ശേഷം ചെറിയ പെരുന്നാളും ഹജ്ജിന് ശേഷം ബലിപെരുന്നാളും. കര്‍മങ്ങള്‍ക്ക് …

Read More »

അലങ്കാരത്തിന്റെയും പുഞ്ചിരിയുടെയും പെരുന്നാള്‍

സമൂഹങ്ങളുടെയും നാഗരികതകളുടെയും സവിശേഷതകളില്‍പെട്ടതാണ് പെരുന്നാള്‍. സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗം കൂടിയാണ് അത്. ആഘോഷവും പെരുന്നാളുമില്ലാത്ത ഒരു സമൂഹവും ചരിത്രത്തില്‍ കഴിഞ്ഞുപോയിട്ടില്ല. കാരണം മുന്‍കാലത്ത് പെരുന്നാളുകള്‍ക്ക് മതപരമായ ആചാരങ്ങളുമായി നേരിട്ടുബന്ധമുണ്ടായിരുന്നു. പില്‍ക്കാലത്താണ് ഭൗതിക വിഷയങ്ങളും സന്ദര്‍ഭങ്ങളുമായി ബന്ധപ്പെട്ട പെരുന്നാളുകള്‍ ആഘോഷിച്ചുതുടങ്ങിയത്. ഇപ്പോള്‍ തക്കാളികള്‍ക്കും മുന്തിരികള്‍ക്കും വരെ ആഘോഷങ്ങള്‍കൊണ്ടാടിത്തുടങ്ങിയിരിക്കുന്നു. സമൂഹങ്ങള്‍ മറ്റുള്ളവയില്‍ നിന്ന് വേര്‍തിരിയുന്നത് ആഘോഷങ്ങളിലൂടെയാണ്. തങ്ങളുടെ സംസ്‌കാരത്തെയും, മൂല്യത്തെയും അടയാളപ്പെടുത്താനും ചരിത്രവും പൈതൃകവും കൊണ്ട് അഭിമാനം നടിക്കാനും സമൂഹങ്ങള്‍ പെരുന്നാളിനെയാണ് ഉപയോഗിച്ചിരുന്നത്. …

Read More »