Home / Special Coverage / ഇഅ്തികാഫ്

ഇഅ്തികാഫ്

ആത്മീയ ഔന്നത്യം ഇഅ്തികാഫിലൂടെ

ചോ: ഇസ് ലാമില്‍ ഇഅ്തികാഫിന്റെ പ്രാധാന്യമെന്താണ്? പത്തു ദിവസത്തോളം മുസ് ലിംകള്‍ പള്ളിയില്‍ ഭജനമിരിക്കുന്നത് എന്തിനാണ് ? ഒരു മുസ് ലിം ഏതാനും ദിവസങ്ങള്‍ പ്രാര്‍ത്ഥനക്കും ഉപാസനകള്‍ക്കും വേണ്ടി നീക്കി വെക്കുന്നതിനാണ് ഇഅ്തികാഫ് എന്നു പറയുന്നത്. അതുവഴി അവന്‍ അഗാധമായ ദൈവ ബോധമുള്ളവനായിത്തീരുന്നു. ഈ ദൈവ ബോധമാണ് ഒരു മുസ് ലിമിന്റെ ചിന്തയുടെയും പ്രവര്‍ത്തനത്തിന്റെയും ആധാരം. വ്രതത്തിന്റെ തന്നെ അടുത്ത ഘട്ടമാണ് ഇഅ്തികാഫ്. ആത്മാവിനെ ശുദ്ധീകരിക്കല്‍ തന്നെയാണ് ഇഅ്തികാഫിലൂടെയും വിശ്വാസി …

Read More »

ഇഅ്തികാഫും നോമ്പും

ഇഅ്തികാഫിന് നോമ്പ് ഉപാധിയല്ല. നോമ്പനുഷ്ഠിക്കാതെയും ഇഅ്തികാഫിരിക്കാം. നോമ്പനുഷ്ഠിച്ചാല്‍ കൂടുതല്‍ ഉത്തമമായി. നബി(സ) റമദാനില്‍ ഇഅ്തികാഫ് ഇരുന്നതായാണ് ഹദീഥുകളില്‍നിന്ന് മനസ്സിലാകുന്നത്.

Read More »

ഇഅ്തികാഫ് തുടങ്ങേണ്ട സമയം

ഇഅ്തികാഫിന് സമയം നിര്‍ണയിച്ചിട്ടില്ലെങ്കില്‍ ഏതു സമയത്തും തുടങ്ങാം. എപ്പോള്‍ വേണമെങ്കിലും അവസാനിപ്പിക്കുകയുമാവാം. രാത്രി ഇഅ്തികാഫിരിക്കാനാണ് തീരുമാനമെങ്കില്‍ സൂര്യാസ്തമയം പൂര്‍ണമാ വുംമുമ്പ് പള്ളിയില്‍ പ്രവേശിക്കണം. പ്രഭാതമായെന്ന് പൂര്‍ണബോധ്യം വരുത്തിയശേഷമേ പുറത്തുപോകാവൂ. റമദാന്‍ അവസാന പത്തില്‍ ഇഅ്തികാഫിരിക്കാനാണ് തീരുമാനമെങ്കില്‍ ഇരുപത് പൂര്‍ത്തിയായശേഷം ഇരുപത്തി ഒന്നിന്റെ രാത്രി തുടങ്ങുന്നതിനുമുമ്പ് പള്ളിയില്‍ പ്രവേശിക്കണം. റമദാനിന്റെ അവസാനദിവസം സൂര്യന്‍ അസ്തമിച്ചശേഷമേ പുറത്ത്പോവാന്‍ പാടുള്ളൂ.

Read More »

ഇഅ്തികാഫിനു ഭംഗം വരുത്തുന്ന കാര്യങ്ങള്‍

അല്പസമയത്തേക്കാണെങ്കിലും അനാവശ്യമായി പള്ളിയില്‍നിന്ന് പുറത്തുപോവുക, മതപരിത്യാഗം, ഭ്രാന്തോ ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗമോ കാരണം ബുദ്ധിഭ്രംശം സംഭവിക്കുക, ആര്‍ത്തവം, പ്രസവരക്തം, സംഭോഗം എന്നിവ ഇഅ്തികാഫിന് ഭംഗം വരുത്തും. ഭാര്യയെ തൊടുന്നതുകൊണ്ട് ഇഅ്തികാഫ് ഭംഗപ്പെടുകയില്ല. എന്നാല്‍ ചുംബനം, ആലിംഗനം തുടങ്ങിയവപാടില്ല.  സുന്നത്തായ ഇഅ്തികാഫ് ഇടയ്ക്കുവെച്ച് നിറുത്തേണ്ടിവന്നാല്‍ അത് അനുഷ്ഠിച്ച് വീട്ടല്‍ നിര്‍ബന്ധമില്ല. താത്പര്യമുണ്ടെങ്കില്‍ അനുഷ്ഠിക്കാമെന്നുമാത്രം. നിര്‍ബന്ധമായ ഇഅ്തികാഫാണെങ്കില്‍ അത് അനുഷ്ഠിച്ച് തീര്‍ക്കേണ്ടതുണ്ട്. മസ്ജിദുല്‍ ഹറാം, മസ്ജിദുന്നബവി, മസ്ജിദുല്‍ അഖ്സാ എന്നീ പള്ളികളില്‍ ഏതിലെങ്കിലും ഇഅ്തികാഫിരിക്കാന്‍നേര്‍ച്ചയാക്കിയാല്‍ …

Read More »

ഇഅ്തികാഫിനിടയില്‍ ജോലിക്ക് പോകാമോ.?

ശൈഖ് മുഹമ്മദ് സ്വാലിഹ് അല്‍ മുന്‍ജിദ് & ശൈഖ് അത്വിയ്യ സ്വഖ്ര്‍ ചോദ്യം: ഞാന്‍ ഇഅ്തികാഫ് ഇരിക്കാന്‍ ഉദ്ദേശിക്കാറുണ്ട്. പക്ഷേ എനിക്കതിന് സാധിക്കുന്നില്ല. കാരണം എനിക്ക് പകല്‍ ജോലിക്ക ്‌പോകണം. ജോലിക്ക് പോയില്ലെങ്കില്‍ പിരിച്ചുവിടും. അപ്പോള്‍ എനിക്ക് പകല്‍ ജോലിയും രാത്രി ഇഅ്തികാഫും ആകാമോ? ജോലിക്കു പുറത്ത് പോകുന്നത് അത്യാവശ്യകാര്യത്തില്‍ പെടുകയില്ലേ? ഉത്തരം: അത്യാവശ്യത്തിനല്ലാതെ പള്ളിയില്‍നിന്ന് പുറത്ത് പോവുക, സ്ത്രീ പുരുഷ ബന്ധം, ആര്‍ത്തവം, പ്രസവം, ഇദ്ദ എന്നീ കാര്യങ്ങളാല്‍ …

Read More »

ഇഅ്തികാഫിന്റെ നിബന്ധനകള്‍

ചോദ്യം: ഇഅ്തികാഫിന്റെ നിബന്ധനകള്‍ എന്തൊക്കെയാണ്? റുക്‌നുകള്‍ ഏതൊക്കെയാണ്? ഇഅ്തികാഫിന് നിശ്ചിത കാലവും സമയവും ഉണ്ടോ? ഉത്തരം: നിബന്ധനകള്‍: ഇഅ്തികാഫ് ഇരിക്കുന്നവര്‍ മുസ്്‌ലിമും വിശേഷബുദ്ധിയുള്ളവരും വലിയ അശുദ്ധികളില്‍ നിന്ന് (ജനാബത്ത്, ഹൈള്, നിഫാസ്) മുക്തരുമായിരിക്കണം. റുക്‌നുകള്‍: അല്ലാഹുവിലേക്ക് അടുക്കുക എന്ന ഉദ്ദേശ്യത്തോടെ പള്ളിയില്‍ താമസിക്കുക. പള്ളിയില്‍ താമസിക്കാതിരിക്കുകയോ നിയ്യത്ത് ഇല്ലാതിരിക്കുകയോ ചെയ്താല്‍ ഇഅ്തികാഫ് സാധുവാകുകയില്ല. നിയ്യത്ത് വേണം എന്നതിനുള്ള തെളിവ്, ‘തീര്‍ച്ചയായും കര്‍മങ്ങള്‍ നിയ്യത്ത് അനുസരിച്ചാണ്’ എന്ന ഹദീസാണ്. പള്ളിയിലായിരിക്കണം എന്നതിന്റെ …

Read More »

ഇഅ്തികാഫ് (ا لاعتكاف )

ഒരു കാര്യത്തില്‍ നിരതമാകുക, ഭജനമിരിക്കുക എന്നെല്ലാമാണ് ‘ഇഅ് തികാഫി’ന്റെ അര്‍ഥം. അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് പള്ളിയില്‍ കഴി ഞ്ഞുകൂടുന്നതിന് ഇഅ്തികാഫ് എന്ന് പറയുന്നു. അത് നബിചര്യയില്‍ പെട്ടതാണ്. റമദാനില്‍ ഇഅ്തികാഫിന് പ്രത്യേകം പ്രാധാന്യമുണ്ട്. (നബി (സ) ഓരോ റമദാനിലും പത്ത് ദിവസം ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. എന്നാല്‍ നബി(സ) മരിച്ച കൊല്ലമായപ്പോള്‍ ഇരുപതു ദിവസം ഇഅ്തികാഫിരുന്നു.) ഇഅ്തികാഫ് രണ്ടുവിധമുണ്ട്. ഒന്ന്. ഐഛികം (سنة) രണ്ട്: നിര്‍ബന്ധം (واجب) പുണ്യമെന്നനിലയ്ക്കു നബി(സ)യെ പിന്‍പറ്റുക …

Read More »

ഇഅ്തികാഫ് പ്രവാചക ജീവിതത്തില്‍

നബി (സ) യുടെ ഇഅ്തികാഫ് സമ്പൂര്‍ണ്ണവും എന്നാല്‍ ലളിതവുമായിരുന്നു. ആദ്യ പത്തില്‍ ഒരു പ്രാവശ്യവും അവസാന പത്തില്‍ മുഴുവനായും നബി (സ) ഇഅ്തികാഫ് ഇരിക്കുമായിരുന്നു. അല്ലാഹുവിനോടുള്ള അടിമയുടെ ബാധ്യത എന്നനിലക്കായിരുന്നു നബി (സ) ഇഅ്തികാഫിനായി അവസാന പത്തുകളില്‍ നീക്കി വെച്ചിരുന്നത്. ഒരിക്കല്‍ റമദാനിലെ അവസാന പത്തുകളില്‍ നബി (സ) ഇഅ്തികാഫ് ഇരുന്നില്ല. എന്നാല്‍, തൊട്ടുടുത്ത ശവ്വാലിലെ ആദ്യ പത്തില്‍ തന്നെ തിരുമേനി അത് ‘ഖളാഅ്’ വീട്ടി. വഫാത്താകുന്നതിനു തൊട്ടു മുമ്പുള്ള …

Read More »